'ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റം വരുത്തണം'; എം എ മെഹബൂബ്

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി എം എ മെഹബൂബ് പറയുന്നു, വ്യവസായ സമൂഹത്തിനായി മുഖ്യമന്ത്രി ഉടന്‍ ചെയ്യേണ്ട ആ മൂന്നു സുപ്രധാന കാര്യങ്ങള്‍.

Update:2021-02-05 14:25 IST

പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന ഈ സര്‍ക്കാരിന്റെ ആ മൂന്ന് നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട മൂന്ന് കാര്യങ്ങളും വായിക്കാം. ഇന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി എം എ മെഹബൂബ്.

മുഖ്യമന്ത്രി ചെയ്ത 3 നല്ല കാര്യങ്ങള്‍
  1. ഗെയ്ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയും ദേശീയ പാതാ വികസനം, തീരദേശ പാത, ഹൈസ്പീഡ് റെയ്ല്‍, ജലപാത തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുകയും തുടക്കം കുറിക്കുകയും ചെയ്തു.
  2. കിഫ്ബിയിലൂടെ വേഗത്തിലും ഫലപ്രദമായും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. സാധാരണ ഗതിയില്‍ 5 - 10 വര്‍ഷം കൊണ്ട് നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷം കൊണ്ട് ചെയ്യാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് മേഖലകളിലെല്ലാം ഇതിന്റെ ഗുണഫലം കണ്ടു.
  3. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് നിയമപരമായ പിന്‍ബലം ഏകുകയും അത് നടപ്പിലാക്കുകയും ചെയ്തു.
ഉടനടി ചെയ്യേണ്ട 3 മൂന്നു കാര്യങ്ങള്‍
  1. സര്‍ക്കാര്‍ തുടക്കം കുറിച്ച അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടിയുണ്ടാക്കണം. ഹൈസ്പീഡ് റെയ്ല്‍വേ, തീരദേശ പാത പോലെയുള്ളവ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്.
  2. നഗരങ്ങളിലെ അടിസ്ഥാന വികസനം സാധ്യമാക്കുന്നതിനായുള്ള നടപടിയുണ്ടാവണം. തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കി വികസനം സാധ്യമാക്കണം. സംസ്ഥാനം 50 ശതമാനവും നഗരവ്തകൃതമായിരിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതികള്‍ നടപ്പിലാക്കാനാകണം.
  3. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അടുത്ത തലത്തിലേക്ക് വ്യാപിപ്പിക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ മാത്രമല്ല പ്രവര്‍ത്തനങ്ങളിലും തടസ്സങ്ങള്‍ ഒഴിവാകേണ്ടതുണ്ട്. കാര്യങ്ങള്‍ 100 ശതമാനം ഓണ്‍ലൈന്‍ ആക്കണം. ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റം വരുത്തണം. ലോക്കല്‍ ബോഡി തലത്തില്‍ തന്നെ 100 ശതമാനം ഇ ഗവേണ്‍സ് സാധ്യമാകണം.



Tags:    

Similar News