അമിത് ഷായ്ക്ക് ആഭ്യന്തരം, നിര്‍മല സീതാരാമന് ധനകാര്യം, വി.മുരളീധരന്‍ വിദേശ കാര്യ, പാര്‍ലമെന്ററി സഹമന്ത്രി

Update: 2019-05-31 10:02 GMT

മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. അമിത് ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. നിര്‍മല സീതാരാമന്‍ ധനമന്ത്രിയും രാജ്‌നാഥ് സിംഗ് പ്രതിരോധമന്ത്രിയുമാകും.

നിതിന്‍ ഗഡ്ഗരിയാണ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുക. പിയൂഷ് ഗോയലിന് റെയ്ല്‍വേക്കു പുറമേ വാണിജ്യ വകുപ്പിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്തിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക.

25 മന്ത്രിമാര്‍ക്കാണ് 58 അംഗമന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മുമ്പാണ് അമിത് ഷാ കേന്ദ്രമന്ത്രി സഭയിലെത്തുമെന്ന സ്ഥിരീകരണം പുറത്തു വന്നത്. സുഷമാ സ്വരാജ്, രാജ്യവർധൻ റത്തോഡ്, സുരേഷ് പ്രഭു, മേനകാ ഗാന്ധി തുടങ്ങിയവരെ ഒഴിവാക്കി.

രണ്ടാം മോദി മന്ത്രിസഭ ഇങ്ങനെ

നരേന്ദ്ര മോദി- പ്രധാനമന്ത്രി(പേഴ്സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍, ആണവ-ബഹിരാകാശ വകുപ്പുകള്‍)

1.രാജ്‌നാഥ് സിംഗ്-പ്രതിരോധമന്ത്രി

2.അമിത്ഷാ- ആഭ്യന്തര മന്ത്രി

3.നിര്‍മല സീതാരാമന്‍- ധനകാര്യം

4.എസ്.ജയശങ്കര്‍- വിദേശകാര്യം

5.പിയൂഷ് ഗോയല്‍- റെയ്ല്‍വേ

6.നിതിന്‍ ഗഡ്കരി-റോഡ്, പൊതുഗതാഗതം

7.രമേശ് പൊഖ്‌റായല്‍-മാനവവിഭവശേഷി

8.സ്മൃതി ഇറാനി- വനിത, ശിശുക്ഷേമം

9.ഡി വി സദാനന്ദ ഗൗഡ- രാസവളം

10.മുഖ്താര്‍ അബ്ബാസ് നഖ്വി-ന്യൂനപക്ഷകാര്യം

11.രവിശങ്കര്‍ പ്രസാദ്-നിയമമന്ത്രാലയം

12.പ്രകാശ് ജാവദേക്കര്‍-പരിസ്ഥിതി

13.രാംവിലാസ് പസ്വാന്‍- ഭക്ഷ്യ പൊതുവിതരണ വകുപ്പുകള്‍

14.നരേന്ദ്ര സിംഗ് തോമര്‍-കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്ത് രാജ്

15.ഹര്‍സിമ്രത് കൗര്‍ ബാദല്‍-ഭക്ഷ്യസംസ്‌കരണം

16.തവര്‍ ചന്ദ്ര് ഗെലോട്ട്- സാമൂഹ്യനീതി

17.അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം

18.ഹര്‍ഷ് വര്‍ധന്‍- ശാസ്ത്ര സാങ്കേതികം, ആരോഗ്യം, കുടുംബ ക്ഷേമം

19.ധര്‍മേന്ദ്ര പ്രധാന്‍- പ്രട്രോളിയം, പ്രകൃതി വാതകം

20.പ്രഹ്‌ളാദ് ജോഷി- പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഘനനം

21.മഹേന്ദ്ര നാഥ് പാണ്ഡെ- നൈപുണ്യ വുകസനവും സംരംഭകത്വവും

22.എം.ജി സാവന്ത്- ഘന-പൊതു വ്യവസായം

23.ഗിരിരാജ് സിംഗ്-മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്

24.ഗജേന്ദ്ര സിംഗ് ഷെഖാവത്- ജലവകുപ്പ്

Similar News