'രണ്ട് വര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മൂന്ന് കോടിയാകും'
നിലവില്‍ രാജ്യത്ത് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം മൂന്ന് കോടിയായി ഉയരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി (Nitin Gadkari). പുനെയിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുവപ്രതിഭകളുടെ ഏറ്റവും വലിയ ശേഖരം ഇന്ത്യയിലുണ്ടെന്നും ഈ നവീന മനസുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഗഡ്കരി പറഞ്ഞു.
'ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) സെഗ്മെന്റില്‍, 250 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച സ്‌കൂട്ടറുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അവയെല്ലാം വളരെയധികം ബുക്കിംഗുകള്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. ഡിസംബര്‍ അവസാനത്തോടെ ഇത് 40 ലക്ഷമായും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നു കോടിയായും ഉയരും.
ഇവി സെഗ്മെന്റിലെ വന്‍കിട ബ്രാന്‍ഡുകളുടെ കുത്തക ചെറുകിട ബ്രാന്‍ഡുകള്‍ വെല്ലുവിളിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.