തെരഞ്ഞെടുപ്പും ട്വന്റി 20യുടെ ഉള്ളിലിരുപ്പും
എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്ന, മറ്റൊരു പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനമുള്ള അന്ന-കിറ്റക്‌സ് ഗ്രൂപ്പ് ജന്മം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി ട്വന്റി 20യുടെ ഉള്ളിലിരുപ്പ് എന്താണ്?
ട്വന്റി 20ക്കും സാബു എം ജേക്കബിനും എന്റെ കട്ടസപ്പോര്‍ട്ട്. വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഈ തുറന്നുപറച്ചില്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കിഴക്കമ്പലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്ന - കിറ്റെക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2016ല്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത ട്വന്റി 20, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിലെ ഭരണം മൃഗീയഭൂരിപക്ഷത്തോടെ നിലനിര്‍ത്തുകയും കിഴക്കമ്പലത്തിനോട് അടുത്തുള്ള ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ മുഖ്യധാര രാഷ്ട്രീയത്തിലെ മൂന്നുമുന്നണികളെയും നിഷ്പ്രഭമാക്കി ഭരണം പിടിച്ചെടുക്കുകയും വെങ്ങോല പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനം നേടിയെടുക്കുകയും ചെയ്തു.
മുഖ്യധാര രാഷ്ട്രീയക്കാരില്‍ നിന്ന് ഭിന്നമായി വികസനം, ജനക്ഷേമം തുടങ്ങിയ കാര്യങ്ങളാണ് ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററുമായ സാബു എം ജേക്കബ് സംസാരിക്കുന്നതെന്നും തന്റെ 70 വയസ്സിനിടെ സാബുവിന്റെ സംസാരം പോലെ മറ്റൊന്ന് കേട്ടിട്ടില്ലെന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. ഫെബ്രുവരി ഏഴിന് എറണാകുളം ജില്ലയില്‍ ഓണ്‍ലൈനായി അംഗത്വ കാംപെയ്ന്‍ ട്വന്റി 20 ആരംഭിച്ചപ്പോള്‍ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ട്വന്റി 20 നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിധം ജനങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിപ്പോള്‍ പലവട്ടം സാങ്കേതിക പ്രശ്‌നങ്ങള്‍ പോലുമുണ്ടായി!
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മത്സരിക്കുന്ന മണ്ഡലങ്ങളെയും ആ പാര്‍ട്ടിയിലേക്ക് വരുന്നവരെയും കുറിച്ചൊക്കെ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് കമ്പനി നേതൃത്വം നല്‍കുന്ന അരാഷ്ട്രീയ കൂട്ടായ്മയാണ് ട്വന്റി 20 എന്ന പ്രചരണവും ശക്തം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി 20 കാഴ്ചവെച്ച പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമോ? എന്താണ് ട്വന്റി 20യുടെ ഉള്ളിലിരുപ്പ്. സാബു എം ജേക്കബ് മനസ്സ് തുറക്കുന്നു.