നിയമം മാറുന്നു, മൂന്നുവര്‍ഷം കൊണ്ട് ജര്‍മനിയില്‍ പൗരത്വം സ്വന്തമാക്കാം

ഇമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുമ്പോള്‍ നേട്ടമാകുന്നത് ഇന്ത്യക്കാര്‍ക്കും

Update: 2022-09-10 13:50 GMT

Photo : Canva

ജര്‍മനിയുടെ ഇമിഗ്രേഷന്‍ (German Immigration) നിയമങ്ങള്‍ മാറുന്നു, ഇനി മൂന്നുവര്‍ഷം കൊണ്ട് രാജ്യത്തേക്കെത്തുന്ന വിദേശപൗരന്മാര്‍ക്ക് (Foreigners) ജര്‍മന്‍ പൗരത്വം (German Citizenship) ലഭിക്കും. 2026 ഓടെ രാജ്യത്തുണ്ടാകുന്ന ജോലിക്കാരുടെ കുറവ് പരിഹരിക്കാനാണ് സ്‌കില്‍ഡ് വ്യക്തികളുടെ വിടവ് നികത്താന്‍ രാജ്യം നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ്.

തൊഴില്‍ മന്ത്രാലയം പുതുതായി പുറത്തുവിട്ട പദ്ധതി പ്രകാരം, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മനി തൊഴിലാളികള്‍ക്ക് തുടര്‍ പരിശീലനം നേടുന്നതിനും തുടര്‍ വിദ്യാഭ്യാസം നേടുന്നതിനും തൊഴില്‍ നിയമം ശക്തമാക്കാനും സാധ്യതകള്‍ ഒരുങ്ങും.
സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം, പാന്‍ഡെമിക്, ഉക്രെയ്ന്‍ യുദ്ധത്തിന്റെ ആഘാതം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ തൊഴില്‍ വിപണിക്ക് പുതിയ വെല്ലുവിളികള്‍ ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ നിയമത്തിലെ പുതിയ മാറ്റം നിരവധി അവസരങ്ങള്‍ക്ക് വഴിവയ്ക്കും.
ഒരേസമയം വിവിധ നാഷണാലിറ്റീസ് ഉള്ളവര്‍ക്കായുള്ള നാച്യുറലൈസേഷന്‍ പ്രക്രിയയ്ക്കും ഇനി ജര്‍മനിയില്‍ ഇളവുണ്ടായിരിക്കും. നിലവിലെ എട്ട് വര്‍ഷം എന്നത് ഭാവിയില്‍ അഞ്ച് വര്‍ഷമാക്കാനും നിയമം പരിഷ്‌കരിച്ചേക്കും. വിദേശവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നവര്‍ക്കും പിന്നീട് സ്ഥിരതാമസമാക്കേണ്ടവര്‍ക്കും പുതിയ നിയമ പരിഷ്‌കരണം പ്രയോജനപ്പെടും.


Tags:    

Similar News