ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍: ശ്രദ്ധിച്ചിട്ടുണ്ടോ ഈ 10 കാര്യങ്ങള്‍?
ചെറിയ ചില മാറ്റങ്ങളിലൂടെ മികവുറ്റതാക്കാം പ്രൊഫൈല്‍
പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗിന് സഹായിക്കുന്ന മികച്ചൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇന്‍. തൊഴില്‍, ബിസിനസ് അവസരങ്ങളും ലിങ്ക്ഡ് ഇന്നിലൂടെ ധാരാളം വന്നുചേരും. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ മാത്രം അടിസ്ഥാനമാക്കി, സിവി പോലും ചോദിക്കാതെ ജോലിക്കെടുക്കുന്ന കമ്പനികളും ധാരാളം. മികച്ചൊരു പ്രൊഫൈലിനു മാത്രമേ മറ്റുള്ളവരെ ആകര്‍ഷിക്കാനാവൂ.
എങ്ങനെ അത് മികവുറ്റതാക്കാമെന്നു നോക്കാം.
1. പ്രൊഫൈല്‍ പിക്ചര്‍: നല്ലൊരു പ്രൊഫൈല്‍ പിക്ചറാണ് മറ്റെല്ലാവര്‍ക്കും മുമ്പില്‍ നിങ്ങളെ വേറിട്ടു നിര്‍ത്തുക. 400 x 400 പിക്‌സല്‍ ചിത്രമായിരിക്കണം ഇത്.
2. ബാക്ഗ്രൗണ്ട് കവര്‍ ഫോട്ടോ: പ്രൊഫഷണല്‍ ബാക്ഗ്രൗണ്ട് ഫോട്ടോ കൂടി നല്‍കി ഭംഗിയേകണം. ഇതിനായി 1536 x 768 പിക്‌സല്‍ ചിത്രം ഉപയോഗിക്കണം.
3. ഹെഡ്‌ലൈന്‍: കേവലമൊരു ജോലിപ്പേരിനു പകരം പ്രൊഫഷണല്‍ മേഖല, പരിചയ സമ്പത്ത്, ഭാവി ആഗ്രഹങ്ങള്‍ തുടങ്ങിയവയെല്ലാം വരുന്ന, ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് വേണം ഹെഡ്‌ലൈന്‍ നല്‍കാന്‍.
4. സമ്മറി: നിങ്ങളുടെ മിഷന്‍, പ്രചോദനം, നൈപുണ്യം തുടങ്ങി കാഴ്ചക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ നിങ്ങളെ വിലയിരുത്താന്‍ പറ്റിയ വിധത്തിലായിരിക്കണം സമ്മറി എഴുതാന്‍.
5. ചെറുതൊക്കെ വേണോ?: ഉചിതമെന്നു തോന്നുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജോലികളും വൊളണ്ടിയറിംഗും അതെത്ര ചെറുതായാലും ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
6. കള്ളം വേണ്ട: നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന വിധം വിവരങ്ങള്‍ ചേര്‍ക്കാം. പക്ഷേ, ഒരിക്കലും കള്ളം ചേര്‍ക്കരുത്.
7. യോഗ്യത: സ്‌കൂള്‍, കോളെജ്, യൂണിവേഴ്‌സിറ്റി വിവരങ്ങളും മറ്റു യോഗ്യതകളും കൃത്യമായും വിട്ടുപോകാതെയും ചേര്‍ക്കുക.
8. സ്‌കില്‍സ്: വിദ്യാഭ്യാസ യോഗ്യത മാത്രമല്ല, എന്തൊക്കെ നിപുണതയുണ്ടെന്നാണ് പല കമ്പനികളും നോക്കുക. നൈപുണ്യത്തിനു മുമ്പില്‍ വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമായി കാണാത്ത കമ്പനികളുമുണ്ട്. എന്തൊക്കെ പ്രത്യേക കഴിവുകളുണ്ടെന്നും, ആര്‍ജ്ജിച്ചെടുത്തവയുണ്ടെന്നും വ്യക്തമായി പറയുക.
9. യുആര്‍എല്‍: നിങ്ങളുടെ പ്രൊഫൈലില്‍ സംതൃപ്തരാണെങ്കില്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാം. അതിനായി സ്വന്തം പേരില്‍ പേഴ്‌സണല്‍ യുആര്‍എല്‍ ക്രിയേറ്റ് ചെയ്യാം. 'Edit public profile & URL' എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ഇതു മാറ്റാം.
10. വിട്ടുപോകരുത്: നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങള്‍ ഒരിക്കലും ഒഴിവാക്കരുത്. ഫോണ്‍ നമ്പറും ഇ-മെയ്ല്‍ അഡ്രസും ഉപയോഗിച്ച് പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടാനാവുമെന്നതിനാല്‍ അവസരം തരുന്നവര്‍ക്ക് താല്‍പ്പര്യക്കൂടുതലുണ്ടാവും.