ഐ ടി ബൂം; ഒരു കോടിക്ക് മുകളില്‍ ശമ്പളം ലഭിച്ച ജോലികള്‍ അറിയാം

ഐടി രംഗത്ത് ഇനിയും വരുന്നു ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍

Update: 2022-01-14 09:43 GMT

ഈ സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് പാദങ്ങളില്‍ പ്രമുഖ ഐ ടി കമ്പനികളില്‍ പുതിയ നിയമനങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടായി. 1.34 ലക്ഷം അധിക തൊഴില്‍ അവസരങ്ങളാണ് വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി (ടി സി എസ് ), ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളില്‍ സൃഷ്ടിക്കപ്പെട്ടത്. മൂന്നാം പാദത്തില്‍ ടി സി എസ് 28000, ഇന്‍ഫോസിസ് 12000, വിപ്രോ 10000 പുതിയ നിയമനങ്ങള്‍ നടത്തി.

ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മുന്‍ ത്രൈമാസ കാലയളവിനെ അപേക്ഷിച്ച് 19 % കൂടുതല്‍ നിയമനങ്ങള്‍ ഈ കമ്പനികള്‍ നടത്തി. ജീവനക്കാര്‍ രാജിവെച്ച് പോകുന്നത് വര്‍ധിക്കുന്നതും പുതിയ നിയമനങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ടി സി എസിലെ കൊഴിഞ്ഞു പോക്ക് 15.3 %, ഇന്‍ഫോസിസ് 25 .5 %, വിപ്രോ 22.7 % എന്നിങ്ങനെയാണ്.

10 പ്രധാനപ്പെട്ട ഐ ടി കമ്പനികള്‍ മാര്‍ച്ച് അവസാനത്തോടെ 2 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്ന് ബാംഗ്ലൂരിലെ തൊഴില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എക്‌സ് ഫെനോ കരുതുന്നു.

ഐ ടി കോഴ്സുകള്‍ നടത്തുന്ന എഡ് ടെക് കമ്പനിയായ അപ്പ് ഗ്രാഡില്‍ ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരു കോടി രൂപയില്‍ കവിഞ്ഞു വാര്‍ഷിക ശമ്പളത്തോടെ ജോലി ലഭിച്ചവരും ഉണ്ട്. മെഷീന്‍ ലേര്‍ണിംഗ്, നിര്‍മിത ബുദ്ധി (artificial intelligence), ഡാറ്റാ ശാസ്ത്രം (data science ) എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വേതനമായ 1.23 കോടി രൂപ ലഭിച്ചത്.

വിവിധ ഐ ഐ റ്റികളില്‍ നിന്ന് പാസായവര്‍ക്ക് 1.70 കോടി രൂപ വരെ വാര്‍ഷിക ശമ്പളത്തോടെ കമ്പനികളില്‍ നിയമനം ലഭിച്ചു. ഐ ഐ ടി റൂര്‍ക്കി യിലെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് 2.15 കോടി രൂപ ശമ്പളം


Tags:    

Similar News