ടൈ വിദ്യാര്‍ത്ഥി സംരംഭക മത്സരം: എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കള്‍

'കാപ്പിഫില്‍ 'എന്ന ബിസിനസ് പ്ലാനാണ് അവാര്‍ഡ് നേടിയത്.

Update:2021-06-25 12:42 IST

ടൈ ഗ്ലോബല്‍ സംഘടിപ്പിച്ച ടൈ യംഗ് എന്‍ട്രപ്രണര്‍ സ്റ്റുഡന്റ് പിച്ച് മത്സരത്തില്‍ ടൈ കേരളയെ പ്രതിനിതീകരിച്ച എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം 'പോപ്പുലര്‍ ചോയ്സ്' വിജയികളായി. ഫില്‍ട്ടര്‍ കോഫി ക്യാപ്സൂളില്‍ വികസിപ്പിച്ചെടുക്കുന്ന 'കാപ്പിഫില്‍ 'എന്ന ബിസിനസ് പ്ലാനിനാണ് അവാര്‍ഡ്.

സൗന്ദര്യ ലക്ഷ്മി വി, ഡിംപിള്‍ വി, ശിവനന്ദന കെ.ബി, എലിഷാ എനോറി. കെ എന്നിവരാണ് സ്‌കൂള്‍ ടീം അംഗങ്ങള്‍. വിവിധ ലോക രാഷ്ട്രങ്ങളിലെ ടീമുകളുമായി മത്സരിച്ച് ഫൈനലില്‍ ടോപ് എട്ട് സ്ഥാനത്തില്‍ എത്താനും ടീമിന് കഴിഞ്ഞു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പുറമേ സംരഭകരാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും അവാര്‍ഡ് ജേതാക്കള്‍ക്ക് അവസരം ലഭികും.
സംസ്ഥാനത്തെ സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടൈ യങ്ങ് എന്റര്‍പ്രണണേഴ്‌സ് പ്രോഗ്രാം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്നുണ്ട്.
9-ാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് റൂം സെഷനുകള്‍, മെന്ററിംഗ്, ബിസിനസ്-പ്ലാന്‍ മത്സരം എന്നിവ വഴി സംരംഭകത്വം, നേതൃത്വപരമായ കഴിവുകള്‍, എന്നിവ വികസിപ്പിച്ച് മികച്ച സംരംഭകരായി വളര്‍ത്തിയെടുക്കുന്നതിന് ടൈ ഗ്ലോബല്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിതെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ വിശദമാക്കി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഈ വര്‍ഷം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ 177 വിദ്യാര്‍ത്ഥികളാണ് ടൈ സംരംഭക മത്സരത്തിന്റെ ഭാഗമായത്.


Tags:    

Similar News