വാതിലുകൾ തുറന്നിടുന്നു;വർക്ക് ഫ്രം ഹോം മടുത്തവർക്ക് തിരിച്ചുവരാം!
2021അവസാനത്തോടെ ഓഫീസുകൾ സജീവമാക്കാനാണ് പല കമ്പനികളുടെയും തീരുമാനം!
തിരുവന്തപുരം ടെക്നോപാർക്കിലും കൊച്ചിയിൽ ഇൻഫോപാർക്കിലും കോഴിക്കോട് സൈബർ പാർക്കിലും ഉള്ള പല കമ്പനികളും തങ്ങളുടെ ഓഫീസുകൾ ജീവനക്കാർക്കായി തുറന്നിട്ടിരിക്കുകയാണ്. പ്രധാനമായും രണ്ട് വാക്സിൻ എടുത്തവർക്ക് പാർക്കിലേക്ക് വന്ന് തങ്ങളുടെ ഓഫീസുകളിൽ ജോലി ചെയ്യാം.
പക്ഷേ ഒരു കമ്പനിയും ഓഫീസിലേക്ക് തിരിച്ചെത്താൻ ആരെയും നിർബന്ധിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സ്വാതന്ത്ര്യം കൊടുത്തിരിക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ തീവ്രത ഇന്ത്യയിൽ മൊത്തത്തിൽ കുറഞ്ഞതോടെയാണ് പല കമ്പനികളും ഇപ്പോൾ വർക്ക് ഫ്രം ഹോം വേണമോ അതോ ഓഫീസിൽ വന്ന് ജോലി ചെയ്യണമോ എന്ന് തീരുമാനിക്കുവാൻ ജീവനക്കാരോട് തന്നെ ആവശ്യപ്പെട്ടത്.
ഇൻഫോസിസ് , ടിസിഎസ്,വിപ്രോ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ മുൻനിര ഐടി കമ്പനിയായ ടിസിഎസ് 2021 അവസാനത്തോടെ അരലക്ഷത്തിലധികം ജീവനക്കാരെ തിരിച്ചു കൊണ്ടുവരാനാണ് തീരുമാനം . എന്നാൽ കോവിഡ് മൂന്നാ- തരംഗം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇത് ഉണ്ടാവുക .
ഇതിനിടയിൽ കമ്പനികൾ ജീവനക്കാരുടെ വാക്സിൻ സർവ്വേയും എടുത്തു തുടങ്ങിയിട്ടുണ്ട് .ഇതിലൂടെ എത്ര ശതമാനത്തോളം ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ കഴിയും എന്നുള്ളതാണ് സർവ്വേയുടെ ലക്ഷ്യമെന്ന് കൊച്ചി ഇൻഫോപാർക്കിലെ തിങ്ക് പാം ടെക്നോളജി സീനിയർ ജി എം രാജേഷ് എം ജോസ് പറയുന്നു.താല്പര്യമുള്ള ജീവനക്കാർ തങ്ങളുടെ കമ്പനിയിലും വന്ന ജോലി ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
50 % ത്തോളം ജീവനക്കാർ ഓഫീസിൽ തിരിച്ചെത്തിയതയായി തിരുവനന്തപുരം ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ ടെസ്റ്റിംങ് കമ്പനിയായ ടെസ്റ്റ്‌ഹൗസ് അസോസിയേറ്റ് ഡയറക്ടർ അനീഷ് റോയ് പറഞ്ഞു . ബാക്കി യുള്ള ജീവനക്കാരോട് തീരുമാനം അറിയിക്കാൻ മെയിൽ വഴി ബന്ധപ്പെട്ടിട്ടുണ്ട്.
വാക്സിൻ എടുക്കാത്തവർക്ക് കമ്പനി വാക്സിൻ എടുക്കാൻ വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായിട്ടാണ് വാക്‌സിൻ നൽകുന്നതെന്ന് അദ്ദേഹം പറയുന്നു.
ടെക്‌നോ പാർക്കിൽ പ്രവർത്തിക്കുന്ന ഐടി ജീവനക്കാരുടെ സഹകരണ ആശുപത്രിയിൽ, ജീവനക്കാർക്കും അവിടെ കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്സിൻ എടുക്കുന്നുണ്ട്. കഴിഞ്ഞ 3 മാസമായി വാക്‌സിൻ വിതരണം ഇവിടെ സജീവമാണ് 2 ലക്ഷം വാക്സിൻ ജീവനക്കാരുടെ ഈ സഹകരണ ആശുപത്രി സിറം ഇന്സ്ടിട്യൂട്ടിൽ നിന്നും വാങ്ങിയിരുന്നു.
കേരളത്തിലെ ടെക്നോപാർക്കിന് പുറമേ, ഇൻഫോ പാർക്കിലും, സൈബർ പാർക്കിലും, ഇവിടെനിന്ന് വാക്സിൻ എത്തിച്ചു കൊടുത്തിട്ടുണ്ട്.
എന്നാൽ തങ്ങളുടെ ഓഫീസ് ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും വർക്ക് ഫ്രം ഹോം തന്നെയാണെന്ന് യു. എസ്. ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു. 26000 പേര് ആണ് ആഗോള തലത്തിൽ ജീവനക്കാരായി ജോലി ചെയ്യുന്നത്. അതിൽ ഇന്ത്യയിൽ 15000 പേരും കേരളത്തിൽ 8000 ജീവനക്കാരും ആണ് ജോലി ചെയ്യുന്നത്. ഇവരിൽ 95 ശതമാനവും വീട്ടിലിരുന്ന് തന്നെയാണ് ഇപ്പോഴും
ജോലി ചെയ്യുന്നത് കോവിഡ് കഴിഞ്ഞാലും വർക്ക് ഫ്രം ഹോം വർക്ക് ഫ്രം ഓഫീസ് , എന്ന രണ്ടു രീതിയിലും പ്രവർത്തിക്കും .ഉല്പാദനത്തിൽ വർക്ക് ഫ്രം ഹോം,തങ്ങൾക്കു പോസിറ്റീവ് അയിട്ടാണ്
പ്രതിഫലിച്ചത്. എന്നാൽ തങ്ങളുടെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെല്ലാം വാക്‌സിൻ എടുത്തുകൊണ്ടിരിക്കുക യാണെന്നും അദ്ദേഹം പറഞ്ഞു.