നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണം പത്ത് വര്‍ഷത്തിലെ ഏറ്റവും താഴ്ചയില്‍; ഓഹരി വില 35 ശതമാനത്തിലേറെ ഇടിഞ്ഞു
വെറും മൂന്നു മാസത്തിനിടയില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടമായതോടെ ആഡ് സപ്പോര്‍ട്ടുള്ള പതിയ വെര്‍ഷന്‍ പുറത്തിറക്കാനും പദ്ധതി
വരിക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊഴിഞ്ഞ് പോക്കാണ് ഒടിടി (OTT) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് (Netflix) ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളിലൂടെ പുറത്തുവിട്ടത്. കണക്കുകള്‍ പുറത്തു വന്നതോടെ നെറ്റ്ഫ്‌ളിക്‌സ് ഓഹരികള്‍ക്ക് 30-37% ആണ് വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
മാത്രമല്ല സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 1.6 ബില്യണ്‍ ഡോളറിന്റെ അറ്റാദായം ആണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.7 ബില്യണ്‍ ഡോളറായിരുന്നു അറ്റാദായം. ഇതും ഓഹരിവിലയെ ബാധിച്ചു.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ (Subscribers) നഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞ ഒരു ദശകത്തില്‍ നെറ്റ്ഫ്‌ളിക്‌സ് നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയായാണ് ഇതിനെ കണക്കാക്കുന്നത്. ഓഹരി വിപണിയില്‍ (NASDAQ: NFLX ) നെറ്റ്ഫ്‌ളിക്‌സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി.
യുക്രെയ്ന്‍ (ukraine)-റഷ്യ (Russia) സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയിലെ തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് തകര്‍ച്ചയുടെ ഒരു കാരണം എന്ന് നെറ്ഫ്‌ളിക്‌സ് (Netflix) വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സ് ഒറ്റയടിക്ക് കുറിച്ചത്.
സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് പ്രവര്‍ത്തനമാരംഭിച്ചിട്ട് തന്നെ ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. ചൈനയില്‍ തുടങ്ങി ആറ് വര്‍ഷം മുന്‍പ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളര്‍ന്ന നെറ്റ്ഫ്‌ളിക്‌സ് ഓഹരി വിപണിയില്‍ 226.19 ഡോളറിനാണ് വ്യാപാരം തുടരുന്നത് (April 21, 11.20 am).
പുതിയ പദ്ധതികള്‍
നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണം കൂട്ടാനും കൂടുതല്‍ പേരെ ഒടിടി പ്ലാറ്റ്‌ഫോമില്‍ പിടിച്ചുനിര്‍ത്താനുമായി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നീക്കങ്ങളിലാണ് നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍.
ഷെയറിംഗ് ഒഴിവാക്കുന്നതായി നേരത്തെ തന്നെ നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചതാണ്. ഇക്കഴിഞ്ഞ ദിവസം ഉന്നത തല യോഗത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇത് അവതരിപ്പിക്കുന്നത് കമ്പനി തീരുമാനിച്ചതായാണ് വിവരം.
ഇതിനായി കുറഞ്ഞ നിരക്കുകളോടെ യൂട്യൂബിലേതിനു സമാനമായി ആഡ് ഷെയറിംഗ് വന്നേക്കും.
നിലവിലുള്ള വരിക്കാര്‍ അക്കൗണ്ട് ഷെയര്‍ ചെയ്യുന്നതിലൂടെയുള്ള നഏകദേശം 222 ദശലക്ഷം(222 Million) കുടുംബങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടിയോളം അക്കൗണ്ടുകള്‍ പണം നല്‍കാതെയാണ് നെറ്റ്ഫ്‌ളിക്സ് സേവനം ഉപയോഗിക്കുന്നതെന്ന് കമ്പനി പറയുന്നു.