റീറ്റെയ്ല്‍ രംഗത്തെ നിലനില്‍പ്പിനുള്ള വഴികളറിയാം; ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2022 കൊച്ചിയില്‍

നിങ്ങളുടെ ബിസിനസിന്റെ ഭാവിയെന്താണ്? മാറ്റങ്ങളുടെ പെരുമഴയെ അതിജീവിക്കുമോ? നിലനില്‍ക്കാന്‍ എന്ത് ചെയ്യണം? സമിറ്റില്‍ പങ്കെടുക്കാം;

Update:2022-10-31 15:29 IST



ഒരുവശത്ത് പിടിച്ചുനില്‍ക്കാനാവാതെ കടകള്‍ പൂട്ടിപ്പോകുന്നു. അതേസമയം തന്നെ മറ്റനേകം പുതിയ ഫോര്‍മാറ്റിലുള്ള റീറ്റെയ്ല്‍ സ്റ്റോറുകള്‍ വിപണിയില്‍ ഇരമ്പിക്കയറുകയും ചെയ്യുന്നു. ഒട്ടനവധി പേര്‍ പ്രതിസന്ധികളുടെ കഥകള്‍ നിരത്തുമ്പോള്‍ അതേ വിപണിയില്‍ തന്നെ വേറെ കുറേപ്പേര്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുന്നു. എന്തുകൊണ്ടാണിത്? വിപണിയുടെ സമവാക്യങ്ങള്‍ മാറുകയാണ്. പഴയ രീതികള്‍ക്കൊന്നും കച്ചവടരംഗത്ത് പണ്ടേ പോലത്തെ ശൗര്യമില്ല.

അഞ്ചുപൈസ പരസ്യത്തിനായി ചെലവിടാത്ത ഒരു റെസ്റ്റോറന്റുണ്ട് ഇന്ന് കേരളത്തില്‍. പക്ഷേ സോഷ്യല്‍ മീഡിയ നോക്കുന്ന ഓരോ മലയാളിക്കും ഏറെ പരിചിതമാണത്. ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഇടമായി അത് മാറിയിരിക്കുന്നു. പുതിയ കാലത്തെ രീതികള്‍ അതാണ്. അതേസമയം, കാലങ്ങളായി പ്രവര്‍ത്തന പരിചയവും രുചിവൈവിധ്യങ്ങളും ഉണ്ടായിട്ടുപോലും പൂട്ടിപ്പോകുന്ന ഭക്ഷണശാലകളും ഇവിടെയുണ്ട്. ഇക്കാലത്തെ കസ്റ്റമറുടെ താല്‍പ്പര്യങ്ങളും ചിന്തകളും കണ്ടറിഞ്ഞ് ഒരുകാതം മുമ്പേ നടക്കുന്നവര്‍ക്കൊപ്പമേയുള്ളൂ ഇപ്പോള്‍ ബിസിനസ് വിജയവും.
മനസ്സ് വായിക്കും യന്ത്രങ്ങള്‍!
റീറ്റെയ്ല്‍ രംഗത്ത് മറ്റ് മേഖലകള്‍ക്ക് സമാനമായി തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ചുവടുറപ്പിക്കുകയാണ്. കടയിലെത്തുന്ന കസ്റ്റമര്‍ ഒരിക്കല്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നുതന്നെ അവരെ അടിമുടി പഠിച്ച് പിന്നീടുള്ള അവരുടെ വാങ്ങല്‍ താല്‍പ്പര്യങ്ങള്‍ വരെ കൃത്യമായി പ്രവചിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ ഇവിടെയും വന്നുതുടങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ഡാറ്റ അനലിറ്റിക്‌സും എല്ലാം ചേര്‍ന്ന് റീറ്റെയ്ല്‍ മേഖല അടിമുടി മാറുകയാണ്. ഇതിനിടെ നിങ്ങളുടെ ബിസിനസിന്റെ ഭാവിയെന്താണ്? അതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം.
ബിസിനസുകളെ അനുദിനം നവീകരിക്കാതെ ഇന്ന് പിടിച്ചുനില്‍ക്കാനാവില്ല. വരാനിടയുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായാലാണല്ലോ മാറ്റങ്ങള്‍ അതിന് അനുയോജ്യമായ വിധത്തില്‍ നടത്താനാവൂ. റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് രംഗത്ത് വരാനിടയുള്ള കാര്യങ്ങളും നിലനില്‍പ്പിനുള്ള വഴികളും തേടുന്നവരാണ് നിങ്ങളെങ്കില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് ധനം.
കേരളത്തിലെ ബിസിനസ് സമൂഹത്തിന് പുതിയ കാര്യങ്ങളെ കുറിച്ച് അവബോധം പകര്‍ന്ന് മാറ്റങ്ങളെ പറ്റി മുന്നറിയിപ്പ് നല്‍കി എന്നും കൂടെ നടന്നിട്ടുള്ള ധനം സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റീറ്റെയ്ല്‍, ഫ്രാ ഞ്ചൈസ് സംഗമം, ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2022 നവംബര്‍ 23ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു.
എത്തുന്നു 20 ലേറെ പ്രഗത്ഭര്‍
റീറ്റെയ്ല്‍, മാര്‍ക്കറ്റിംഗ്, ഫ്രാഞ്ചൈസ് രംഗത്തെ 20ലേറെ പ്രഗത്ഭരാണ് ഒരുദിനം മുഴുവന്‍ നീളുന്ന സമിറ്റിലും അവാര്‍ഡ് നൈറ്റിലും സംബന്ധിക്കുന്നത്. പാനല്‍ ചര്‍ച്ചകള്‍, പ്രൊഡക്റ്റ് ലോഞ്ചുകള്‍, എക്‌സിബിഷന്‍, റീറ്റെയ്ല്‍ രംഗത്ത് വിവിധ മേഖലകളില്‍ വേറിട്ട വിജയം സൃഷ്ടിച്ചവര്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണം എന്നിവയെല്ലാം അരങ്ങേറുന്ന സംഗമം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ്, മാര്‍ക്കറ്റിംഗ് രംഗത്തെ വിദഗ്ധരുമായി അടുത്തിടപഴകാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.
അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ദീപക് എല്‍ അസ്വാനിയാണ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍. ഫിക്കി, കെ.എം.എ,കേരള സിഗററ്റ് ആന്‍ഡ് ടുബാക്കോ ഡീലേഴ്‌സ് അസോസിയേഷന്‍, ടൈ കേരള, റീറ്റെയ്‌ലേഴ്‌സ് അസോ
സിയേഷന്‍ ഓഫ് കേരള, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടങ്ങിയ നിരവധി സംരംഭക കൂട്ടായ്മകളില്‍ നേതൃനിരയിലടക്കം സജീവ സാന്നിധ്യമായ ദീപക് എല്‍ അസ്വാനി സമിറ്റിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
റീറ്റെയ്ല്‍, ഫ്രാഞ്ചൈസ്, മാര്‍ക്കറ്റിംഗ് രംഗത്തെ ഏറ്റവും ആധികാരികമായ വിവരങ്ങളും ഭാവിയില്‍ വരാനിടയുള്ള കാര്യങ്ങളും വ്യക്തമായി വിലയിരുത്തി സംസാരിക്കാന്‍ പറ്റുന്ന പ്രഗത്ഭരായ പ്രഭാഷകരാണ് സമിറ്റിന്റെ മുഖ്യ ആകര്‍ഷണം.
റിലയന്‍സ് റീറ്റെയ്‌ലിന്റെ ഗ്രോസറി റീറ്റെയ്ല്‍ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ദാമോദര്‍ മാള്‍ സമിറ്റില്‍ സംബന്ധിക്കാന്‍ കൊച്ചിയില്‍ നേരിട്ടെത്തുന്നുണ്ട്. ഡി മാര്‍ട്ട്, ബിഗ് ബസാര്‍ എന്നിങ്ങനെ രാജ്യത്തെ പ്രമുഖ റീറ്റെയ്ല്‍ ശൃംഖലകളുടെ തന്ത്രപ്രധാനമായ പദവികള്‍ വഹിച്ചിട്ടുള്ള ദാമോദര്‍ മാള്‍ ഇന്ത്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളെയും ഇന്ത്യന്‍ കണ്‍സ്യൂമറെയും സസൂക്ഷ്മം നിരീക്ഷിച്ച് രചിച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് വാല സീക്രട്ട്സ് ടു വിന്നിംഗ് കണ്‍സ്യൂമര്‍ ഇന്ത്യ എന്ന പുസ്തകം ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകരുന്നതാണ്.
ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ലോകത്ത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ബിസിനസ് ആന്‍ഡ് ബ്രാന്‍ഡ് സ്ട്രാറ്റജി സ്‌പെഷലിസ്റ്റ് ഹരീഷ് ബിജൂറാണ് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റിലെ മറ്റൊരു പ്രഭാഷകന്‍. ലോകമെമ്പാടുമുള്ള പ്രശസ്ത കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകനായി തിളങ്ങുന്ന ഹരീഷ് ബിജൂറിന്റെ പകരം വെയ്ക്കാനാകാത്ത ഉള്‍ക്കാഴ്ചയാണ് അദ്ദേഹത്തെ ഈ രംഗത്തുള്ളവരുടെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, പബ്ലിക് സ്പീക്കിംഗ്, ബിസിനസ് കണ്‍സള്‍ട്ടിംഗ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, എക്‌സിക്യൂട്ടിവ് കോച്ചിംഗ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടിംഗ് തുടങ്ങി നിരവധി മേഖലകളില്‍ വര്‍ഷങ്ങളായി തിളങ്ങിനില്‍ക്കുന്ന ഹരീഷ് ബിജൂര്‍ ബിസിനസുകളുടെ ഭാവിയെ കുറിച്ചും സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചുമെല്ലാം സമിറ്റില്‍ സംസാരിക്കും.

രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും റീറ്റെയ്ല്‍ ശൃംഖലകള്‍ക്കുമൊപ്പം മൂന്നരപതിറ്റാണ്ടിലേറെക്കാലം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള ബിജോ കുര്യനും ധനം വേദിയില്‍ പ്രഭാഷകനായി എത്തുന്നുണ്ട്. റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ്. രാജ്യത്തെ നിരവധി ലിസ്റ്റഡ്, അണ്‍ലിസ്റ്റഡ് കമ്പനികളുടെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററാണ് ഇദ്ദേഹം. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ടെക്‌നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍, അഗ്രികള്‍ച്ചര്‍, ഹോസ്പിറ്റാലിറ്റി, എഡ്യുക്കേഷന്‍, ഹെല്‍ത്ത് തുടങ്ങി വിഭിന്നങ്ങളായ കമ്പനികള്‍ ഇതില്‍ പെടും.
ഇന്ത്യന്‍ സലൂണ്‍ ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു പാതവെട്ടി സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കിയ നാച്ചുറല്‍സ് സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സി.കെ കുമരവേലാണ് സമിറ്റിനെത്തുന്ന മറ്റൊരു പ്രമുഖന്‍. ലുലു ഗ്രൂപ്പ് സി.എം.ഡി എം.എ യൂസഫലി സമിറ്റില്‍ സംബന്ധിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ വി.പി നന്ദകുമാര്‍, കല്യാണ്‍ സില്‍ക്ക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ടി.എസ് പട്ടാഭിരാമന്‍, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ബ്രാഹ്‌മിണ്‍സ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു, വാക്കറൂ സാരഥി വി നൗഷാദ്, മഞ്ഞിലാസ് ഫുഡ് ടെക് ചെയര്‍മാന്‍ വിനോദ് മഞ്ഞില, ഫ്രാഞ്ചൈസി മാനേജ്‌മെന്റ് രംഗത്ത് പി.എച്ച്.ഡിയും ആ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തും 850ലേറെ സംരംഭകരെ കൈപിടിച്ചുയര്‍ത്തിയിട്ടുമുള്ള ഡോ. ചാക്കോച്ചന്‍ മത്തായി, പ്രമുഖ ബിസിനസ് അഡൈ്വസറും റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ടിനി ഫിലിപ്പ്, പ്രശസ്ത പാചകവിദഗ്ധനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും റെസ്റ്റോറന്റ് ഷെഫ് പിള്ള സ്ഥാപകനുമായ സുരേഷ് പിള്ള, സെഡാര്‍ റീറ്റെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ അലോക് തോമസ് പോള്‍, സെല്ലര്‍ആപ്പ് കോ. ഫൗണ്ടര്‍ ദിലീപ് വാമനന്‍, ഹീല്‍ സ്ഥാപകന്‍ രാഹുല്‍ മാമ്മന്‍ തുടങ്ങി നിരവധി പേര്‍ സമിറ്റില്‍ പ്രഭാഷകരായെത്തും.
റീറ്റെയ്ല്‍ രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ മറ്റൊരു ഹൈലറ്റ്. വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നത്.
സമിറ്റ് ഒറ്റനോട്ടത്തില്‍
$ വിവിധ രംഗങ്ങളിലെ 20ലേറെ പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാം, അവരുമായി
ഇടപഴകാം
$ വിവിധ റീറ്റെയ്ല്‍ മേഖലകളെകുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍
$ ഫ്രാഞ്ചൈസ് ബിസിനസ്
സാധ്യതകള്‍, അവസരങ്ങള്‍
$ പ്രോഡക്റ്റ് ലോഞ്ചുകള്‍,
എക്സിബിഷന്‍
$ നെറ്റ്വര്‍ക്കിംഗ്,
എന്റര്‍ട്ടെയ്ന്‍മെന്റ്
$ റീറ്റെയ്ല്‍ എക്സലന്‍സ്
അവാര്‍ഡ് വിതരണം
എങ്ങനെ സംബന്ധിക്കാം?
www.dhanamretailsummit.com എന്ന വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.
4000 രൂപ + ജി.എസ്.ടിയാണ് രജിസ്‌ട്രേഷന്‍ നിരക്ക്. നവംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ 3500 രൂപ+
ജി.എസ്.ടി അടച്ചാല്‍ മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 90725 70060




Tags:    

Similar News