കമ്പനി ഡയറക്ടറാണോ നിങ്ങള്‍? 15 മിനിറ്റ് ചെലവാക്കിയാല്‍ 5,000 രൂപ നഷ്ടം വരാതെ നോക്കാം
മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് (MCA) 2018ല്‍ അവതരിപ്പിച്ചതാണ് ഡിന്‍ കെ.വൈ.സി അഥവാ ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പുതുക്കല്‍
നിങ്ങള്‍ ഒരു കമ്പനിയിലെ ഡയറക്ടര്‍ ആണോ, അല്ലെങ്കില്‍ നിങ്ങള്‍ ലിമിറ്റഡ് പാര്‍ട്ണര്‍ഷിപ്പ് കമ്പനിയിലെ (Limited Partnership/LP) ഡെസിഗ്‌നേറ്റഡ് പാര്‍ട്ണര്‍ ആണോ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (DIN) എടുത്തിട്ടുണ്ടാകും. DIN എടുത്ത എല്ലാവരും സെപ്റ്റംബര്‍ 30നകം പുതുക്കേണ്ടതാണ്. ഇത് ചെയ്തില്ലെങ്കില്‍ അയ്യായിരം രൂപയാണ് ഫൈനായി അടയ്‌ക്കേണ്ടി വരുന്നത്.
വെറും 15 മിനിറ്റ് ചെലവാക്കിയാല്‍ നമ്മുടെ ഇ-മെയിലിലേക്കോ, മൊബൈല്‍ നമ്പറിലേക്കോ വരുന്ന ഒ.ടി.പി അപ്‌ഡേറ്റ് ചെയ്ത് എളുപ്പത്തില്‍ പുതുക്കാവുന്നതാണ്.
നിങ്ങള്‍ ആദ്യമായാണ് DIN പുതുക്കുന്നത് എങ്കില്‍ MCA വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഇലക്ട്രോണിക് ഫോം ആയ DIR 3 KYC ഉപയോഗിച്ച് വേണം നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍. അതിന് നിങ്ങളുടെ എല്ലാ ഐ.ഡി പ്രൂഫുകളും സെല്‍ഫ് അറ്റസ്റ്റ് ചെയ്തതിനുശേഷം സ്‌കാന്‍ ചെയ്ത് ഇതില്‍ അറ്റാച്ച് ചെയ്യേണ്ടതാണ്. ഒപ്പം നിങ്ങളുടെ ഡിജിറ്റല്‍ സിഗ്‌നേച്ചറും ആവശ്യമാണ്.
അതുപോലെ നിങ്ങളുടെ DIN ഡീറ്റൈയ്ല്‍സില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍, അതായത് നിങ്ങളുടെ മൊബൈല്‍ നമ്പറിലോ ഇ-മെയില്‍ ഐഡിയിലോ അല്ലെങ്കില്‍ നിങ്ങളുടെ അഡ്രസ്, ഐഡി പ്രൂഫ് എന്നിവയിലോ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാന്‍ വേണ്ടിയും MCA വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഇലക്ട്രോണിക് ഫോം ആയ DIR 3 KYC ഉപയോഗിച്ച് വേണം നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍.
ഇനിയും നിങ്ങള്‍ ഇതിനു സമയം കണ്ടെത്തിയില്ലെങ്കില്‍ 5,000 രൂപ ഫൈന്‍ ആയി ഗവണ്മെന്റിലേക്ക് അടക്കേണ്ടി വരും.
(കോഴിക്കോട് ആസ്ഥാനമായുള്ള CSWA എന്ന അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് നിധിന്‍ ബാബു. കെ.വി സവീഷ് ചെയര്‍മാനും)
(കോഴിക്കോട് ആസ്ഥാനമായുള്ള CSWA എന്ന അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് നിധിന്‍ ബാബു. കെ.വി സവീഷ് ചെയര്‍മാനും)