സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള നവംബര്‍ 16,17 തീയതികളിലായി കൊച്ചിയിലെ ലേ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
ടൈ കേരള ഒരുക്കുന്ന ഏഴാമത് സമ്മേളനമാണിത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ്ന്റെ (ടൈ) കേരള ഘടകമാണ് ടൈ കേരള.
‘റീ ബില്‍ഡ് കേരള ലിവറേജിംഗ് എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസ്’ എന്ന പ്രമേയത്തെ മുൻനിർത്തിയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുക. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സജീവ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുക.
നൂതന സംരംഭങ്ങള്‍ക്കും അതിശയിപ്പിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കോഗ്‌നിറ്റീവ് കംപ്യൂട്ടറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റാ, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ഫിന്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിട്ടി, ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂച്ചര്‍ മൊബിലിറ്റി, സ്‌പെയ്‌സ് ടെക്‌നോളജി, ഫ്യൂച്ചര്‍ മെഡിസിന്‍, കൃഷി ജലസേചന സാങ്കേതിക വിദ്യകള്‍ എന്നിവ്ക്കായി പ്രത്യേക സെഷനുകള്‍ നടക്കും.
ടൈക്കോൺ കേരള 2018-ൽ പ്രതിനിധികളായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.tieconkerala.org , 93875 22021 info@tiekerala.org വഴി രജിസ്റ്റർ ചെയ്യാം.