ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ മലയാളിത്തിളക്കം

Update:2019-09-28 15:41 IST

ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറൂണ്‍ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 23 മലയാളികള്‍. ഇത്തവണയും മലയാളി സമ്പന്നരില്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് 35,700 കോടി രൂപ ആസ്തിയോടെ ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ യൂസഫലിയാണ്.

വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായാ ഷംസീര്‍ വയലില്‍ ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ദേശീയ പട്ടികയില്‍ 58 ാം സ്ഥാനമാണ് ഷംസീറിന്. ആര്‍.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ള മൂന്നാം സ്ഥാനവും ദേശീയ തലത്തില്‍ 69 ാം സ്ഥാനവും നേടി.

മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍, ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസ്, ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍, ഭാര്യ ശോഭ മേനോന്‍, കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും, മുത്തൂറ്റ് ഫിനാന്‍സ് എം.ഡി. ജോര്‍ജ് അലക്‌സാണ്ടര്‍ മൂത്തൂറ്റ്, ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യന്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

ശോഭ മേനോന്‍, ബിന്ദു പി.എന്‍.സി മേനോന്‍, സൂസന്‍ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്‌സാണ്ടര്‍, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോര്‍ജ് എന്നീ എട്ട് മലയാളി വനിതകള്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയിലെ സമ്പന്നരുടെ ആദ്യ പത്തില്‍ ഒരു വനിത പോലുമെത്തിയില്ല.

Similar News