വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ വീട്ടിലിരിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ നഷ്ടം: പി. രാജീവ്
ഇത്തരക്കാരെയും മുഖ്യാധാരാ സംരംഭക മേഖലയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്.
ഉന്നത വിദ്യാഭ്യാസമുള്ള നിരവധി സ്ത്രീകള്‍ വീട്ടമ്മമാരായി ചമ്മന്തി അരച്ചും കുട്ടികളെ കുളിപ്പിച്ചും കഴിയുകയാണെന്നും ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇന്ത്യയുമായി (ഐ.സി.എ.ഐ) സഹകരിച്ച് വ്യവസായവകുപ്പ് സംഘടിപ്പിച്ച എം.എസ്.എം.ഇ സമ്മിറ്റിലാണ് മന്ത്രി ഇത് പറഞ്ഞത്.
''ബി.ടെക്കും എം.ബി.എയും എം.കോമും പഠിച്ചവര്‍ കേരളത്തിന്റെ സാമ്പത്തികമേഖലയ്ക്ക് ഒരു സംഭാവനയും ചെയ്യാതെ വീട്ടമ്മമാരായി കഴിയുന്നു. ഇവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ സംസ്ഥാനം വലിയ ചെലവ് വഹിച്ചിട്ടുണ്ടെന്ന് ഓര്‍ക്കണം'', മന്ത്രി പറഞ്ഞു. ഇത്തരക്കാരെയും മുഖ്യാധാരാ സംരംഭക മേഖലയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. അത് വിജയകരമായെന്ന് കണക്കുകളും വ്യക്തമാക്കുന്നു. പുതിയ സംരംഭകരില്‍ 35 ശതമാനത്തോളവും വനിതകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.