ഫ്രാഞ്ചൈസിംഗ്: കുറഞ്ഞ ചെലവിലും റിസ്‌കിലും ഇപ്പോള്‍ തുടങ്ങാം!

നിങ്ങള്‍ താരതമ്യേന റിസ്‌ക് കുറഞ്ഞ ലാഭമുള്ള ഒരു ബിസിനസ് അവസരം തേടുകയാണോ? എങ്കില്‍ വരൂ, ഡിസംബര്‍ നാലിന് കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ഫ്രാഞ്ചൈസി ബിസിനസ് വര്‍ക്ക്‌ഷോപ്പിലേക്ക്

Update:2021-11-24 12:36 IST
വലിയ റിസ്‌കില്ലാത്ത ഇപ്പോള്‍ തുടങ്ങാന്‍ പറ്റിയ ബിസിനസ് ഏതാണ്?
ഈ ചോദ്യം ഒരുപക്ഷേ നിങ്ങളുടെ ഉള്ളില്‍ കാണും. അല്ലെങ്കില്‍ നിങ്ങളോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടാകും. ഉത്തരത്തിനായി ഏറെ അലയേണ്ട. അത്തരത്തില്‍ റിസ്‌ക് കുറഞ്ഞ, താരതമ്യേന ഇപ്പോള്‍ നേട്ടസാധ്യത ഏറെയുള്ള മേഖലയാണ് ഫ്രാഞ്ചൈസി ബിസിനസ്.
എന്തുകൊണ്ട് ഈ രംഗം?
ഓരോരുത്തര്‍ക്കും ഓരോ താല്‍പ്പര്യങ്ങളുണ്ടാകും. ചിലര്‍ക്ക് ഒരു എഡ് ടെക് സംരംഭം തുടങ്ങാനാകും. മറ്റ് ചിലര്‍ക്ക് ഒരു ബ്യൂട്ടിസലൂണ്‍ ആരംഭിക്കാനാകും. വേരൊരു കൂട്ടര്‍ക്ക് ഫാഷന്‍ വസ്ത്രങ്ങളുടെ ഒരു സ്‌റ്റോറാകും സ്വപ്നം. അങ്ങനെ പല ആഗ്രഹങ്ങള്‍ മനസ്സില്‍ താലോലിക്കുന്നവര്‍ക്ക് ആ രംഗത്തെ അതിവേഗം വളരുന്ന ബ്രാന്‍ഡിനൊപ്പം ചേര്‍ന്ന് സ്വന്തം പട്ടണത്തില്‍ ബിസിനസ് കെട്ടിപ്പടുക്കാന്‍ പറ്റുന്നത് ഫ്രാഞ്ചൈസി മേഖലയിലൂടെയാണ്.

പ്രമുഖ ഒരു ബ്രാന്‍ഡിന്റെ കുടക്കീഴില്‍ നിന്നുകൊണ്ട്, അവരുടെ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് കരുത്ത് പിന്‍ബലമാക്കി, മാതൃകമ്പനി വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനം കൊണ്ട് ആര്‍ജ്ജിച്ചെടുത്ത സിസ്റ്റങ്ങളുടെയും പ്രോസസുകളുടെയും ഭാഗമായി നിന്ന് അതിന്റെ ഫ്രാഞ്ചൈസി ഉടമയ്ക്ക് വളരാനാകും.

വിദേശരാജ്യങ്ങളിലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി ഇപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇവര്‍ക്കൊക്കെ ഗൗരവമായി പരിഗണിക്കാവുന്ന മേഖല കൂടിയാണിത്.
നിലവിലുള്ള ബിസിനസ് വളര്‍ത്താനാകുമോ?
നല്ല രീതിയില്‍ കെട്ടപ്പടുത്ത ഒരു സംരംഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക്, പുതിയ വിപണികളിലേക്ക് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരും കാണും. ഇവരുടെ ബ്രാന്‍ഡിനെ ഇവജരെ ല്‍േപാലെ തന്നെ പരിപാലിക്കുന്ന, ടിഅതിന്റെ വളര്‍ച്ചയ്ക്കായി ശ്രമിക്കുന്ന ബിസിനസ് പങ്കാളികളെ കണ്ടെത്താനും ഫ്രാഞ്ചൈസി മോഡ് ഉപകരിക്കും. സംരംഭകന്‍ ഒരു ഫ്രാഞ്ചൈസര്‍ ആയാല്‍ മതി.
കളിയല്ല ഇത് കാര്യം
യോജിച്ച ഒരു ഫ്രാഞ്ചൈസി തെരഞ്ഞെടുക്കുന്നതും സ്വന്തം സംരംഭത്തെ ഫ്രാഞ്ചൈസി മോഡിലൂടെ വളര്‍ത്തുന്നതും ലളിതമായ കാര്യമല്ല. ഫ്രാഞ്ചൈസി രംഗത്ത് സാധ്യതകള്‍ ഏറെയുണ്ടെങ്കിലും ആ രംഗത്തേക്ക ഇറങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്.

ഇതെല്ലാം വ്യക്തമായി അറിയാന്‍ സഹായിക്കുന്ന ഒരു ഏകദിന ശില്‍പ്പശാല ധനം ബിസിനസ് മാഗസിന്‍ സംഘടിപ്പിക്കുകയാണ്. ഫ്രാഞ്ചൈസി രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിംഗ് റൈറ്റ് വേയുമായി ചേര്‍ന്നാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ഇവര്‍ നയിക്കും
ഇന്ത്യയിലെ പ്രമുഖ ഫ്രാഞ്ചൈസിംഗ് കോച്ചും രാജ്യത്തെ ഒട്ടനവധി പ്രമുഖ ബ്രാന്‍ഡുകളുടെ വളര്‍ച്ചാപാതയില്‍ നിര്‍ണായസ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള ഡോ. ചാക്കോച്ചന്‍ മത്തായിയാണ് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിക്കുന്ന ഒരു ഫാക്കല്‍റ്റി. ഫ്രാഞ്ചൈസി മാനേജ്‌മെന്റിമെന്റില്‍ പി എച്ച് ഡി ബിരുദം നേടിയ ഡോ. ചാക്കോച്ചന്‍ മത്തായിക്കൊപ്പം എന്റര്‍പ്രണേറിയല്‍ കോച്ചും ട്രെയ്‌നറും മോട്ടിവേഷണല്‍ സ്പീക്കറുമായ മാത്യുവും ചേരുന്നു
ആര്‍ക്കൊക്കെ പങ്കെടുക്കാം
  • സ്വന്തമായി ഒരു സംരംഭം നടത്തുന്നവര്‍
  • സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍
  • സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍
  • ബ്രാന്‍ഡ് ഉടമകള്‍
എവിടെ? എങ്ങനെ
സിസംബര്‍ നാലിന് രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെയാണ് ശില്‍പ്പശാല നടക്കുന്നത്. കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ നവംബര്‍ 15 ന് മുമ്പ് സീറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നികുതി ഉള്‍പ്പെടെ 5,900 രൂപ നല്‍കിയാല്‍ മതി. അതിനു ശേഷം നികുതി ഉള്‍പ്പെടെ നിരക്ക് 7,080 രൂപയാകും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://dhanamonline.com/franchising-business-workshop സന്ദര്‍ശിക്കുക.

ഫോണ്‍: 0484 2316494/ 8086582510


Tags:    

Similar News