സ്ത്രീയോ പുരുഷനോ എന്നതിലല്ല, എങ്ങനെ നിങ്ങളുടെ ബിസിനസിനെ സ്കെയില്‍ അപ് ചെയ്യുന്നു എന്നതാണ് പ്രധാനം ഹേമലത അണ്ണാമലൈ. മികച്ച ആശയവനിമയവും വ്യക്തതയും ഉണ്ടായിരിക്കുക എന്നതോടൊപ്പം സംരംഭത്തെ അറിയുക, ഉല്‍പ്പന്നത്തെ മാത്രമല്ല, വിപണിയും പഠിക്കുക എന്നതാണ് തന്‍റെ അനുഭവങ്ങളില്‍ നിന്നും പഠിച്ചതെന്നും ഹേമലത അണ്ണാമലൈ വ്യക്തമാക്കി.
ടൈ കേരള കൊച്ചിയില്‍ നടത്തിയ വിമന്‍ ഇന്‍ ബിസിനസ് കോണ്‍ഫറന്‍സില്‍ സംരംഭകരോട് സംസാരിക്കുകയായിരുന്നു ടൈ കോയമ്പത്തൂര്‍ പ്രസിഡന്റും ആംപിയര്‍ വെഹിക്ക്ള്‍സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഹേമലത അണ്ണാമലൈ. ഇലക്ട്രിക് വെഹിക്ക്ള്‍ മേഖലയിലെ പ്രധാനവെല്ലുവിളികളും അവയെ പഠിച്ച് വിജയം നേടിയ അനുഭവ വഴികളും ഹേമലത അണ്ണാമലൈ പങ്കുവച്ചു.
തന്‍റെ കന്പനി കടുത്ത സാന്പത്തിക ബാധ്യത അനുഭവിച്ചിരുന്ന തുടക്ക സമയത്ത് ടീം വര്‍ക്കിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭത്തിന് സഹായകമായ അനുഭവം ഹേമലത പങ്കുവയ്ക്കുന്പോള്‍ സംരംഭകര്‍ ടീം വര്‍ക്കിന്‍റെ പ്രാധാന്യം തിരിച്ചറിയുന്ന മികച്ച പാഠം തന്നെയാണ് കേള്‍വിക്കാരിലേക്ക് എത്തിയത്.
ബിസിനസ് മോഡല്‍ കാഷ്ഫ്ലോ മികച്ചതാകുന്ന രീതിയില്‍ ക്രമീകരിക്കുന്നതിനെക്കുറിച്ചും വിപണിയെ മനസ്സിലാക്കി മാത്രം ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും അടുത്ത തലത്തിലേക്ക് ഉയര്‍ത്തേണ്ടതിനെക്കുറിച്ചും ഹേമലത അണ്ണാമലൈ വ്യക്തമാക്കി.