അനുകൂല സാഹചര്യമൊരുക്കിയാല്‍ കേരളത്തില്‍ സ്വകാര്യ മേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കും: കെഎം ചന്ദ്രശേഖര്‍
ധനം ഡി-ഡെ 2022 ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
കേരളത്തില്‍ അനുകൂല നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയാല്‍ സ്വകാര്യ മേഖല കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍. ധനം ഡി-ഡെ 2022 ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാരാജാക്കന്മാരുടെ കാലം മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങള്‍ക്ക് നല്‍കിവന്ന ഊന്നല്‍ കേരളത്തിന്റെ ഭാവി വികസനത്തിന്റെ അടിസ്ഥാന ശിലയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ആഗോള സാഹചര്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്്ക്ക് അനുകൂല ഘടകമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.