വനിതാ സംരംഭകര്‍ക്ക് വെര്‍ച്വല്‍ സ്‌കെയില്‍ അപ്പ് പ്രോഗ്രാം, വിവരങ്ങളിങ്ങനെ

കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെയും പ്രയാണ ലാബ്സിന്റെയും സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആറ് മാസം നീണ്ട വെര്‍ച്വല്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് എട്ടിനകം രജിസ്റ്റര്‍ ചെയ്യുക.

Update: 2021-03-01 11:03 GMT

വനിതാ സംരംഭകര്‍ക്ക് സുവര്‍ണാവസരം ഒരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വനിതാ സംരംഭകര്‍ക്ക് ബിസിനസ് ആക്സിലറേഷന്‍ പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു.

കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെയും പ്രയാണ ലാബ്സിന്റെയും സഹകരണത്തോടെയാണ് വെര്‍ച്വല്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ആറ് മാസത്തേക്കാണ് വെര്‍ച്വല്‍ പ്രോഗ്രാം.
ബിസിനസ് പരിശീലനങ്ങളോടൊപ്പം ബിസിനസ് സ്‌കെയില്‍ അപ് ചെയ്യാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വനിതാസംരംഭകരോടൊപ്പം ഡിഗ്രി കോഴ്സ് ചെയ്യുന്നവര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ രണ്ടുവര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാര്‍ച്ച് എട്ടിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
വിവരങ്ങള്‍ക്ക് www.prayaana.org , 9742424981


Tags:    

Similar News