ആലപ്പുഴയും വള്ളംകളിയുടെ മാനേജ്മെന്റ് പാഠങ്ങളും
ആലപ്പുഴയിലെ വള്ളംകളിയില്‍ നിന്ന് എന്ത് മാനേജ്‌മെന്റ് പാഠങ്ങളാണ് ഉള്‍ക്കൊള്ളാനുള്ളത്?
കേരളത്തിലെ ഓരോ നാടിനും ഓണത്തിന്റെ ഓരോ ആഘോഷപ്പൊലിമ എടുത്തണിയാനുണ്ട്. തിരുവനന്തപുരത്ത് അത് ഘോഷയാത്രകളും വര്‍ണവെളിച്ചങ്ങളും ഔപചാരിക ഫ്ളോട്ടുകളുമാണെങ്കില്‍ എറണാകുളത്ത് അത്തച്ചമയവും തൃക്കാക്കരയിലെ ഉത്സവവുമാണ് ഓണം. തൃശൂര് അത് പുലിക്കളിയാണെങ്കില്‍ പാലക്കാട്ട് ഓണത്തെ വരവേല്‍ക്കുന്നത്ത് കുമ്മാട്ടിയാണ്.
ഇക്കൂട്ടത്തില്‍ ആലപ്പുഴയുടെ ഭാഗധേയമാണ് ഏറ്റവും ആവേശനിര്‍ഭരം. അതെ, വള്ളംകളിയാണ് ആലപ്പുഴയുടെ ഓണം. ഓടിവള്ളങ്ങളും ഇരുട്ടുകുത്തിയും നാടന്‍വള്ളങ്ങളുമെല്ലാം പങ്കെടുക്കുന്ന അസംഖ്യം വള്ളംകളികളാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്.
വെള്ളത്തിലും കരയിലും ഒരുപോലെ ആവേശം വിതറുന്ന ഇത്തരമൊരു ഉത്സവാന്തരീക്ഷം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്ന് സംശയം. എന്നാല്‍ ഒരു സംരഭകന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ അതിനപ്പുറം മറ്റൊരു വലിയ മാനം കൂടി വള്ളംകളിയില്‍ കാണാനാകും. തുഴയെണ്ണങ്ങളുടെ അത്രത്തോളം മാനേജ്മെന്റ് പാഠങ്ങളാണ് വള്ളംകളിയുംഅവതരിപ്പിക്കുന്നത്.
ഒരുമ- ഏകോപനം (സിങ്ക്രണൈസേഷന്‍)
120 വരെ വരുന്ന തുഴക്കാര്‍ ഒരേ താളത്തില്‍, ഒരേ വേഗത്തില്‍, ഒരേ ശക്തിയില്‍, ഒരേ ദിശയിലേയ്ക്ക് കുതിക്കുന്നു. ലോകത്ത് മറ്റെവിടെയുണ്ട് ഇതുപോലൊരു മാനേജ്മെന്റ് പാഠം? ഈ ഒരുമയും ഏകോപനവുമില്ലെങ്കില്‍ എല്ലാം തകിടം മറിയും. ടീംവര്‍ക്ക് എന്ന ചലനാത്മകവും വൈവിധ്യപൂര്‍ണവും അതേസമയം, ഏകോപിതവുമായ ശക്തിയാണ് ബിസിനസിലും ഏറെ നിര്‍ണായകം എന്നാണ് വള്ളംകളി പഠിപ്പിക്കുന്ന ആദ്യപാഠം.പരിശീലനം
വള്ളംകളിയുടെ പിന്നിലെ പരിശീലനം അതുല്യമാണ്. ഓരോ തുഴക്കാരന്റെയും അഭിപ്രായങ്ങള്‍ അറിഞ്ഞുംസമന്വയിപ്പിച്ചുമാണ് വള്ളത്തിന്റെ ക്യാപ്റ്റന്‍ തയ്യാറെടുപ്പുകളും തന്ത്രങ്ങളും പൂര്‍ത്തിയാക്കുന്നത്. ഓരോ ആളുടെയും യോഗ്യതയും വൈഭവവും നോക്കി ഓരോ സ്ഥാനം നല്‍കുന്നു. ഓരോരുത്തരും തെരഞ്ഞെടുക്കേണ്ട ശൈലി നിശ്ചയിക്കുന്നു. തുറന്ന മനസോടെ, സത്യസന്ധതയോടെ എങ്ങനെയാണ് ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകേണ്ടത് എന്ന മാനേജ്മെന്റ് പാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.വിശ്വസ്തത (ട്രസ്റ്റ്)
വിശ്വസ്തത ഏറെ പ്രധാനമാണ്. അസാധ്യ വേഗത്തിലാണ് അവരുടെ മുന്നേറ്റം. പരസ്പരമുള്ള വിശ്വാസം ഇവിടെ ജീവന്മരണ പ്രശ്നമാണ്. ഒരു അസ്ത്രം പോലെയാണ് വള്ളത്തിന്റെ പോക്ക്. അതിനു പിന്നിലുള്ള ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവൃത്തിയില്‍ അണുവിട വീഴ്ച പാടില്ല.പ്രക്രിയകളിലും വ്യവസ്ഥകളിലും ഊന്നിയ സമീപനം (പ്രോസസ് ഓറിയന്റഡ് അപ്രോച്ച്)
വള്ളം നീറ്റിലിറക്കുന്നത്, പ്രധാന തുഴ പൂജിച്ചു വാങ്ങുന്നത്, ഓരോ തുഴുക്കാരന്റെയും സ്ഥാനംനിശ്ചയിക്കുന്നതു മുതല്‍ താളത്തിനൊത്ത് തുഴ എറിയുന്നതു വരെയുള്ള ഓരോ ഘട്ടത്തിലും കണിശമായ വ്യവസ്ഥകളുടെ പാലനമാണ് നമുക്ക് കാണാനാകുന്നത്. വള്ളംകളി എണ്ണിയാലൊടുങ്ങാത്ത പ്രക്രിയകളുടെ ആവിഷ്‌കാരമാണ്. ആലപ്പുഴയിലെ പഴയ സമൂഹം മികച്ച സംരംഭകത്വമുള്ളവരും വലിയ മാനേജ്മെന്റ് പാഠങ്ങള്‍ അറിഞ്ഞവരുമാണെന്നാണ് ഇതു കാണിക്കുന്നത്.കൃതജ്ഞത, ആഘോഷം
വിജയാഘോഷവേളയില്‍ കൃതജ്ഞത കാണിക്കുന്നതെങ്ങനെയെന്നതാണ് വള്ളംകളിയില്‍ നിന്നു പഠിക്കാനുള്ള അഞ്ചാമത് പാഠം. അതേ വള്ളത്തില്‍ത്തന്നെ പോയി ടീമംഗങ്ങള്‍ ദേവാലയങ്ങളിലെത്തി കാഴ്ചകള്‍ സമര്‍പ്പിക്കുന്നു. വിജയങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നു.ആലപ്പുഴക്കാര്‍ വളര്‍ച്ചയുടെ പുതിയ ഓളപ്പരപ്പുകളിലേക്ക് കുതിക്കുമ്പോള്‍, ലോകനിലവാരത്തിലുള്ള ഭവനങ്ങള്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയ്ന്റില്‍ അവര്‍ക്കായി ഒരുക്കിയാണ് അസറ്റ് ഹോംസ് തയ്യാറെടുക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel