മാര്‍സോ മിലന്‍: പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡിലെ മറ്റൊരു 'വിപ്ലവം'
കേരളത്തില്‍ ലോഞ്ച് ചെയ്ത ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വൈകാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലുമെത്തും;
2006 മാര്‍ച്ചിലാണ് റെയ്ക്ക എക്‌സ്‌പ്പോര്‍ട്ട്സ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരുപ്പൂര്‍ ഫാക്ടറിയില്‍ നിന്നും നിര്‍മിച്ച് നിറ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശമാര്‍ക്കറ്റ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും വിശ്വാസ്യതയും നേടിയെടുത്ത റെയ്ക്ക അതിവേഗം വളര്‍ന്നു. മൊത്ത വിതരണ ശൃംഖല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വിജയംവരിക്കാന്‍ അധികമാസം വേണ്ടിവന്നില്ല. ടീ ഷര്‍ട്ട്, സ്‌പോര്‍ട്ട്‌സ് വെയര്‍, ഇന്നര്‍വെയര്‍, യൂണിഫോം, ക്യാപ്പ്, ടവല്‍, ബെഡ് ഷീറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിപണിയില്‍ സജീവമായി.
പുതിയ ബ്രാന്‍ഡ്
മൊത്ത വ്യാപാര വിപണന ശൃംഖലയില്‍ റെയ്ക്ക എക്‌സ്‌പോര്‍ട്ട്സ്, സുപരിചിതമായതോടെയാണ് പുതിയ ബ്രാന്‍ഡ് വിപണിയിലെത്തിക്കണമെന്ന ചിന്ത ഉയര്‍ന്നത്. നൈലോണ്‍ പോലെ മിനുസമാര്‍ന്ന കോട്ടണ്‍ തുണിയുടെ സുഖമുള്ള നാനോ മൊഡാല്‍ ഫാബ്രിക്കില്‍ ഇന്നര്‍വെയര്‍ പ്രീമിയം ബ്രാന്‍ഡ് മാര്‍സോ മിലന്‍ എന്ന പേരില്‍ നിര്‍മാണം തുടങ്ങി.
പ്രത്യേകത
നിര്‍മാണ പ്രക്രിയയിലുടനീളം അന്താരാഷ്ട്ര നിലവാരമുള്ള സൂപ്പര്‍ കോപ്പിംഗ്, സോഫ്റ്റ് ഫ്‌ളോ വാഷിംഗ്, കോംപാക്റ്റിംഗ് എന്നിവയിലൂടെ മികവാര്‍ന്ന ഉല്‍പ്പന്നമായാണ് മാര്‍സോ മിലന്‍ പൊഡക്റ്റ് വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയറുകളാണ് മാര്‍സോ മിലന്‍ പുറത്തിറക്കുന്നത്. ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്‌സ്, ഷോട്‌സ് എന്നിവയിലും ഏറെ പുതുമയുണ്ട്. പ്ലെയിന്‍, ഹെന്‍ലി, സ്ട്രിപ്പ്ഡ്, ഗ്രാഫിക്‌സ് തുടങ്ങിയവയാണ് വിപണിയില്‍ എത്തിയത്. ഇടനിലക്കാരില്ലാതെ കടകളിലേക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനാല്‍ ഉപഭോക്താവിന് അധിക സാമ്പത്തിക ലാഭവും ലഭിക്കുന്നു.
ഭാവി
ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം വിദേശത്തും ഇന്ത്യന്‍ വിപണിയിലും ഉറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഇന്നര്‍വെയറുകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍ വൈകാതെ മാര്‍സോ മിലന്‍ബ്രാന്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് അരികിലെത്തും.
ഇന്ത്യയിലെ പ്രമുഖ മാളുകളില്‍ സ്വന്തം ഔട്ട്‌ലെറ്റ്കളിലൂടെയും ബ്രാന്‍ഡിന്റെ സാന്നിധ്യം ഉറപ്പിക്കുമെന്ന് മാര്‍സോ മിലന്‍ അധികൃതര്‍ വ്യക്തമാക്കി.
പില്ലിംഗ് പാരാമീറ്റര്‍
മാര്‍സോ മിലന്‍ ഇന്നര്‍വെയറുകളില്‍ ഉപയോഗിക്കുന്ന നാനോ മൊഡാലിന്റെ പില്ലിംഗ് പാരാമീറ്റര്‍ മൂന്നില്‍ കൂടുതലാണ്. ഇത് നാനോ മൊഡാല്‍ ഫാബ്രിക്കില്‍ ഉയര്‍ന്ന റേറ്റിംഗ് ആണ്. ഇത് ആര്‍ & ഡി വഴിയാണ് വികസിപ്പിച്ചിരിക്കുന്നത്.
നാനോ മൊഡാല്‍ ഫാബ്രിക്
നാനോ മൊഡാലിന്റെ പ്രധാന അവകാശവാദങ്ങളില്‍ ഒന്ന് വിയര്‍പ്പ് ആഗിരണം ചെയ്യാനും വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് വിടാനുമുള്ള കഴിവാണ്; ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുന്നു.
വളരെ മിനുസമാര്‍ന്ന പ്രതലവും മികച്ച ഈര്‍പ്പം ആഗിരണം ചെയ്യുന്നതും ചേര്‍ന്നതാണ് നാനോ മൊഡാല്‍ തുണിത്തരങ്ങള്‍. ഇത് ആക്റ്റീവ് വെയര്‍സിനും, സെന്‍സിറ്റീവ് ചര്‍മത്തിനും അനുയോജ്യമാണ്.
നാനോ മൊഡാല്‍, ഫൈബര്‍ ഉല്‍പ്പാദനത്തില്‍ ഒരു പാരിസ്ഥിതിക നേട്ടമാണ്. പുനരുല്‍പ്പാദിപ്പിക്കാവുന്നതും സുസ്ഥിരമായി വിളവെടുക്കുന്നതുമായ സസ്യങ്ങളില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ഇതിന്റെ നിര്‍മാണം സുസ്ഥിരമാണ്. ഇതിന്റെ നിര്‍മാര്‍ജനം ബയോഡീഗ്രേഡബിള്‍ ആണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഇ മെയില്‍ : info@marzomilan.com
വെബ് സൈറ്റ്: www.marzomilan.com
ഫോണ്‍ : 8138833750