രാജ്യത്തേക്ക് പുതു നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളായേക്കും.
കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതിയോഗത്തിലാണ് ഇരു സ്ഥാപനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.
സ്റ്റാര്‍ട്ടപ്പ് ബിസിനസ് രൂപീകരണം മുതല്‍ ഫണ്ട് സമാഹരണം വരെ എല്ലാസൗകര്യങ്ങളുമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലേക്കാണ് ഫണ്ട് എത്തുക. ബിസിനസ് എളുപ്പത്തില്‍ തുടങ്ങാനുള്ള സൗഹചര്യമൊരുക്കല്‍, സീഡ് ഫണ്ടിംഗ് വഴി സാമ്പത്തിക സഹായം നല്‍കല്‍, പുതിയ സംരംഭകരെ ആകര്‍ഷിക്കല്‍, പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരംകാണല്‍ തുടങ്ങിയവ സമഗ്രമായി പരിഗണിക്കും.
സിഡ്ബിയാണ് നിലവില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ എയ്ഞ്ചല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പദ്ധതി സഹായം ചെയ്യും.
ഇന്ത്യയില്‍ 6000ത്തോളം ഏയ്ഞ്ചല്‍ നിക്ഷേപകരാണ് നിലവിലുള്ളത്. യുഎസിലാകട്ടെ മൂന്നുലക്ഷത്തോളംവരുമിത്. ഈ സാഹചര്യത്തില്‍ പുതിയ പ്ലാറ്റ്ഫോം ഒരുക്കി പദ്ധതിയിലൂടെ നിക്ഷേപകരെ ആസ്വദിക്കുകയാണ് പദ്ധതി ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine