ടൈ കേരള എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

Update:2019-10-05 09:12 IST

കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈക്കോണ്‍ കേരള 2019 ല്‍ 'ടൈ കേരള അവാര്‍ഡ് നൈറ്റ്' നടന്നു. ഒ.ഇ.എന്‍ മാനേജിംഗ് ഡയറക്ടര്‍ പമേല മാത്യു, വി.കെ.സി ഗ്രൂപ്പിന്റെ വി.കെ.സി.മമ്മദ്കോയ എന്നിവരെ ലൈഫ്ടൈം അച്ചീവ്‌മെന്റ്അവാര്‍ഡ് നല്‍കി ആദരിച്ചു. കൂടാതെ നാല് വിഭാഗങ്ങളിലായി സംരംഭക മികവിനുള്ള അവാര്‍ഡുകളും സമ്മാനിച്ചു. ഇത്തവണത്തെ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരാണ് ചുവടെ:

സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ - ഷിഹാബ് മുഹമ്മദ്,സര്‍വേസ്പാരോ

എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ - ജോണ്‍ കുരിയാക്കോസ് , ഡെന്റ്കെയര്‍

നെക്സ്റ്റ് ജെനറേഷന്‍ അച്ചീവര്‍ - സാബു എം ജേക്കബ്, കിറ്റെക്സ് ഗാര്‍മെന്‍റ്സ്

ഇക്കോസിസ്റ്റം എനേബ്ള്‍ അവാര്‍ഡ് - ഡോ.സജിഗോപിനാഥ്,കേരളസ്റ്റാര്‍ട്ടപ്പ്മിഷന്‍(കെഎസ്‌യുഎം).

Similar News