ഒന്നാമതായി കേരള ടീം: ടൈ ഗ്ലോബല്‍ പിച്ച് മത്സരത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ 20 ടീമുകളെ പിന്തള്ളി ഇവര്‍
യംഗ് എന്റര്‍പ്രണേഴ്സ് ഗ്ലോബല്‍ പിച്ച് മത്സരത്തില്‍ അതുല്യ നേട്ടം സ്വന്തമാക്കിയത് കൊച്ചിയിലെ കാക്കനാട് ഭവന്‍സ് ടീം;
ടൈ ഗ്ലോബല്‍ പിച്ച് മത്സരത്തില്‍ കൊച്ചിയിലെ കാക്കനാട് ബവന്‍സ് ടീം വിജയികളായി. ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നിന്നുള്ള അനശ്വര രമേഷ്, ദക്ഷിണ ചാരു ചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ കെ എന്നിവര്‍ ഉള്‍പ്പെടുന്ന SITLIGN (സിറ്റ്‌ലൈന്‍) ടൈ കേരളയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ടീമുകളാണ് ഫൈനലില്‍ മത്സരിച്ചത്. 4500 യു എസ് ഡോളര്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ഭാവിയിലേക്ക് സംരംഭ നിക്ഷേപ സാധ്യതകളും ടീം കരസ്ഥമാക്കി, ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാന്‍ പറഞ്ഞു.
ഭാവിയിലെ സംരംഭകരെയും വ്യവസായികളെയും വളര്‍ത്തിയെടുക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (9 മുതല്‍ 12 വരെ) രൂപകല്‍പ്പന ചെയ്ത ഒരു ആഗോള സംരംഭമാണ് ടൈ യംഗ് എന്റര്‍പ്രണേഴ്സ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി ടൈ കേരള അന്താരാഷ്ട്ര മത്സരത്തില്‍ സജീവ സാന്നിധ്യമാണ്.
പിച്ച് മത്സരത്തിനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി ടൈ കേരള മത്സരവും മെന്ററിംഗും നടത്തുണ്ട്. ഗ്രൂപ്പ് മീരാന്‍, മാന്‍ കാന്‍കോര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് എന്നിവര്‍ ആണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍. ചാപ്റ്റര്‍ ഫൈനലില്‍ മത്സരിച്ച പന്ത്രണ്ട് ടീമുകളില്‍ നിന്ന് വിജയികളായ ടകഠഘകഏച ടൈ ഗ്ലോബല്‍ മത്സരത്തില്‍ പങ്കെടുത്തത് എന്ന് ടൈ യംഗ് എന്റര്‍പ്രണേഴ്സ് ചെയര്‍ വിനോദിനി സുകുമാര്‍ പറഞ്ഞു.
ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാന്‍ , മുന്‍ ടൈ കേരള പ്രസിഡന്റുമാരായ അജിത് മൂപ്പന്‍, ജോണ്‍ കെ പോള്‍, ടൈ യംഗ് എന്റര്‍പ്രണേഴ്സ് ചെയര്‍ വിനോദിനി സുകുമാര്‍, ഭവന്‍സ് ആദര്‍ശ് വിദ്യാലയം കാക്കനാട് വൈസ് പ്രിന്‍സിപ്പല്‍ പി.ജ്യോതി, ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.