എന്തുകൊണ്ടാണ് നമുക്ക് 'സിലിക്കൺ വാലി' ഇല്ലാതെ പോയത്?

Update:2018-05-30 12:36 IST

ഇന്ത്യക്ക് ഒരു 'സിലിക്കൺ വാലി' ഉണ്ടോ? ബിഎൻഐ കൊച്ചി സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെ പ്രമുഖ പത്രപ്രവർത്തകനും സംരംഭകനുമായ അനുരാഗ് ബത്ര സദസ്സിനോടുന്നയിച്ച ചോദ്യമായിരുന്നു ഇത്. ബെഗളൂരു ആണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യ എന്ന മഹാരാജ്യത്തിന് 'സിലിക്കൺ വാലി' ഇല്ല എന്നദ്ദേഹം തറപ്പിച്ചു പറഞ്ഞു.

എന്തുകൊണ്ടാണ് നമുക്ക് 'സിലിക്കോൺ വാലി' ഇല്ലാതെ പോയത്? ഒരു പ്രോഡക്റ്റ് കമ്പനിപോലും ഇല്ലാതെ പോയത്? ബത്രയുടെ അഭിപ്രായത്തിൽ പരാജയങ്ങളെ ആഘോഷിക്കാൻ നമുക്കാവാത്തതാണ് അതിനു കാരണം.

ബത്രയുടെ തത്വശാസ്‌ത്രങ്ങൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ...

IT'S OKAY TO FAIL

തോൽക്കുന്നത് ഒരു പ്രശ്നമല്ല എന്ന് നമ്മളിൽ എത്ര പേർ നമ്മുടെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടാകും? അതിനുള്ള ധൈര്യം അധികംപേർക്ക് ഉണ്ടാകാൻ വഴിയില്ല. ഓരോ തോൽവിയും ഓരോ അനുഭവമാണ്. അതുപോലെതന്നെ ഓരോ വിജയവും.

POWER OF UNCONSCIOUS MIND

നമ്മുക്ക് സങ്കല്പിക്കാവുന്നതിലപ്പുറമാണ് ഉപബോധമനസിന്റെ ശക്തി. ഞാനതിൽ ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ്. സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടുമാത്രം വലിയ ലക്ഷ്യങ്ങൾ നേടിയവർ നമുക്കുചുറ്റുമുണ്ട്.

REINVENT YOURSELF

എന്നിലെ എന്നെ വീണ്ടും വീണ്ടും കണ്ടെത്തിക്കൊണ്ടിരിക്കണം. ഓരോ തവണയും പുതിയ 'ഞാൻ' ആയിരിക്കും പുറത്തുവരിക. അവനവനെക്കുറിച്ച് കൂടുതൽ അറിയാനും സ്വന്തം കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തുവാനും ഇതിലൂടെ നമുക്ക് കഴിയും.

GIVE AND GET HELP

ബിഎൻഐ എന്ന സംരംഭത്തിന്റെ തത്വശാസ്ത്രം ഇതാണ്. നമ്മൾ മറ്റുള്ളവരെ സഹായിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ സഹായം കിട്ടുകയുള്ളൂ. മറ്റുള്ളവരെ വളരാൻ സഹായിച്ചാലേ നമ്മുടെ ബിസിനസും വളരുകയുള്ളൂ.

FOCUS

എന്താണ് ബിസിനസിൽ നമ്മെ പിന്നോട്ട് വലിക്കുന്ന ഒരു കാര്യം? വ്യക്തമായ ലക്ഷ്യത്തിന്റെ അഭാവം. ഇന്ന് പലരുടെയും പ്രശ്നം ഇതാണ്. എന്താണ് നേടേണ്ടത് എന്ന വ്യകതമായ ധാരണ ഇല്ലാതെ മുന്നോട്ടുപോകും. എന്നാൽ കൃത്യമായ 'ഫോക്കസ്' ഉള്ളവർ ബില്യൺ ഡോളർ കമ്പനികൾ പടുത്തുയർത്തും.

SPEND MORE TIME WITH FAMILY

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. എത്രമാത്രം സമയം നാം പ്രിയപ്പെട്ടവരോടൊത്ത് ചെലവഴിക്കുന്നുവോ അത്രയും നന്നായി ജോലിയിൽ ശോഭിക്കാൻ കഴിയും. നമുക്കിഷ്ടമുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. വിജയം പിന്നാലെ വന്നുകൊള്ളും.

Similar News