ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

Update:2019-02-08 16:52 IST

ജോലി ചെയ്യുകയും ഒപ്പം വീട്ടിലെക്കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് മനസുകൾ കീഴടക്കുകയാണ്.

എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ജോലിത്തിരക്കിനിടയിലും കുടുംബം, വീട്ടിലെ ജോലികൾ എന്നിവയ്ക്ക് സമയം കണ്ടെത്താൻ കിടഞ്ഞു പരിശ്രമിക്കുന്ന സ്ത്രീകളുടെ ത്യാഗങ്ങൾ പലപ്പോഴും ആരും കാണാതെപോകുന്നു. അവരുടെ വിജയങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്നു.

ഈയൊരു കാര്യമാണ് ആനന്ദ് മഹിന്ദ്ര തന്റെ ട്വീറ്റിൽ ഉയർത്തിക്കാട്ടിയതും. ട്വീറ്റിൽ രസകരമായ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹം പറഞ്ഞത്: "എന്റെ ഒരു വയസുള്ള ചെറുമകനെ നോക്കാൻ ഒരാഴ്ച്ച ഞാൻ വീട്ടിലിരുന്നു. അപ്പോഴാണ് ഒരു യാഥാർഥ്യം എനിക്ക് മനസിലായത്. ജോലി ചെയ്യുന്ന ഓരോ വനിതയേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. അവരുടെ വിജയങ്ങൾക്ക് പുരുഷൻമാരായ സഹപ്രവർത്തകരുടേതിനേക്കാൾ കൂടുതൽ അധ്വാനം വേണ്ടിവരുന്നുണ്ട് എന്ന സത്യം ഞാൻ മനസിലാക്കുന്നു."

ട്വിറ്ററിൽ വൻ പ്രതികരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചത്.

Similar News