ഡിസൈനിംഗിന്റെ M.O.D മാജിക്

Update:2018-01-20 10:47 IST

'ആഭരണങ്ങള്‍ക്ക് ജീവനുള്ളതുപോലെ' എന്താണ് M.O.D ജ്വല്ലറിയുടെ പ്രത്യേകത എന്ന ചോദ്യത്തിന് ഏറ്റവും ചേരുന്ന ഉത്തരം ഇതായിരിക്കും. നാഗപടത്താലിയിലെ ഇനാമലിംഗിനുണ്ട് ജീവനുള്ള തിളക്കം, വധു ധരിച്ച സ്റ്റേറ്റ്മെന്റ് നെക്ക്‌ലെസ് മുതല്‍

കുട്ടികള്‍ക്ക് പ്രിയപ്പെട്ട 'ആപ്പിള്‍/ സ്‌ട്രോബറി' കമ്മല്‍ വരെ എല്ലാ ആഭരണങ്ങളും ധരിക്കുന്നവര്‍ക്കും കാഴ്ചക്കാര്‍ക്കും ഒരുപോലെ നല്‍കുന്നു ഈ സ്പെഷല്‍ അനുഭവം.

വെറും ഒരു ആഭരണം എന്നതിനപ്പുറം ജൂവല്‍റിക്ക് ജീവന്‍ പകരുന്ന ഈ മാജിക് തന്നെയാണ് M.O.D ജ്വല്ലറിയെയും ആശ സെബാസ്റ്റിയന്‍ മറ്റത്തില്‍ എന്ന ഡിസൈനറെയും ഗോള്‍ഡ് വിപണിയില്‍ വേറിട്ടുനിര്‍ത്തുന്നത്. ഡിസൈനര്‍ ആഭരണങ്ങള്‍ക്കുള്ള വിപണിയും സാധ്യതകളും മനസിലാക്കി, പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചതിന്റെ എല്ലാ ക്രെഡിറ്റും ആശ എന്ന സംരംഭകയ്ക്ക് തന്നെ.

ബ്രാന്‍ഡിംഗിന്റെ പുതിയ ശൈലിയുമായി മകന്‍ അക്ഷയും ഒപ്പം ചേര്‍ന്നതോടെയാണ് M.O.D കൂടുതല്‍ ഉയരങ്ങള്‍ സ്വന്തമാക്കിയത്.

ട്രെന്‍ഡിനുമപ്പുറം'ധരിക്കുന്നവരുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാകണം എന്റെ ആഭരണങ്ങള്‍ എന്ന ഒരു ചിന്തയേ എനിക്കുള്ളൂ.

ആര് കണ്ടാലും ഇഷ്ടം തോന്നണം, വധു ഒരുങ്ങി നിന്നാല്‍ തിളങ്ങണം. മറ്റാര്‍ക്കുമില്ലാത്ത ഡിസൈനിലെ ആഭരണങ്ങളാകുമ്പോള്‍ അതിനൊരു പ്രത്യേക സൗന്ദര്യമുണ്ടല്ലോ, അതാണ് ഞങ്ങള്‍ M.O.D ലൂടെ നല്‍കുന്നതും,' ആശ സെബാസ്റ്റിയന്‍ പറയുന്നു.

ട്രെന്‍ഡ് എന്തായാലും അതിനെ കൂടുതല്‍ മികച്ചതാക്കണമെന്നതാണ് M.O.D ന്റെയും ആശയുടെയും പോളിസി.

ടെമ്പിള്‍ ജൂവല്‍റിയായാലും കണ്ടംപററി ഡിസൈനായാലും അതിനൊരു 'ആശ ടച്ച്' ഉണ്ടാകും. പരമ്പരാഗത കാശുമാല കഴുത്തിനു പിന്നിലേക്കിറങ്ങിക്കിടക്കുന്ന വിധം വ്യത്യസ്തമാക്കുന്നതും കോയിനുകള്‍ക്കൊപ്പം തിളങ്ങുന്ന പച്ചനിറവുമായി തത്തകള്‍ നിരക്കുന്നതും അങ്ങനെയാണ്.ആരെയും നിരാശപ്പെടുത്തില്ല വാങ്ങാന്‍ വരുന്നവര്‍ക്കെല്ലാം സ്വന്തമാക്കാന്‍ കഴിയുന്ന ആഭരണങ്ങള്‍ M.O.D ല്‍ വേണമെന്നതും ആശയുടെ നിര്‍ബന്ധമാണ്. അതുകൊണ്ട് അമേതിസ്റ്റും മൂണ്‍ സ്റ്റോണും കൊണ്ട് മനോഹരമാക്കിയ ജൂവല്‍റിക്കൊപ്പം അതേ ശൈലിയിലുള്ള, താങ്ങാന്‍ കഴിയുന്ന വിലയുള്ള ആഭരണങ്ങളും മോഡ് നല്‍കുന്നു.

വ്യത്യസ്തതയോടുള്ള ഈ പാഷന്‍ ഏത് പ്രായക്കാര്‍ക്കും വേണമെന്നതാണ് ആശയുടെ ആഗ്രഹം. പ്രത്യേകിച്ചും യുവതലമുറയിലുള്ളവര്‍ക്ക്. പരമ്പരാഗതമായ ആശയങ്ങളില്‍ നിന്ന് മാറി പുതിയ ആഭരണങ്ങളും ചുവപ്പും പച്ചയുമല്ലാത്ത നിറങ്ങളും തെരഞ്ഞെടുക്കാന്‍, കുറച്ച് കൂടി 'സാഹസികമായ' തീരുമാനങ്ങള്‍ എടുക്കണം ഇന്നത്തെ പെണ്‍കുട്ടികള്‍ എന്നും ആശയ്ക്ക് ആഗ്രഹമുണ്ട്. വിവാഹനിശ്ചയത്തിനുള്ള ജൂവല്‍റി സ്വന്തമായി ഡിസൈന്‍ ചെയ്ത്, അതിലുള്ള കഴിവും താല്‍പ്പര്യവും മനസിലാക്കി ഒടുവില്‍ അത് M.O.D എന്ന സംരംഭമാക്കി മാറ്റിയ ആശ അന്നത്തെ അതേ ഇഷ്ടത്തോടെയും പാഷനോടുമാണ് ഇന്നും ഓരോ ആഭരണവും രൂപകല്‍പ്പന ചെയ്യുന്നത്.

എത്രയേറെ പുതിയ ജൂവല്‍റി ബ്രാന്‍ഡുകള്‍ വന്നാലും ഫാഷനും ട്രെന്‍ഡുകളും മാറിമറിഞ്ഞാലും M.O.D-ന്റെ ഡിസൈനുകള്‍ എവിടെയും ഇപ്പോഴും വേറിട്ടുനില്‍ക്കുന്നതും ഈ 'ക്രിയേറ്റഡ് വിത്ത് പാഷന്‍' തനിമ കാരണമാണ്.

'ബൈബിളില്‍ ആഭരണങ്ങളെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. 'a superb ornament, expertly crafted and a delight to the eyes ...' എന്റെ ഡിസൈനുകളും അങ്ങനെയാണ്, M.O.D ന്റെ വിജയവും അതുതന്നെ'

Similar News