സോഷ്യല്‍ മീഡിയയില്‍ താരമായ ബിരുദ വിദ്യാര്‍ത്ഥിനി ഹനാന്‍ കൊച്ചിയില്‍ പുതിയ സംരംഭം തുടങ്ങി. വൈറൽ ഫിഷ് എന്നാണ് ഹനാന്റെ മൊബൈല്‍ ഫിഷ് സ്റ്റാളിന്റെ പേര്.
നടൻ സലിം കുമാറാണ് സ്റ്റാൾ ഉദ്‌ഘാടനം ചെയ്തത്. വായ്പയെടുത്താണു ഈ സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് ഹനാൻ പറഞ്ഞു.
വാഹനാപകടത്തെത്തുടർന്നു ഹനാന് നട്ടെല്ലിന് പരുക്കേറ്റിരുന്നു. ഇത് ഭേദമായതോടെയാണു പുതിയ സംരംഭവുമായി ഹനാൻ രംഗത്തെത്തിയത്.
വൈറൽ ഫിഷിന്റെ വെബ്‌സൈറ്റും ആപ്പും തയ്യാറായിക്കൊണ്ടിരിക്കുന്നു. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്താണ് നല്‍കുക.
ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നു കാണിച്ചു തരികയാണ് ഹനാൻ എന്ന് സലിംകുമാർ അഭിപ്രായപ്പെട്ടു.
ഉപജീവനത്തിനായി യൂണിഫോമിൽ മത്സ്യ കച്ചവടം നടത്തുന്ന ഹനാന്റെ ജീവിതകഥ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.