വിദ്യാഭ്യാസത്തില്‍ സൈലം റെവല്യൂഷന്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തേക്ക് പുത്തന്‍ ചുവുടുവെച്ച് കുറഞ്ഞ കാലയളവില്‍ മികച്ചൊരു ബ്രാന്‍ഡായി വളര്‍ന്ന് സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ്

Update:2022-05-17 12:42 IST

മാറിയുടുക്കാന്‍ വേറെ കുപ്പായമില്ലാത്തത് കൊണ്ട് ഒറ്റ യൂണിഫോമിട്ട് സ്‌കൂളില്‍ പോയിരുന്ന ഒരു കുട്ടി. സ്വന്തമായി വീട് പോലുമില്ലാതിരുന്ന ആലപ്പുഴക്കാരന്‍. സൈക്കിള്‍ ചവിട്ടി അവനിതുവഴി പോയിരുന്നു എന്ന് പുന്നമടക്കാര്‍ പറയും. കഷ്ടപ്പെട്ട് പഠിച്ച് കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ അവന്‍ റാങ്ക് വാങ്ങി.

കോഴിക്കോട്, തിരുവനന്തപുരം, അങ്ങനെ എല്ലാവരും ഓടിക്കയറി തെരഞ്ഞെടുക്കുന്ന മെഡിക്കല്‍ കോളെജുകളിലെ അലോട്ട്മെന്റുകളിലെല്ലാം മുമ്പില്‍ വന്നിട്ടും തന്റെ നാട്ടിലെ മെഡിക്കല്‍ കോളെജില്‍ തന്നെ അവന്‍ അഡ്മിഷന്‍bഎടുത്തു. എന്തിന് എന്ന ചോദ്യത്തിന് അവനൊരു പാടുത്തരമുണ്ടായിരുന്നു. അസുഖബാധിതനായ അച്ഛന്റെ ചികിത്സ, വീട്, പണം, അങ്ങനെ പലതും. പഠനകാലത്ത് അവന്‍ ട്യൂഷനെടുക്കാന്‍ പോയി. സ്വന്തമായി വീടുവെച്ചു.

താന്‍ മാത്രം വളരുക എന്നതായിരുന്നില്ല അവന്റെ സ്വപ്‌നം. ഏത് സാധാരണക്കാരനും ഭാരിച്ച ചെലവില്ലാതെ പഠിക്കാവുന്ന ഒരു ലേണിംഗ് പ്ലാറ്റ്ഫോമുണ്ടാക്കലായിരുന്നു അവന്റെ ലക്ഷ്യം. അതിന് ടെക്നോളജിയുടെ കൂട്ടുവേണം. എജ്യുക്കേഷന്‍ പ്ലസ് ടെക്നോളജി, അങ്ങനെ മെഡിക്കല്‍- എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് രംഗത്തെ ആദ്യ മലയാളം ആപ്പ് പിറവിയെടുത്തു.

കേള്‍ക്കുന്നവരെ ആവേശം കൊള്ളിക്കുന്ന ഈ കഥ, കേരളത്തിലെ മികച്ച എജ്യുക്കേഷണല്‍ പ്ലാറ്റ്ഫോമുകളിലൊന്നായ സൈലം ലേണിംഗ് ആപ്പിന്റെ സി.ഇ.ഒ ഡോ. അനന്തു എസ്   എം.ബി.ബി.എസിന്റെ ജീവിതമാണ്.
രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് നിറഞ്ഞുനിന്ന ലിജീഷ് കുമാര്‍, മികച്ച അക്കാദമീഷ്യരില്‍ ഒരാളായ ഡോ. വി.പി പ്രവീണ്‍, ഖത്തര്‍ കേന്ദ്രമാക്കി ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുത്തിയിരുന്ന ഷവാദ് കൊടമ്പാട്ടില്‍, ഫിനാന്‍സ് കണ്‍സള്‍ട്ടിംഗ് രംഗത്ത് വൈദഗ്ധ്യമുള്ള വിനേഷ് കുമാര്‍ എന്നിവരെ കൂട്ടുപിടിച്ച്, അനന്തു ആരംഭിച്ച സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇന്ന് ഒരു ചെറിയ മീനല്ല. കേരളത്തില ങ്ങോളമിങ്ങോളം ബിസിനസ് നെറ്റ്വര്‍ക്കുള്ള മുന്‍ നിര എജ്യുക്കേഷണല്‍ ബ്രാന്‍ഡാണ്.

ബ്രാന്‍ഡ് അംബാസഡറായി മമ്മൂട്ടി

ബ്രാന്‍ഡിംഗിനായി മമ്മൂട്ടി കടന്നുവന്നതാണ് സൈലം ലേണിംഗ് ആപ്പിന്റെ വളര്‍ച്ചയിലെ നിർണായക  ഏടുകളിലൊന്ന്. കൊറോണക്കാലത്ത് 275 ദിവസങ്ങള്‍ ഒരാള്‍ക്കും പിടികൊടുക്കാതെ വീട്ടിലിരുന്ന ശേഷമായിരുന്നു സൈലം ലേണിംഗ് ആപ്പുമായി മമ്മൂട്ടിയുടെ വരവ്.
ഒരു പരസ്യ ചിത്രത്തിനും വര്‍ഷങ്ങളായി വഴങ്ങാതിരുന്ന മമ്മൂട്ടിയുടെ പരസ്യങ്ങളിലേക്കുള്ള മടങ്ങി വരവുകൂടിയായിരുന്നു അത്. എഫ്ബി യില്‍, ഇന്‍സ്റ്റഗ്രാമില്‍, ട്വിറ്ററില്‍, ചാനല്‍ ഷോകളില്‍ എല്ലായിടത്തും മമ്മൂട്ടിയെ തിരഞ്ഞു മടുത്ത ലോക മലയാളി ആ വരവിനെ ആഘോഷമാക്കി.
ഹൈലി എസ്റ്റാബ്ലിഷ്ഡ് ബ്രാന്‍ഡുകള്‍ക്കൊപ്പം മാത്രം നില്‍ക്കുന്ന ഒരാള്‍, ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഒഫീഷ്യല്‍ ബ്രാന്‍ഡ് അംബാസഡറായി വന്നത് എല്ലാവരേയും അമ്പരിപ്പിച്ചു കൊണ്ടായിരുന്നു. പിന്നീടിങ്ങോട്ട് ഒരിടത്തും ഒരു പരിചയപ്പെടുത്തലിന്റേയും ആവശ്യമുണ്ടായിട്ടില്ല സൈലം ലേണിംഗ് ആപ്പിന്.

XYLEM  ടീം പറയുന്നു 


മെഡിക്കല്‍- എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ആപ്പായാണ് സൈലം തുടങ്ങിയതെങ്കിലും ഇന്ന് ഒരുപാട് വെര്‍ട്ടിക്കല്‍സ് ഈ കമ്പനിക്കുണ്ട്. ഹൈബ്രിഡ് ക്യാമ്പസ്, റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ട്യൂഷന്‍ സെന്റേഴ്സ്, ഒരു വര്‍ഷം കൊണ്ട് ഒരുപാട് ദൂരം ഞങ്ങള്‍ സഞ്ചരിച്ചു.

എട്ടാം ക്ലാസുമുതലുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 8, 9, 10 ക്ലാസുകളിലെ സൈലം സ്റ്റുഡന്റ്സിന് MBBS, IIT, IAS, CUET

ഫൗണ്ടേഷന്‍ ഒക്കെ ഫ്രീയായി കൊടുക്കുന്നുണ്ട്. ആദ്യം കേരളം, പിന്നെ ദക്ഷിണേന്ത്യ, തുടര്‍ന്ന് രാജ്യത്തുടനീളം. ഇന്ത്യയിലെ ഏറ്റവും മികച്ച എജ്യുക്കേഷണല്‍ പ്ലാറ്റ്ഫോമിലേക്ക് ഞങ്ങള്‍ വളരെ സിസ്റ്റമാറ്റിക്കായി നീങ്ങുകയാണ്.


കൊറോണക്കാലത്ത് ഒരുപാട് ലേണിംഗ് ആപ്പുകള്‍ വിപണി യിലെത്തിയിരുന്നു. ഇന്നവയൊന്നും സൈലത്തിന് വെല്ലുവിളി ഉയര്‍ത്തുന്നില്ല. കൊറോണ പിന്‍വാങ്ങിയ ഉടനെയായിരുന്നു സൈലം ഹൈബ്രിഡ് ക്യാമ്പസ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ക്ലാസും, ഫേസ് ടു ഫേസ് ക്ലാസ് മുറിയും ഒന്നിച്ച് ചേര്‍ത്തുള്ള പുതിയ ആശയമായിരുന്നു സൈലം ഹൈബ്രിഡ്. ഈ ചുവട് മാറ്റമാണ് ബിസിനസ്സില്‍ സൈലത്തെ തുണച്ചത്.

കേരളത്തിന്റെ ആദ്യത്തെ ഹൈബ്രിഡ് ക്യാമ്പസായിരുന്നു സൈലത്തിന്റെ കോഴിക്കോട്ടെ ക്യാമ്പസ്. കേരളത്തിലെ ടോപ്പ് എജ്യുക്കേറ്റേഴ്സ്, സെന്‍ട്രലൈസ്ഡ് A/c, സൈലം ടാബ്‌ലറ്റ് വിത്ത് ആപ്പ്, സെന്‍ട്രലൈസ്ഡ് വൈഫൈ, ഡിജിറ്റല്‍ ക്ലാസ് മുറികള്‍, എ.സി & നോണ്‍ എ.സി ഹോസ്റ്റല്‍സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, പേഴ്സണല്‍ മെന്റേഴ്സ്, ടെന്‍ഷന്‍ ഫ്രീയാക്കാന്‍ സൈക്കോളജിസ്റ്റ് തുടങ്ങിയ സൗകര്യങ്ങളോടെ കേരളം ഇന്നോളം കാണാത്ത എന്‍ട്രന്‍സ് പരിശീലനമായിരുന്നു സൈലം ഹൈബ്രിഡ് മുന്നോട്ട് വെച്ചത്.

ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഒരു പടുകൂറ്റന്‍ ഹൈബ്രിഡ് ക്യാമ്പസ് കോഴിക്കോട്ട് പണിതുയര്‍ത്തുന്നുïണ്ട് സൈലം. 5000 കുട്ടികള്‍ക്ക് പഠിക്കാവുന്ന സൈലം ടവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതിയ കൗതുകക്കാഴ്ചയാവും എന്നുറപ്പാണ്.


കേരളത്തിലെല്ലായിടത്തുമുള്ള കുട്ടികള്‍ സൈലം ക്ലാസ് മുറി ആഗ്രഹിക്കുന്നുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ട്യൂഷന് വേണ്ടി സൈലം ലേണിംഗ് സെന്റേഴ്സ് ആരംഭിക്കുക എന്ന ആശയത്തിലേക്ക് ഞങ്ങള്‍ വരുന്നത്. പ്രാദേശിക ബ്രാന്‍ഡിംഗിന്റെ ഏറ്റവും സൂക്ഷ്മമായ സാധ്യത തേടുകയാണ് ട്യൂഷന്‍ സെന്റേഴ്സിലൂടെ സൈലം.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഈ വര്‍ഷം പൈലറ്റ് റണ്‍ ആരംഭിക്കുന്ന ട്യൂഷന്‍ സെന്റര്‍ നെറ്റ്‌വര്‍ക്ക് സൈലം വിഭാവനം ചെയ്ത രീതിയില്‍ എല്ലായിടത്തും നിലവില്‍ വരുന്നതോടെ, കുട്ടികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ എജ്യുക്കേഷണല്‍ പ്ലാറ്റ്ഫോമായി സൈലം മാറും.

2024 ലക്ഷ്യം വെച്ചുള്ള  AllMS llT   ക്ലാസ് റൂമുകള്‍ ഒരുക്കിക്കൊണ്ട് +1, +2 റെസിഡന്‍ഷ്യല്‍ സ്‌കൂളിംഗും സൈലം ആരംഭിച്ച് കഴിഞ്ഞു. പതിയെ ഞങ്ങള്‍ വേരുറപ്പിക്കുകയാണ്.



ഒരു വര്‍ഷം കൊണ്ട് 4 ലക്ഷം കുട്ടികളാണ് സൈലം ലേണിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടായി കേരളത്തിലെ എന്‍ട്രന്‍സ് മാസ്റ്റേഴ്സായി വ്യക്തിമുദ്ര പതിപ്പിച്ചവരെല്ലാം ഇപ്പോള്‍ സൈലം ലേണിംഗ് ആപ്പിലുണ്ട്. 

ഞങ്ങളുടെ അക്കാദമിക് കണ്ടന്റ് നിര്‍മ്മിക്കുന്ന വിംഗ് മുതല്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന പേഴ്സണല്‍ മെന്റര്‍ഷിപ്പ് വരെ സ്പെഷ്യലാണ്. ആരംഭിച്ച ആദ്യ വര്‍ഷം തന്നെ NEET എക്സാം റിസള്‍ട്ടില്‍ ആദ്യ പത്തിനുള്ളില്‍ ഇടം നേടി ഞങ്ങള്‍ ചരിത്രം രചിച്ചു. അബ്ദുള്‍ ഷുക്കൂര്‍ വി എന്ന കുട്ടി എട്ടാം റാങ്കുമായി ഇന്ന് എയിംസില്‍ പഠിക്കുന്നുണ്ട്. എന്‍ട്രന്‍സ് ഫലത്തിന്റെ പിറ്റേന്ന് കേരളത്തിലെ പ്രധാന പത്രങ്ങളുടെയെല്ലാം ജാക്കറ്റ് സൈലം ലേണിംഗ് ആപ്പായിരുന്നു.

ആദ്യ വര്‍ഷം തന്നെ കേരളത്തിലെ ധനമന്ത്രിയുടെ കൈയ്യില്‍ നിന്ന് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞു. ഇതൊക്കെ വലിയ ഉത്തരവാദിത്തമാണ്. മഹാമാരി കാലത്ത് പോലും കേരളം കരുതലോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ആ കരുത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്.


കഴിഞ്ഞ കൊറോണക്കാലം ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടമായ കാലം കൂടിയായിരുന്നു. അക്കാലത്താണ് അഞ്ഞൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സൈലം ലേണിംഗ് ആപ്പ് കേരളത്തില്‍ ആരംഭിക്കുന്നത്. അക്കാദമിക്, ടെക്നിക്കല്‍, ക്രിയേറ്റീവ്, മാര്‍ക്കറ്റിംഗ്, അങ്ങനെ സകലമാന രംഗത്തുമുള്ള പ്രതിഭകള്‍ക്ക് ഇന്ന് കേരള മാര്‍ക്കറ്റില്‍ ഏറ്റവും ആകര്‍ഷണീയമായ തൊഴില്‍ദാതാവാണ് സൈലം.

ബിസിനസ് ഹെഡുമാര്‍, സോണല്‍ മാനേജഴ്സ്, ടീം ലീഡേഴ്സ്, എജ്യു കണ്‍സള്‍ട്ടന്റ്സ്, അങ്ങനെ നീളുന്ന ബിസിനസ് നെറ്റ്‌വര്‍ക്കാണ് സൈലം ലേണിംഗ് ആപ്പിനെ താങ്ങി നിര്‍ത്തുന്ന പില്ലേഴ്സ്. ബ്രേക്ക് ഈവനാവുമോ എന്ന് പേടിച്ച ആദ്യ വര്‍ഷം തന്നെ കോടിക്കണക്കിന് രൂപയുടെ ലാഭം കൊയ്താണ് സൈലം ലേണിംഗ് ആപ്പിന്റെ 2021- 22 സാമ്പത്തികം വര്‍ഷം കടന്നുപോയത്. ഈ ആത്മവിശ്വാസം ഞങ്ങളെ അതിദൂരം നടത്തുമെന്നുറപ്പാണ്.


Tags:    

Similar News