''കുടുംബ ബിസിനസുകളുടെ നിയമങ്ങള്‍ മാറുന്നു''

Update:2018-11-01 15:42 IST

'ആഗോളതലത്തില്‍ തന്നെ കുടുംബ ബിസിനസുകളുടെ നിയമങ്ങളും പ്രവര്‍ത്തനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. സ്വയം പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറുള്ള ബിസിനസുകള്‍ക്കേ ഇനി നിലനില്‍പ്പുള്ളൂ, മറ്റുള്ളവയെല്ലാം അധികം വൈകാതെ അപ്രത്യക്ഷമാകും.' പറയുന്നത് കുടുംബ ബിസിനസ് വിദഗ്ധനായ പ്രൊഫ. (ഡോ.) പരിമള്‍ മര്‍ച്ചന്റ് ആണ്.

ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിലെ മുഖ്യ പ്രഭാഷകരില്‍ ഒരാളായ പ്രൊഫ. മര്‍ച്ചന്റ് ദുബായിലെ എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ ഗ്ലോബല്‍ ഫാമിലി മാനേജ്ഡ് ബിസിനസ് പ്രോഗ്രാമിന്റെ ഡയറക്ടറാണ്.

കേരളത്തിലെ കുടുംബ ബിസിനസുകള്‍ കൂടുതല്‍ വിശാലമായൊരു കാഴ്ചപ്പാട് സ്വീകരിക്കേണ്ട കാലമായി. ഇവിടെ ഒതുങ്ങി നില്‍ക്കാതെ അവര്‍ രാജ്യമൊട്ടാകെയുള്ള ബിസിനസിന്റെ ഭാഗമാവുകയും വേണം.'

ഈ മേഖലയിലെ മാറ്റങ്ങളും ബിസിനസ് കുടുംബത്തില്‍ മാറ്റേണ്ട സ്വഭാവങ്ങളും കൃത്യമായി വിശകലനം ചെയ്യുന്ന പ്രൊഫ. മര്‍ച്ചന്റിന്റെ അഭിപ്രായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ തൊഴിലാളിത്തര്‍ക്കങ്ങള്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഈ സംസ്ഥാനത്തിലേക്കുള്ള ബിസിനസുകാരുടെ വരവിനെ കാര്യമായി ബാധിച്ചു. പല സംസ്‌കാരങ്ങളുമായി ഇടപഴകി ബിസിനസിനെ കൂടുതല്‍ വിപുലമാക്കാന്‍ ഇവിടെയുള്ള സംരംഭകര്‍ക്ക് കഴിയാതെ പോയതും അതുകൊണ്ടാണ്.

'ഓണര്‍ഷിപ്പും മാനേജ്‌മെന്റും ഒരുമിച്ച് ചേരുന്നതു കൊണ്ട് എപ്പോഴും ഇവയ്ക്ക് വേണ്ട ശ്രദ്ധയും മേല്‍നോട്ടവും കിട്ടാറുണ്ട്. പക്ഷേ, ഫാമിലി ബിസിനസുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ധാരാളം.'

വര്‍ഷങ്ങള്‍ കഴിയുന്നതോടെ പ്രാധാന്യവും സ്വാധീനവും കുറയുന്നത് എല്ലാ ബിസിനസുകള്‍ക്കും ബാധകമാണെന്നും പ്രൊഫ.പരിമള്‍ മര്‍ച്ചന്റ് ചൂണ്ടിക്കാണിക്കുന്നു. ഇത് കുടുംബ ബിസിനസുകളുടെ മാത്രം തലവേദനയല്ല. ബിസിനസുകള്‍ സ്വയം സൃഷ്ടിച്ചിരിക്കുന്ന ചില 'ലക്ഷ്മണരേഖകള്‍' തിരുത്തിയാലേ കാലത്തിനൊത്ത് വളരാന്‍ കഴിയൂ.

'കുടുംബ ബിസിനസുകള്‍ ഭാവി പദ്ധതികള്‍ എങ്ങനെ പ്ലാന്‍ ചെയ്യുന്നു എന്നതും വളരെ പ്രധാനമാണ്. അടുത്ത തലമുറയെ ബിസിനസിന്റെ നേതൃത്വത്തിനായി തയ്യാറാക്കുകയും വേണം. അവര്‍ക്ക് പണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുക എന്നത് അത്യാവശ്യമാണ്. കുടുംബത്തിലെ എല്ലാവര്‍ക്കുമായി പൊതുവായ ഒരു ഭരണച്ചട്ടം ഉണ്ടാകുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.'

ഉടമസ്ഥാവകാശവും മാനേജ്‌മെന്റും ഒരുപോലെ സംയോജിപ്പിച്ച് ബിസിനസിന്റെ വളര്‍ച്ചയും വെല്‍ത്ത് ക്രിയേഷനും ഉറപ്പുവരുത്തുന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇന്ത്യ പോലെ കുടുംബബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു രാജ്യത്ത്.

  • കുടുംബ ബിസിനസുകളുടെ വിജയത്തിന് ഏറ്റവും ആവശ്യമായ അഞ്ച് ഘടകങ്ങള്‍ ഏതെല്ലാമാണ്?
  • കുടുംബ ബിസിനസില്‍ അധികാര കൈമാറ്റം എങ്ങനെ സുഗമമാക്കാം?
  • കുടുംബ ബിസിനസിലെ പതിവ് സംഘര്‍ഷ മേഖലകള്‍ ഏതൊക്കെ?

ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കും പ്രൊഫ. പരിമള്‍ മര്‍ച്ചന്റിന് വ്യക്തമായ മറു

പടിയുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയനായ പ്രൊഫ. മര്‍ച്ചന്റ് നവംബർ 21, 22 തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിൽ ഇവയെക്കുറിച്ച് വിശദമായി സംസാരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളർ ഈ ലിങ്ക് സന്ദശിക്കുക.

Similar News