നന്ദിയുള്ളവര്‍ ആയിരിക്കാന്‍ 100 കാര്യങ്ങള്‍

ഒന്നോര്‍ത്തു നോക്കൂ, നമുക്ക് ലഭിച്ചിരിക്കുന്ന ചെറിയ അനുഗ്രഹങ്ങള്‍ പോലും ഇല്ലാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ഭൂമിയിലുണ്ട്

Update: 2021-11-07 03:00 GMT

നമ്മുടെ ജീവിതത്തില്‍ നമുക്കു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദി തോന്നുക എന്നതാണ് മാനസിക നില പെട്ടെന്ന് ഉയര്‍ത്താനുള്ള ഏറ്റവും എളുപ്പവഴി.

കൃതജ്ഞതാ ബോധം ദിവസേന പരിശീലിക്കുന്നതിലൂടെ മെച്ചപ്പെട്ട ബന്ധങ്ങള്‍, മികച്ച ശാരീരീക, മാനസിക ആരോഗ്യം, സമ്മര്‍ദ്ദം കുറയ്ക്കല്‍, മെച്ചപ്പെട്ട ഉല്‍പ്പാദന ക്ഷമത തുടങ്ങി ധാരാളം നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റെല്ലാവരും ജീവിതം ആഘോഷിക്കുകയാണ് എന്ന് തോന്നലുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ യുഗത്തിൽ, നമ്മള്‍ എത്ര ഭാഗ്യവാന്മാരാണ് എന്ന കാഴ്ചപ്പാട് നഷ്ടപ്പെടാനും നമുക്ക് ഉള്ളതിനെ നിസാരമായി കാണാനും എളുപ്പമാണ്.

എനിക്കറിയാം, നന്ദിയുള്ളവരായിരിക്കുക എന്നത് എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ചും ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍. നിങ്ങള്‍ പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നന്ദിയുള്ളവരായിരിക്കുക എന്നത് പലപ്പോഴും ആലോചിക്കാന്‍ പോലും കഴിയില്ല.

എന്നാല്‍ നന്ദിയുള്ളവരായിരിക്കാന്‍ ധാരാളം കാര്യങ്ങള്‍ നിലവിലുണ്ടെന്ന വസ്തുതതയെ അത് ഇല്ലാതാക്കുന്നില്ല. നമ്മുടെ ജീവിതത്തില്‍ കൃതജ്ഞത അര്‍ഹിക്കുന്ന 100 കാര്യങ്ങളുടെ പട്ടികയാണ് ചുവടെ. (ഇവയെല്ലാം നിങ്ങള്‍ക്ക് ബാധകമായിരിക്കണമെന്നില്ല, പക്ഷേ മിക്കതും ആയിരിക്കും.)

ഇവയില്‍ ചിലത് വളരെ ചെറിയ കാര്യമായി തോന്നിയേക്കാം. എന്നാല്‍ ഈ കാര്യങ്ങളൊന്നും ഇല്ലാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

1. നല്ല ആരോഗ്യം

2. നിങ്ങളെ പ്രചോദിപ്പിക്കുന്ന ആളുകള്‍

3. ഭക്ഷണവും ശുദ്ധജലവും ലഭിക്കുന്നത്

4. നിങ്ങളുടെ മാതാപിതാക്കള്‍

5. പൊട്ടിച്ചിരി

6. നിങ്ങളുടെ കൂടപ്പിറപ്പുകള്‍

7. ജീവിച്ചിരിക്കുന്നു എന്നത്

8. വര്‍ഷങ്ങളായി നിങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍

9. നല്ല ഓര്‍മകള്‍

10. സുഖകരമായ കാലാവസ്ഥ

11. നല്ല സുഹൃത്തുക്കള്‍ ഉള്ളത്

12. നിറവേറിയ സ്വപ്‌നങ്ങള്‍

13. വീഡിയോ കോളിംഗ് (ലോകത്തിന്റെ ഏതുകോണില്‍ നിന്നും ആളുകളെ കണ്ട് സംസാരിക്കാനാകുന്നു)

14. നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകന്‍/ അധ്യാപകര്‍

15. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിലെ രസം

16. യൂട്യൂബ്

17. നല്ല സംഭാഷണങ്ങള്‍

18. ഒഴിവു സമയം

19. നിങ്ങളുടെ ഭൗതിക സ്വത്തുക്കള്‍

20. നാം കഴിക്കുന്ന ഭക്ഷണം വിളയിക്കുന്ന കര്‍ഷകര്‍

21. അപരിചിതരില്‍ നിന്നുള്ള ദയാവായ്പ്

22. നല്ല പുസ്തകത്തില്‍ മുഴുകല്‍

23. പണം ഉള്ളത്

24. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും

25. നിങ്ങളുടെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍

26. കിടക്കാന്‍ ഒരു ബെഡ്ഡും പുതപ്പും ഉള്ളത്

27. വൈ ഫൈയും ഇന്റര്‍നെറ്റും

28. നിങ്ങളുടെ വീട്ടു സഹായത്തിനുള്ള ആളുകള്‍

29. ഭൂമിമാതാവ് ജീവിതം നിലനിര്‍ത്തുന്നത്

30. ആലിംഗനം

31. ഹോം ഡെലിവറി സൗകര്യം

32. നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍/ മറ്റു മൃഗങ്ങള്‍

33. രാവിലത്തെ ചായ/കാപ്പി

34. ലൈബ്രറികള്‍

35. സംഗീതവും അത് നിങ്ങളില്‍ ചെലുത്തുന്ന വൈകാരിക സ്വാധീനവും

36. തണുത്ത കാറ്റ്

37. പഴയ ഫോട്ടോകള്‍

38. നല്ല കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു ബാല്‍ക്കണി അല്ലെങ്കില്‍ ടെറസ്സ്

39. നല്ല ബന്ധങ്ങള്‍

40. വൈദ്യുതി

41. മരങ്ങള്‍

42. ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഉള്ള നീണ്ട കുളി

43. ഓണ്‍ലൈന്‍ ഷോപ്പിംഗ്

44. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ (കാണാനും കേള്‍ക്കാനും തൊടാനും രുചി അറിയാനും മണക്കാനും)

45. ആളുകളുമായി ആഴത്തില്‍ ബന്ധപ്പെടുന്നതിന്റെ അനുഭവം

46. ലോകത്തെ മികച്ചയിടമാക്കി മാറ്റിയ ശാസ്ത്രജ്ഞരും ദാര്‍ശനികരും

47. ഒരു കാര്‍/വാഹനം ഉണ്ടായിരിക്കുക

48. 24x7 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ നിങ്ങളുടെ മനസ്സും ശരീരവും

49. നിങ്ങളുടെ ഫോണ്‍

50. യാത്ര ചെയ്യുന്നതിലെയും പുതിയ സ്ഥലങ്ങള്‍ കാണുന്നതിലെയും സന്തോഷം

51. നിങ്ങളുടെ കുട്ടികള്‍/മരുമക്കള്‍

52. അവധി ദിനങ്ങള്‍/അവധിക്കാലം

53. നിങ്ങളുടെ വീട്

54. പുറത്തു പോയി ഭക്ഷണം കഴിക്കുന്നത്

55. മുത്തച്ഛനും മുത്തശ്ശിയും

56. ഒറ്റയ്ക്കുള്ള സമയം

57. രാത്രിയിലെ നല്ല ഉറക്കം

58. കുന്നുകളും പര്‍വ്വതങ്ങളും

59. ചോക്ലേറ്റ്

60 നല്ല സിനിമകള്‍/ ടി വി ഷോകള്‍/ ഡോക്യുമെന്ററികള്‍/ പോഡ്കാസ്റ്റുകള്‍

61. പ്രത്യക്ഷത്തില്‍ വലിയ ബന്ധം തോന്നുകയില്ലെങ്കിലും സുപ്രധാനമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ഒരുമിച്ച് സംഭവിക്കുന്നത്.(Synchronicities)

62. ഗൂഗ്ള്‍ മാപ്പ്

63. നിങ്ങളുടെ സവിശേഷമായ കഴിവുകള്‍

64. പാര്‍ക്കുകളും പൂന്തോട്ടങ്ങളും

65. വിമാനയാത്ര

66. നല്ല ശ്രോതാക്കള്‍

67. സ്‌നേഹം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ അനുഭവിക്കാനുള്ള കഴിവ്

68. സൃഷ്ടിപരത- മുമ്പ് നിലവില്ലാത്ത എന്തെങ്കിലും കൊണ്ടു വരാനുള്ള കഴിവ്

69. ഇന്‍സ്റ്റന്റ് മെസേജിംഗ്

70. നിങ്ങളുടെ നേട്ടങ്ങള്‍

71. നല്ലൊരു റൂംമേറ്റ് ഉള്ളത്

72. ഗൂഗ്ള്‍ സേര്‍ച്ച്

73. നക്ഷത്ര നിബിഡമായ ആകാശം

74. സാക്ഷരരായിരിക്കുക

75. നിങ്ങളുടെ വസ്ത്രങ്ങള്‍

76. നടക്കാനിറങ്ങുന്നത്

77. ഞായറാഴ്ചകളിലെ രാവിലെകള്‍

78. ജസ്റ്റിന്‍ സാന്‍ഡര്‍കോയുടെ സൗജന്യവും അതിശയകരവുമായ ഗിറ്റാര്‍ പാഠങ്ങള്‍

79. പിഡിഎഫ് ഡ്രൈവ് (ലക്ഷക്കണക്കിന് സൗജന്യ ഇ ബുക്കുകള്‍ ലഭിക്കുന്നു)

80. നിങ്ങളുടെ ഭാവന

81. വാഷിംഗ് മെഷീന്‍

82. നിങ്ങളുടെ ലാപ്‌ടോപ്/കംപ്യൂട്ടര്‍

83. ശുദ്ധവായു

84. മനോഹരമായ കല

85. നിങ്ങളുടെ പാദരക്ഷകള്‍

86. സ്വതന്ത്രരാജ്യത്ത് ജീവിക്കുന്നത്

87. സന്തോഷകരമായ സര്‍പ്രൈസ്

88. ഭൂതകാലത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍

89. സമാന ചിന്താഗതിക്കാരായ ആളുകളെ അറിയുന്നത്

90. ടെഡ് ടോക്കുകള്‍

91. കടലോരങ്ങള്‍

92. നിശബ്ദത

93. സൂര്യാസ്തമയം

94. ആളുകളില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍

95. എയര്‍ കണ്ടീഷനിംഗ്

96. ഊബര്‍

97. സൂര്യപ്രകാശം

98. ഉപയോഗപ്രദമായ ആപ്പുകളും വെബ്‌സൈറ്റുകളും

99. നിങ്ങളുടെ ഓര്‍മ

100. പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ഉള്ളത്

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com

Tags:    

Similar News