ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, അഡ്വെര്‍ട്ടൈസിംഗ്: മൂന്നും വ്യത്യസ്തം

ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കേണ്ടത് ബിസിനസ് തന്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് അനിവാര്യമാണ്;

Update:2023-02-26 19:26 IST

ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, അഡ്വെര്‍ട്ടൈസിംഗ് - ഇവ മൂന്നും എന്നും ആളുകള്‍ക്കിടയില്‍ സംശയമുണ്ടാക്കുആശയക്കുഴപ്പമുണ്ടാക്കുന്ന  പദങ്ങളാണ്. ഈ വാക്കുകളെ പരസ്പരം മാറി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കേണ്ടത് ബിസിനസ് തന്ത്രങ്ങള്‍ ഉണ്ടാക്കുന്നതിന് അനിവാര്യമാണ്. എളുപ്പത്തില്‍ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം.

ബ്രാന്‍ഡിംഗ്:

ആളുകള്‍ എന്ത് കാണണം, എന്ത് കേള്‍ക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്ന ഘട്ടമാണിത്. ഈ തീരുമാനം എടുക്കുന്നത് പല കാര്യങ്ങളെയും ആശ്രയിച്ചാണ്. ലക്ഷ്യമിടുന്ന മാര്‍ക്കറ്റ്, ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍, ഉല്പന്നത്തിന്റെ സവിശേഷത, മറ്റു സ്ഥാപനങ്ങള്‍ മുതലായവ.

ഈ ഘട്ടത്തിലാണ് ഉല്‍പ്പന്നത്തിന്റെ തീം (Theme ), പേര്, ലോഗോ, നിറങ്ങള്‍, പാറ്റേണ്‍സ്, ഫോണ്ട്, പായ്ക്കിംഗ് ഡിസൈന്‍, ടാഗ്ലൈന്‍, മറ്റു കണ്ടന്റുകള്‍ തുടങ്ങിയവ നിശ്ചയിക്കുന്നത്. ആളുകളുടെ മനസ്സില്‍ ഈ സ്ഥാപനത്തെ ഏതു രീതിയില്‍ പ്രതിഷ്ഠിക്കണം എന്ന് തീരുമാനിക്കുന്നത് ഇപ്പോഴാണ്.

വളരെ സൗഹാര്‍ദ്ദമായ അനുഭൂതിയാണോ, സീരിയസ് ആയ ചിത്രമാണോ, ആഡംബര സ്വഭാവമാണോ സ്ഥാപനം കാണിക്കേണ്ടത് എന്നും ഈ ഘട്ടത്തില്‍ തീരുമാനിക്കുന്നു. ഇത് ഒത്തിരി റിസര്‍ച്ച് ചെയ്തു സമയമെടുത്ത് ചെയ്യേണ്ട പ്രവര്‍ത്തനമാണ്. കാരണം ഈ ബ്രാന്‍ഡിംഗ് ഘട്ടത്തില്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ കുറെ വര്‍ഷങ്ങളില്‍ മാറ്റമില്ലാതെ ഉപയോഗിക്കേണ്ടതാണ്.

മാര്‍ക്കറ്റിംഗ്:

നിങ്ങളുടെ കമ്പനിയുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള തന്ത്രങ്ങളാണ് മാര്‍ക്കറ്റിംഗില്‍ ഉള്‍ക്കൊള്ളുന്നത്. ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നതും സംരക്ഷിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ കമ്പനിയെക്കുറിച്ചുള്ള എല്ലാ സന്ദേശങ്ങളും നിങ്ങളുടെ മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്.

എല്ലാ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, ഉപഭോക്തൃ സേവനം, വ്യക്തിബന്ധങ്ങള്‍, അച്ചടിച്ച മെറ്റീരിയലുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പേജുകള്‍, നിങ്ങളുടെ ബ്രാന്‍ഡ് ഇമേജറി അടങ്ങുന്ന എന്തും ഇതില്‍ ഉള്‍പ്പെടുന്നു. അതായത് ബ്രാന്‍ഡിങ്ങില്‍ നിശ്ചയിച്ചിട്ടുള്ളതും നിര്‍മിച്ചിട്ടുള്ളതുമായ എല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് മാര്‍ക്കറ്റിങ്. ബ്രാന്ഡിങ്ങിന് ശേഷം മാത്രമാണ് മാർക്കറ്റിംഗ്  ആരംഭിക്കേണ്ടത്.

അഡ്വെര്‍ട്ടൈസിംഗ്:

ഉപഭോക്താക്കളെ നേടുന്നതിലും വില്‍പ്പന വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, മാര്‍ക്കറ്റിംഗിന്റെ ഒരു ഉപവിഭാഗമാണ് പരസ്യംചെയ്യല്‍. ഓണ്‍ലൈന്‍, പത്രങ്ങള്‍, മാഗസിനുകള്‍, പോസ്റ്ററുകള്‍, ടെലിവിഷന്‍, റേഡിയോ എന്നിവയുള്‍പ്പെടെ വിവിധ മാധ്യമങ്ങളിലൂടെ ടാര്‍ഗെറ്റ് പ്രേക്ഷകരിലേക്ക് എത്താന്‍ എഴുതുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്ന പണമടച്ചുള്ള കാമ്പെയ്നുകളാണ് പൊതുവെ ഇവ.

അഡ്വര്‍ട്ടൈസ്മെന്റ് ആശയവിനിമയത്തിനുള്ള ഒരു വണ്‍-വേ ചാനലായാണ് പരിഗണിക്കുന്നത്, അവിടെ കമ്പനികള്‍ക്ക് സാധാരണ പ്രേക്ഷകര്‍ക്ക് വ്യക്തിഗതമല്ലാത്ത(non-personalised) സന്ദേശമയക്കാന്‍ കഴിയും. മറ്റ് തരത്തിലുള്ള മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സില്‍ നിന്ന് വ്യത്യസ്തമായി, കമ്പനികള്‍ക്ക് പരസ്യത്തിന്റെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ട്. ഒരു പരസ്യം സ്ഥാപിക്കാന്‍ ഒരു കമ്പനി പണം നല്‍കുമ്പോള്‍, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉള്ളടക്കം എങ്ങനെ പ്രമോട്ട് ചെയ്യപ്പെടുന്നു എന്നതില്‍ സ്ഥാപനത്തിന് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കും.

ഈ മൂന്ന് കാര്യങ്ങളും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുകയും അവയ്ക്ക് വെവ്വേറെ ബഡ്ജറ്റിംഗ് ചെയ്യുകയും ചെയ്യേണ്ടത് ഇന്നത്തെകാലത്ത് ബിസിനസ് വളര്‍ത്താന്‍ അനിവാര്യമാണ്.

Siju Rajan

Business and Brand Coach

BRANDisam LLP

www.sijurajan.com

+91 8281868299

Tags:    

Similar News