ചിന്തകള്‍ പോലും നിങ്ങളെ രോഗിയാക്കാം

നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ നമ്മുടെ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും എത്ര ശക്തമായ സ്വാധീനം ചെലുത്താനാവുമെന്ന് പ്ലാസിബോ, നോസിബോ പ്രഭാവങ്ങള്‍ തെളിയിക്കുന്നു

Update: 2022-01-02 05:30 GMT

പ്ലാസിബോ ഇഫക്ടിനെ കുറിച്ച് നിങ്ങള്‍ മുമ്പ് കേട്ടിരിക്കാം. ഒരു വ്യക്തി തന്റെ അസുഖത്തിന് മരുന്ന് ലഭിച്ചു എന്നു കരുതുമ്പോള്‍ സംഭവിക്കുന്ന കാര്യമാണത്. എന്നാല്‍ ശരിക്കും വെറും പഞ്ചാസാര ഗുളിക മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്.

എന്നാല്‍ അവര്‍ യഥാര്‍ത്ഥ മരുന്ന് കഴിച്ചതു പോലെ രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ തുടങ്ങുന്നു.
ഇതിന് നേര്‍ വിപരീതവും എന്നാല്‍ അത്ര പരിചിതമല്ലാത്തതുമായ പ്രവണതയാണ് നോസിബോ എഫക്ട്. നിഷ്‌ക്രിയമോ നിരുപദ്രവകരമോ ആയ പദാര്‍ത്ഥങ്ങള്‍ ഒരു വ്യക്തിയില്‍ പ്രതികൂല ഫലമുണ്ടാക്കുന്ന പ്രതിഭാസമാണിത്.
'മിസ്റ്റര്‍ എ' യുടെ കേസ്
തന്റെ മുന്‍ കാമുകിയുമായുള്ള തര്‍ക്കത്തിന് ശേഷം, ഒരു 26 കാരന്‍ ആന്റിഡിപ്രഷന്‍ മരുന്ന് പരീക്ഷിക്കുന്ന ക്ലിനിക്കില്‍ നിന്ന് ലഭിച്ച 29 പരീക്ഷണ ഗുളികകള്‍ ഒറ്റയടിക്ക് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ താന്‍ കാണിച്ചത് വലിയ മണ്ടത്തരമാണെന്ന് മനസ്സിലാക്കിയ യുവാവ്് അയല്‍ക്കാരനെ കാര്യം അറിയിക്കുകയും ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അയാള്‍ വിറയ്്ക്കുകയും വിയര്‍ക്കുകയും ശ്വാസമെടുക്കാന്‍ പോലും വിഷമിക്കുകയും ചെയ്യുന്ന അവസ്ഥയിലായി. രക്തസമ്മര്‍ദ്ദം വളരെ താഴുകയും പള്‍സ് നിരക്ക് കൂടുകയും ചെയ്തു.
അത്യാഹിത വിഭാഗത്തില്‍ എത്തിയ അയാള്‍, 'എന്നെ സഹായിക്കൂ, എല്ലാ ഗുളികകളും ഞാന്‍ കഴിച്ചു' എന്നു പറഞ്ഞുകൊണ്ട് തളര്‍ന്നു വീണു. അയാളുടെ കയ്യില്‍ നിന്നും ഗുളികയുടെ ഒഴിഞ്ഞ കുപ്പി നിലത്തു വീണു.
ആറ് ലിറ്റര്‍ സലീന്‍ സൊലൂഷന്‍ കുത്തിവെച്ച ശേഷം നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞെങ്കിലും പള്‍സ് 106 എന്ന ഉയര്‍ന്ന നിലയില്‍ തന്നെയായിരുന്നു. അപ്പോഴാണ് ആന്റി ഡിപ്രഷന്‍ ക്ലിനിക്കില്‍ ട്രയലിന് മേല്‍നോട്ടം വഹിക്കുന്ന ഡോക്ടര്‍ അവിടെയെത്തിയത്.
പ്ലാസിബോ ഗ്രൂപ്പിലുള്ള ഒരാളാണ് ഈ യുവാവെന്ന് ഡോകര്‍ പറഞ്ഞു. അതില്‍ പ്രത്യേക ക്രമമൊന്നുമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് പ്രത്യേകിച്ച് ഒരു ഫലവുമുണ്ടാക്കാത്ത ഗുളികകള്‍ അക്കാര്യം അവരെ അറിയിക്കാതെ നല്‍കുന്നു. ഇവിടെ അദ്ദേഹത്തിനുണ്ടായിരിക്കുന്ന ലക്ഷണങ്ങള്‍ ഗുളിക കൊണ്ട് ഉണ്ടായതല്ല.
വാര്‍ത്ത കേട്ട് അത്ഭുതപ്പെട്ട യുവാവിന് ആശ്വാസമാകുകയും 15 മിനുട്ടിനുള്ളില്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാവുകയും ചെയ്തു.
നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ നമ്മുടെ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും എത്ര ശക്തമായ സ്വാധീനം ചെലുത്താനാവുമെന്ന് പ്ലാസിബോ, നോസിബോ പ്രഭാവങ്ങള്‍ തെളിയിക്കുന്നു.
നമ്മുടെ ഓരോ ചിന്തയും തലച്ചോറില്‍ ഒരു ജൈവരാസപ്രവര്‍ത്തനം ഉണ്ടാക്കുന്നു. അതിനനുസരിച്ച് തലച്ചോര്‍ ശരീരത്തിലേക്ക് രാസ സൂചനകള്‍ അയക്കുന്നു. 'നിങ്ങള്‍ക്ക് സ്വയം ചിന്തിച്ച് രോഗം വരുത്താം' എന്ന ചൊല്ലില്‍ സത്യമുണ്ട്.
അതിനാല്‍, നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് നല്ല ഭക്ഷണക്രമത്തിനും വ്യായാമത്തിനും പുറമേ നിഷേധാത്മകവും ആശങ്കയുണ്ടാകുന്നതുമായ ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതും പ്രധാനമാണ്.
For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.com



Tags:    

Similar News