Guest Column

സന്തോഷവാന്മാരായിരിക്കാന്‍ ഇതാ, 14 ചെറു സന്ദേശങ്ങള്‍!

ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമമെന്നാണ് പറയാറ്. അതേപോലെ ഒരു വാചകത്തിലൂടെ പലപ്പോഴും ആയിരം വാക്കുകളേക്കാള്‍ മികച്ച അറിവ് നല്‍കാനാകുമെന്ന് ഞാന്‍ കരുതുന്നു.

Anoop Abraham

കൂടുതല്‍ മികവോടെ ജീവിക്കാന്‍ എന്നെ സഹായിച്ച ചില ലളിതമായ നിരീക്ഷണങ്ങളും തിരിച്ചറിവുകളും ഒറ്റ വാചകത്തിലൊതുക്കി അവതരിപ്പിക്കുകയാണ് ഇവിടെ.

1. മിക്ക പ്രേരണ(Urge)കളും 15 മിനുട്ടില്‍ കൂടുതല്‍ നിലനില്‍ക്കില്ല എന്ന ലളിതമായ സത്യം മനസ്സിലാക്കിയാല്‍, പിന്നീട് ഖേദം തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാകാനാകും.

2. ഒരു മോശം ശീലം ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം, പകരം മറ്റൊരു നല്ല ശീലം തുടങ്ങുക എന്നതാണ്.

3. മനസ്സിന് 'ജങ്ക് ഫുഡ്' നല്‍കുന്നവയാണ് വാര്‍ത്തകളും സോഷ്യല്‍ മീഡിയകളും. താല്‍ക്കാലിക സംതൃപ്തി നല്‍കുന്നതില്‍ രണ്ടും മികച്ചതാണ്. എന്നാല്‍ അത് കാര്യമായ ഒരു പോഷണവും മനസ്സിന് നല്‍കുന്നില്ല

4. നിങ്ങളുടെ മോശം മാനസികാവസ്ഥ മാറ്റുന്നതിനുള്ള ഏറ്റവും ലളിതമായ സൂത്രവഴികളിലൊന്ന് പുഞ്ചിരിക്കുകയും ആ ചിരി 15-20 സെക്കന്റ് നേരം പിടിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ്.

5. നമ്മുടെ ഏതാണ്ട് എല്ലാ പേടിയും ആശങ്കകളും കേവലം സങ്കല്‍പ്പം (assumptions) മാത്രമാണ്, എന്തെങ്കിലും തെളിവുകളോ വസ്തുതകളോ അടിസ്ഥാനമാക്കിയുള്ളതല്ല.

6. നല്ല പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് നിങ്ങളുടെ ജീവിത നിലവാരം സമൂലമായി ഉയര്‍ത്തുന്നതിന് നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നിക്ഷേപം(സമയത്തിന്റെയും വിലയുടെയും കാര്യത്തില്‍).

7. പ്രതികരിക്കുന്നതിന് മുമ്പ് മനസ്സില്‍ പത്തു വരെ എണ്ണിയാല്‍ ആരോടെങ്കിലും കയര്‍ത്ത് സംസാരിക്കുന്നത് ഒഴിവാക്കാനാകും.

8. സ്വയം ചെയ്യുന്നതു പോലെ കര്‍ശനമായി മറ്റാരും നിങ്ങളെ വിലയിരുത്തില്ല

9. പരിപൂര്‍ണതതേടുന്നത് (perfectionism) സര്‍ഗാത്മകതയ്ക്ക് തടസ്സമായേക്കാം; ഒരിക്കലും നടപ്പാകാത്ത എല്ലാം തികഞ്ഞ ആശയത്തേക്കാള്‍ സാമാന്യം ഭംഗിയായി നടപ്പിലാക്കുന്ന നല്ല ഒരു ആശയമാണ് എല്ലായ്‌പ്പോഴും മികച്ചത്.

10. ആരുടെയും കഥ മുഴുവന്‍ കേട്ടുകഴിഞ്ഞാല്‍ നമുക്ക് അവരോട് സഹാനുഭൂതി തോന്നാതിരിക്കില്ല

11. എനിക്ക് സമയമില്ല എന്നാരെങ്കിലും പറഞ്ഞാല്‍ പലപ്പോഴും അതിനര്‍ത്ഥം ആ കാര്യത്തിന് മുന്‍ഗണന നല്‍കുന്നില്ല എന്നാണ്.

12. നിങ്ങളുടെ ബാഹ്യ സാഹചര്യങ്ങള്‍ക്ക് നിങ്ങളില്‍ ഏന്തെങ്കിലും പ്രത്യേക വികാരം ഉണ്ടാക്കാന്‍ കഴിയില്ല. പകരം ബാഹ്യസാഹചര്യങ്ങളെ നിങ്ങള്‍ എങ്ങനെ കാണുന്നു (വ്യാഖ്യാനിക്കുന്നു) എന്നതാണ് വികാരങ്ങള്‍ നിര്‍ണയിക്കുന്നത്.

13. നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ക്ഷമ; വെറുപ്പും ദേഷ്യവും മനസ്സില്‍ വെക്കുന്നതിലൂടെ നിങ്ങള്‍ നിങ്ങളെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നത്.

14. എല്ലാവരെയും എല്ലായ്‌പ്പോഴും സന്തോഷിപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മഹത്തായ കലാസൃഷ്ടികള്‍, സംഗീതം, സിനിമ എന്നിവ പോലും വിമര്‍ശിക്കപ്പെടാറുണ്ട്.

For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT