Image Courtesy: Canva 
Guest Column

ബ്രാന്‍ഡ് വളര്‍ത്താന്‍ വൈകാരികമായ പരസ്യവാചകങ്ങള്‍

ഹോര്‍ലിക്‌സും കോംപ്ലാനും എങ്ങനെ ഇത്രയും ഹിറ്റ് ആയി? ചില പരസ്യങ്ങള്‍ മാത്രം എങ്ങനെയാണ് നമ്മുടെ മനസ്സില്‍ ഇടം പിടിക്കുന്നത്?

Siju Rajan

ഒട്ടുമിക്ക ബ്രാന്‍ഡുകളും അഞ്ച് പ്രധാന ഇമോഷണല്‍ ട്രിഗ്ഗേഴ്‌സ് ആണ്് മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കുന്നത്. അഭിമാനം(Pride), കുറ്റബോധം(Guilt), അത്യാഗ്രഹം(Greed), സ്‌നേഹം(Love), ഭയം(fear ) എന്നിവയാണ് ഈ അഞ്ച് ട്രിഗ്ഗേഴ്‌സ്. ഉദാഹരണത്തിന്, ഹോര്‍ലിക്‌സ് ബ്രാന്‍ഡ് അമ്മമാര്‍ക്ക് കുട്ടികളോടുള്ള സ്‌നേഹത്തെയാണ് ഇമോഷണല്‍ trigger ആയി ഉപയോഗിക്കുന്നത്.

മറ്റുള്ളവരെക്കാളും പഠനത്തിലും വളര്‍ച്ചയിലും കുട്ടികള്‍ പുറകോട്ടു പോകുമോ എന്ന അമ്മമാരുടെ ഭയത്തെയാണ് കോംപ്ലാൻ അവരുടെ മാര്‍ക്കറ്റിംഗില്‍ സ്പര്‍ശിക്കാന്‍ നോക്കുന്നത്.

ആളുകള്‍ ആദ്യം വികാരങ്ങള്‍ ഉപയോഗിച്ച് വാങ്ങുകയും പിന്നീട് യുക്തി ഉപയോഗിച്ച് അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. വസ്തുതകളും കണക്കുകളും ഉപയോഗിച്ച് അവരുടെ യുക്തിസഹമായ തലച്ചോറിന് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും ഫലപ്രദമാവുകയില്ല.

ഓരോ പരസ്യങ്ങളിലും ആളുകളുടെ വികാരത്തെ സ്പര്‍ശിക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മാത്രമേ ഉത്പന്നം വാങ്ങുവാനുള്ള പ്രേരണ ഉണ്ടാവുകയുള്ളു.

നിങ്ങളുടെ പരസ്യത്തിന്റെ പരസ്യമാണ് നിങ്ങള്‍ നല്‍കുന്ന തലക്കെട്ട്. ആ തലകെട്ടിലെ ഇമോഷണല്‍ trigger ആണ് പരസ്യങ്ങള്‍ ശ്രദ്ധിക്കാനായി ആളുകളെ പ്രേരിപ്പിക്കുന്നത്.

അത്തരത്തില്‍ പരസ്യ തലകെട്ടില്‍ നല്‍കാന്‍ കഴിയുന്ന ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കുന്ന 12 ഇംഗ്ലീഷ് വാക്കുകള്‍ ചുവടെ

ചേര്‍ക്കാം:

1.സൗജന്യം (Free)

2.നിങ്ങൾ (You)

3. സേവ് (Save)

4. ഫലങ്ങൾ (Results)

5. ആരോഗ്യം  (Health)

6. സ്നേഹം (Love)

7. തെളിയിക്കപ്പെട്ട (Proven)

8. പണം (Money)

9. പുതിയ (New)

10. എളുപ്പമുള്ള  (Easy)

11. സംരക്ഷണം (Safety)

12. ഉറപ്പുള്ള  (Guaranteed)

തലക്കെട്ടില്‍ ചേര്‍ക്കുന്ന ഒരു വാക്ക് മതിയാകും ഒരുപക്ഷെ വലിയ മാറ്റത്തിന് കാരണമാകാന്‍. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT