ഭയത്തെ മറികടക്കാന്‍ ഒരു വഴി!

നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുന്നത് തടയാന്‍ ഭയത്തെ അനുവദിക്കരുത്

Update: 2022-03-20 04:53 GMT

കോളെജിലെ ആദ്യ വര്‍ഷം സ്‌കൂട്ടര്‍ ഓടിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു. എന്നാല്‍ അത് ഓടിക്കാന്‍ എനിക്ക് അറിയില്ല എന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. സത്യം പറഞ്ഞാല്‍ നല്ല പേടിയുമുണ്ടായിരുന്നു.

സ്‌കൂട്ടര്‍ ഓടിക്കാന്‍ എന്തിനാണ് ഇത്ര പേടിയെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഞാന്‍ ഏതെങ്കിലും ഇരുചക്ര വാഹനം ഓടിക്കുന്നതിനെപ്പറ്റി ഓര്‍ക്കുന്നത് തന്നെ എന്റെ അമ്മയ്ക്ക് ഭയമായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ, പേടി പകരാവുന്ന ഒന്നാണ്. അതുകൊണ്ട് ആ പേടിയുടെ നല്ലൊരു ഭാഗം എന്നിലേക്കും പടര്‍ന്നു. എന്നാല്‍ അതുകൊണ്ട് മാത്രമായിരുന്നില്ല ഞാന്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ ഭയപ്പെട്ടിരുന്നത്.
ഞാന്‍ 12 ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സ്‌കൂട്ടര്‍ ഓടിക്കുന്നത്. എന്റെ സുഹൃത്തിന്റെ സകൂട്ടര്‍ വലിയ തരക്കേടില്ലാതെ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒരു യു ടേണ്‍ എടുക്കുന്നതിനിടയില്‍ സ്‌കൂട്ടറും മറിച്ചു കൊണ്ട് ഞാന്റോഡില്‍ വീഴുകയും എന്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.
എന്തായാലും കോളേജിലായിരുന്നപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ശ്രമിച്ചു നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ വീഴ്ചയ്ക്ക് ശേഷം ആദ്യമായി ആളൊഴിഞ്ഞ തെരുവിലൂടെ ഏറെ വൈകിയ ഒരു രാത്രിയില്‍ ഞാന്‍ സ്‌കൂട്ടര്‍ ഓടിച്ചു.
എന്നാല്‍ ഇത്തവണ ഞാന്‍ ഏറെ ബുദ്ധിമുട്ടി. സ്‌കൂട്ടറിന്റെയും പിറകിലിരുന്ന സുഹൃത്തിന്റെയും ഭാരം താങ്ങാന്‍ ഏറെ പാടുപെട്ടു. എനിക്ക് ബാലന്‍സ് നഷ്ടപ്പെടുകയും ഏതു നിമിഷവും വീണുപോയേക്കാമെന്ന് തോന്നുകയും ചെയ്തു.
എന്റെ പല സുഹൃത്തുക്കളും പലപ്പോഴും പറയുമായിരുന്നു, ഇതത്ര വലിയ കാര്യമൊന്നുമല്ല, സൈക്കിള്‍ ഓടിക്കാന്‍ അറിയാമെങ്കില്‍ വളരെയെളുപ്പം സ്‌കൂട്ടര്‍ പഠിക്കാനാകുമെന്ന്. എന്നിട്ടും സ്‌കൂട്ടര്‍ ശരിയായി ഓടിക്കാന്‍ കഴിയാത്തത് എന്റെ ദുര്‍വിധിയെന്ന് ചിന്തിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാരമെങ്കിലും എനിക്ക് കഴിയുന്നില്ലല്ലോ എന്ന്. സ്‌കൂട്ടര്‍ ഓടിക്കുന്നത് എനിക്ക് വിധിച്ചിട്ടുള്ള കാര്യമല്ലെന്ന് ഞാന്‍ സ്വയം ചിന്തിക്കുമായിരുന്നു.
സ്‌കൂട്ടര്‍ ഓടിക്കാന്‍ എങ്ങനെയെങ്കിലും പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഏറെ സൗകര്യപ്രദമായും എളുപ്പത്തിലും പൂനെ നഗരം ചുറ്റിക്കാണാന്‍ അത് സഹായിക്കുമല്ലോ.
കാലക്രമേണ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ എന്റെ ഭയത്തെ മറികടക്കാനും സ്‌കൂട്ടര്‍ ഓടിക്കാനും ഞാന്‍ പഠിച്ചു.
ഞാന്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ച കഥ വലിയ പ്രചോദനം നല്‍കുന്ന ഒന്നല്ലെന്ന് അറിയാം. എന്നാല്‍ ഒരു പക്ഷേ എന്നെ പോലെ നിങ്ങളും ഏറെ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ വിധിച്ചിട്ടില്ലെന്ന് കരുതിയിട്ടുണ്ടാകാം എന്നതു കൊണ്ടാണ് ഞാനിവിടെ പങ്കുവെക്കുന്നത്.
ഒരു പക്ഷേ പൊതുസ്ഥലങ്ങളില്‍ പ്രസംഗിക്കുന്നതില്‍ വൈദഗ്ധ്യം നേടാനോ, മറ്റുള്ളവരുമായി മികച്ച രീതിയില്‍ ഇടപെടാനോ, നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ ആളുകളോട് പ്രകടിപ്പിക്കാനോ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകാം. എന്നാല്‍ ഉള്ളിലെ ഭയം, അത് നിങ്ങളെ കൊണ്ട് സാധ്യമല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നേക്കാം.
എന്തെങ്കിലും ഭയം നമുക്കുണ്ടെങ്കില്‍ അതിനെ അഭിമുഖീകരിക്കാതിരിക്കാനായി നമ്മുടെ മനസ്സ് എല്ലാത്തരം ഭ്രാന്തവും വിചിത്രവുമായ കാരണങ്ങളുമായി വരുന്നു. എന്നാല്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് തടയാന്‍ ഭയത്തെ അനുവദിക്കരുത്.
എന്റെ കാര്യത്തില്‍ എന്ന പോലെ ഒറ്റ ദിവസം കൊണ്ട് ഭയത്തെ കീഴടക്കേണ്ടതില്ല. ചിലപ്പോള്‍ കുറച്ചു നാളത്തേക്ക് നിരന്തരമായ ചെറു ശ്രമങ്ങള്‍ നടത്തിയാല്‍ മതിയാകും, ഭയത്തെ കീഴ്‌പ്പെടുത്താന്‍.

For more simple and practical tips to live better and be happier visit Anoop's website:https://www.thesouljam.com


Tags:    

Similar News