തനിച്ചുള്ള ദീര്‍ഘകാല യാത്ര നിങ്ങളില്‍ വരുത്തും ഈ മാറ്റങ്ങള്‍!
യാത്രയില്‍നിന്ന് ഞാന്‍ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്
തനിച്ചുള്ള (സോളോ) യാത്രകള്‍ എല്ലാവര്‍ക്കും പറ്റിയതാണെന്ന് ഞാന്‍ പറയില്ല, പക്ഷേ നിങ്ങള്‍ക്കത് ഇഷ്ടമാകുമോ എന്നറിയാന്‍ പരീക്ഷിച്ചു നോക്കുക തന്നെ വേണം. ഞാനാദ്യമായി ഋഷികേശിലേക്ക് തനിച്ച് യാത്ര പുറപ്പെടുമ്പോള്‍ അതെനിക്ക് വളരെയേറെ ആസ്വാദ്യകരമാകുമെന്നോ എന്റെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പാകത്തില്‍ പ്രഭാവം ഉണ്ടാക്കുമെന്നോ ഒരു സൂചനയും ഉണ്ടായിരുന്നില്ല.
ദീര്‍ഘകാല സോളോ യാത്രകള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏതാനും വഴികളെ കുറിച്ചാണ് ഈ ലേഖനത്തില്‍ ഞാന്‍ വിശദമാക്കുന്നത്. (ദീര്‍ഘകാല യാത്രകള്‍ക്ക് പലരും വ്യത്യസ്തങ്ങളായ നിര്‍വചനങ്ങള്‍ നല്‍കാറുണ്ട്. എന്നിരുന്നാലും ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന യാത്ര കളെയാണ് ഞാനിവിടെ ദീര്‍ഘകാല യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്).
1 ആളുകളുടെ നന്മയില്‍ വിശ്വസിക്കാന്‍ പഠിക്കും
പല തരത്തിലുള്ള വാര്‍ത്തകള്‍ നിരന്തരം നാം കേള്‍ക്കുന്നതിനാല്‍ അപരിചിതരായ ആളുകളെ കുറിച്ച് പൊതുവെ ആശങ്കയും പേടിയും ഉണ്ടാകുക സ്വാഭാവികമാണ്. ഞാന്‍ ആദ്യത്തെ സോളോ യാത്ര പുറപ്പെടുന്ന
തിന് മുമ്പ്, മറ്റു സോളോ യാത്രികരുടെ അനുഭവങ്ങള്‍ വായിച്ചിരുന്നു. യാത്രകളില്‍ കണ്ടുമുട്ടിയ ആളുകളെ കുറിച്ച് മികച്ച അഭിപ്രായമാണ് പൊതുവെ അവര്‍ പങ്കുവെച്ചത്. പിന്നീട് പലതവണ സോളോ യാത്രകള്‍ നടത്തുകയും അപരിചിതരുടെ നന്മകള്‍ നേരിട്ട് അനുഭവിക്കുകയും ചെയ്തതിലൂടെ അവര്‍ സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു.
ഈ ലോകത്തിലെ ബഹുഭൂരിപക്ഷം ആളുകളും ദയാലുക്കളും സഹായമനസ്‌ക്കരുമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ വാര്‍ത്തകളില്‍ സാധാരണ നമ്മള്‍ കേള്‍ക്കുന്നത് ഈ വിഭാഗത്തില്‍പ്പെടാത്ത വളരെ ചെറിയ ശതമാനം വരുന്ന ആളുകളെ കുറിച്ചാണ്.
2. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തേക്ക്
അപരിചിതരുടെ ഇടയില്‍ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ആയിരിക്കുക, നിരവധി അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വരിക, എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരിക എന്നിങ്ങനെ പല അസുഖകരമായ സ്ഥിതികളിലേക്ക് തനിച്ചുള്ള യാത്രകള്‍ നിങ്ങളെ എത്തിക്കുമെന്ന കാര്യം ഉറപ്പാണ്.
സത്യം പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഏകാന്തത തോന്നുന്ന അവസരങ്ങളുണ്ടാകാം, അസുഖകരമായ വികാരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് നിങ്ങള്‍ക്ക് തോന്നുന്ന സമയങ്ങളുമുണ്ടാകാം. 'ഒരാളെ പോലും അറിയാത്ത അപരിചിതമായ ഈ സ്ഥലത്ത് ഞാന്‍ എന്താണ് ചെയ്യുന്നത്?' എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം.
എന്റെ ജീവിതത്തില്‍ അസുഖകരമായ കാര്യങ്ങള്‍ ചെയ്യാതെ രക്ഷപ്പെടാന്‍ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ മൂന്നു മാസത്തെ സോളോ യാത്രയ്ക്കിടയില്‍ അസുഖകരമായ സാഹചര്യങ്ങളും വികാരങ്ങളും വീണ്ടും വീണ്ടും പൊങ്ങിവന്നത് അത്തരം സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ ഉയര്‍ന്ന സഹിഷ്ണുത വളര്‍ത്തിയെടുക്കാനും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാനും സഹായിച്ചു.
3. സ്വയം കണ്ടെത്തല്‍
യാത്ര ചെയ്യുക, പുതിയ ആളുകളെ കാണുക, വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍ അറിയുക, പുതിയതും വ്യത്യസ്തങ്ങളുമായ അനുഭവങ്ങള്‍ തുടങ്ങിയവ നിങ്ങളെ കുറിച്ച് ഒരിക്കലും അറിയാത്ത കാര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ഒരു നീണ്ട സോളോ ട്രിപ്പ് കഴിഞ്ഞു വന്നതിന് ശേഷമാണ്, മറ്റെന്തിനേക്കാളും (യാത്രകളേക്കാളും) ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നത് ആളുകളുമായി സംസാരിക്കുന്നതും ബന്ധം സ്ഥാപിക്കുന്നതുമാണെന്ന് എനിക്ക് മനസിലായത്.
4. സാമൂഹിക നൈപുണ്യം മെച്ചപ്പെടും
സോളോ യാത്രകള്‍ മറ്റുള്ളവരുമായുള്ള എന്റെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുകയും ആളുകളോട് ഇടപെടാനുള്ള ഉത്കണ്ഠ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. നിങ്ങള്‍ ബായ്ക്ക്പായ്ക്കര്‍ ഹോസ്റ്റലുകളില്‍
താമസിക്കുമ്പോള്‍ ഓരോ ദിവസവും ധാരാളം പുതിയ ആളുകളെ കാണാനിടവരികയും അത് ആയാസരഹിതമായി പുതിയ ആളുകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം പകരുകയും ചെയ്യും.
മാത്രമല്ല, ഏകാന്തതയുടെ അസ്വാസ്ഥ്യം കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. യാത്രകളില്‍ എന്റെ ഇരട്ടി പ്രായമുള്ള ആളുകളുമായി പോലും അടുത്ത ബന്ധം സ്ഥാപിക്കാനായിട്ടുണ്ട്. എന്നേക്കാള്‍ ഏറെ പ്രായമുള്ള ആളുകളുമായി നല്ല രീതിയില്‍ ഇടപഴകുന്നതിന് ഈ യാത്രകളിലെ അനുഭവങ്ങള്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.
5. നിങ്ങളുടെ മനസ് വിശാലമാക്കും
നമ്മുടെ ദൈനംദിന ജീവിതത്തില്‍ സാധാരണയായി നമ്മളുമായി യോജിച്ചു പോകുന്ന ആളുകളെ കണ്ടുപിടിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുകയാണ് ചെയ്യാറുള്ളത്.
എന്നാല്‍ സോളോ യാത്രകളില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരമുള്ളവര്‍, വിവിധ പ്രായക്കാര്‍, വിവിധ പദവികളിലുള്ളവര്‍, വ്യത്യസ്തമായ സാമ്പത്തിക ശ്രേണികളിലുള്ളവര്‍ എന്നിങ്ങനെ നിരവധി ആളുകളെ നാം കണ്ടുമുട്ടും.
ഈ അനുഭവങ്ങള്‍ നിങ്ങളുടെ കാഴ്ച്ചപ്പാട് മെച്ചപ്പെടുത്തുകയും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നതിനേക്കാളേറെ നിങ്ങളെ തുറന്ന മനസോടെയിരിക്കാനും സഹാനുഭൂതിയുള്ളവരാക്കി മാറ്റാനും സഹായിക്കും.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com