എൻ്റെ പാട്ടും എഴുത്തും എന്നെ പഠിപ്പിച്ച വിലയേറിയ പാഠം

പല കാര്യങ്ങളിലും കഴിവ് പോര എന്നോർത്ത് നിരാശപ്പെടാറുണ്ടോ നിങ്ങൾ? ഇത് വായിക്കൂ!

Update: 2021-11-28 04:45 GMT

ഓര്‍മവെച്ച കാലം മുതലേ എനിക്ക് പാടാന്‍ ഇഷ്ടമായിരുന്നു. പക്ഷേ ഭയങ്കര നാണമായതിനാല്‍ ഏറെനാള്‍ ഞാനധികം പാടിയതേയില്ല. കോളെജില്‍ പഠിക്കുന്ന കാലത്ത് ഗിറ്റാര്‍ പഠിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ കൂടുതല്‍ പാടാന്‍ തുടങ്ങി. മറ്റുള്ളവരുടെ മുന്നില്‍ പാടുമ്പോള്‍ കൈയില്‍ ഗിറ്റാറുള്ളത് എങ്ങനെയോ പാടാനുള്ള ഭയം കുറച്ചു.

വളരുന്ന കാലത്ത്, എനിക്ക് പാടാന്‍ കുറച്ചു കഴിവുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എന്റെ അമ്മയും രണ്ട് സഹോദരങ്ങളും (അവര്‍ രണ്ടു പേരും പാടാറുണ്ട്) പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുമുണ്ട്.
ഞാന്‍ ഷവറില്‍ പാടുമ്പോഴും വീട്ടില്‍ പ്ലേ ചെയ്യുന്ന പാട്ടുകള്‍ക്കൊപ്പം പാടുമ്പോഴും സാമാന്യം നന്നായി പാടുന്നുണ്ട് എന്നായിരുന്നു ഞാനും കരുതിയത്.
പിന്നീട്, ഞാന്‍ കോളെജില്‍ ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ സ്വയം പാടി റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ആ റെക്കോര്‍ഡിംഗുകള്‍ കേട്ടപ്പോള്‍ ഞാന്‍ സ്വയം ചിന്തിച്ചു; ദൈവമേ ഇങ്ങനെയാണോ ശരിക്കുമുള്ള എന്റെ ശബ്ദം? ഇത് വളരെ മോശമാണല്ലോ എന്ന്.
എന്റെ ശബ്ദത്തില്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രണമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. മാന്യമായി പാടണമെങ്കില്‍ പിച്ചും ടോണും പോലെയുള്ള ഒരുപാട് കാര്യങ്ങള്‍ ഒരുപാട് നന്നാവേണ്ടതുണ്ടായിരുന്നു.
പാടാന്‍ ഇഷ്ടമായതിനാലും അത് നന്നായി ചെയ്യാന്‍ ആഗ്രഹിച്ചതിനാലും എന്റെ ശബ്ദത്തില്‍ ഞാന്‍ ഏറെ നിരാശനായിരുന്നു.
ഈ സമയത്ത്, എന്നോട് ശരിക്കും സംവദിക്കുകയും പാട്ട് തുടരാന്‍ പ്രചോദനം പകരുകയും ചെയ്ത ഒരു ഉദ്ധരണി കണ്ടത് ഞാനോര്‍ക്കുന്നു. അത് ഏതാണ്ട് ഇങ്ങനെയാണ്; ' ഒരു കാര്യം ചെയ്യുന്നത് മൂല്യവത്താണെങ്കില്‍ അത് മോശമായി ചെയ്യുന്നതും മൂല്യവത്താണ്'( If a thing is worth doing, It's worth doing badly')
അടുത്ത രണ്ടു വര്‍ഷം എന്റെ പാട്ടും റെക്കോര്‍ഡിംഗും തുടര്‍ന്നു. കാലക്രമേണ ഞാന്‍ പാടുന്നതില്‍ വലിയ പുരോഗതി എനിക്് കാണാനായി. ഒടുവില്‍ റെക്കോര്‍ഡിംഗുകളിലെ എന്റെ ശബ്ദവും ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി.
എന്റെ ആലാപനം മെച്ചപ്പെടുത്തുന്നതിനായി മനഃപൂര്‍വം ശ്രമിക്കുന്നതിലൂടെ ലളിതവും മൂല്യവത്തുമായ ഒരു പാഠം ഞാന്‍ പഠിച്ചു. 'എന്തെങ്കിലും കാര്യം കൂടുതലായി ചെയ്യും തോറും അതില്‍ മെച്ചപ്പെടും.'
ഇത് ആരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലൊന്നുമല്ലെന്ന് എനിക്കറിയാം. പക്ഷേ എന്തെങ്കിലും നന്നായി ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോള്‍ പെട്ടെന്ന് നിരാശരാകാം. എന്നാല്‍ ആ കാര്യം നമ്മള്‍ ചെയ്തു തുടങ്ങിയിട്ടേയുള്ളൂ എന്നോര്‍ക്കണം.
വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ കഠിനാധ്വാനം ചെയ്തവരുമായി നാം നമ്മെ തന്നെ താരതമ്യം ചെയ്‌തേക്കാം. ഇത് നമ്മെ വളരെയധികം നിരുത്സാഹപ്പെടുത്തിയേക്കാം. അതിനാല്‍ മികവിന് ആവശ്യമായ പ്രയത്‌നവും പരിശീലനവും നടത്താന്‍ പോലും നമ്മള്‍ മെനക്കെടുകയില്ല.
ഈ ഉള്‍ക്കാഴ്ച എന്റെ എഴുത്തിലും ബ്ലോഗിംഗിലും സഹായകരമായിട്ടുണ്ട്. കാരണം ഞാന്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരെണ്ണം പോലും പൂര്‍ത്തിയാക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അത് വലിയൊരു ബലികേറാമലയായി തോന്നിയിരുന്നു.
ആദ്യത്തെ 6-8 മാസങ്ങളില്‍, ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് തൃപ്തികരമായ രീതിയില്‍ വ്യക്തമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പരിശീലനത്തിലൂടെ, അത് കുറേക്കൂടി എളുപ്പമായിത്തീര്‍ന്നു. ഇപ്പോള്‍ എഴുത്തിലൂടെ ആശയം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഞാന്‍ കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നാറുണ്ട്.
ഒരു പക്ഷേ, നിങ്ങള്‍ കരിയര്‍ ഉണ്ടാക്കണമെന്നോ അല്ലെങ്കില്‍ നന്നായി ചെയ്യണമെന്നോ ആഗ്രഹിക്കുന്ന കാര്യങ്ങളുണ്ടാവാം. തുടക്കത്തില്‍ അതില്‍ നിങ്ങള്‍ മോശമാണെന്ന കാരണത്താല്‍ ഒരിക്കലും എന്തെങ്കിലും പിന്തുടരുന്നതില്‍ നിന്ന് സ്വയം തടയരുത്.
പൊതുവേദിയില്‍ സംസാരിക്കുന്നതിനുള്ള വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതോ കലാസൃഷ്ടി നടത്തുന്നതോ യൂട്യൂബ് വീഡിയോ ചെയ്യുന്നതോ എന്തുമാകട്ടെ മികച്ച പരിശീലനത്തിലൂടെ നിങ്ങള്‍ മെച്ചപ്പെടുമെന്നതാണ് സത്യം.
സ്ഥിരമായ പരിശീലനത്തിലൂടെ എത്ര വേഗത്തിലാണ് അതില്‍ മെച്ചപ്പെടുന്നത് എന്നത് നിങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിയേക്കാം.

For more simple and practical tips to live better and be happier visit Anoop's website:https://www.thesouljam.com



Tags:    

Similar News