കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍: പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്

Update: 2021-07-17 05:52 GMT

ഡൈസസ് കാഡിലയുടെ നേതൃത്വത്തില്‍ പരീക്ഷണം നടത്തുന്ന കുട്ടികള്‍ക്കുള്ള വാക്‌സിനായ സൈകോവ്-ഡിക്ക് ഉടന്‍ അനുമതി ലഭിച്ചേക്കും. 12-18 പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കാവുന്ന വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

അനുമതി ലഭിച്ചാല്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നയം രൂപീകരിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് അമ്മമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവരുടെ അമ്മമാര്‍ക്കും വാക്‌സിനേഷന്‍ ഡ്രൈവില്‍ മുന്‍ഗണന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണെന്നും കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ചതായും വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി. സൈഡസ് കാഡിലയുടെ വാക്‌സിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കുട്ടികളില്‍ കുട്ടികളില്‍ ഉപയോഗിക്കുന്ന ആദ്യ കോവിഡ് വാക്‌സിനാകുമിത്.
സൈഡസ് കാഡിലക്ക് പുറമെ ഭാരത് ബയോടെക്കും കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. 2-18 വയസ് പ്രായമുള്ളവര്‍ക്ക് ക്ലിനിക്കല്‍ വാക്‌സിന്‍ ട്രയലുകള്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി നല്‍കിയിരുന്നു.



Tags:    

Similar News