പകുതിയിലേറെ ഇന്ത്യന്‍ ജീവനക്കാര്‍ക്കും ജോലിയോട് മടുപ്പ്
ചെറുപ്പക്കാരേക്കാള്‍ ജോലിയില്‍ മികവ് കാട്ടുന്നത് പ്രായം ചെന്ന ജീവനക്കാർ
ഇന്ത്യന്‍ ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും ജോലിയോട് വിരക്തിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ 60 ശതമാനം പേരും കൂടെ ജോലിചെയ്യുന്നവര്‍ സമ്മര്‍ദ്ദത്തിന്റെ പിടിയിലാണെന്ന് ശ്രദ്ധിച്ചിട്ടുണ്ട്. ഓണ്‍ ആന്‍ഡ് ടെലുസ് ഹെല്‍ത്ത് (Aon and TELUS Health) പുറത്തുവിട്ട ഏഷ്യന്‍ മെന്റല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
തൊഴിലടുക്കുന്ന 43 ശതമാനം ഇന്ത്യക്കാരും ആകുലുത, സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ എന്നിവ അനുഭവിക്കുന്നവരാണെന്നും 12 ഏഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ ജീവനക്കാരില്‍ നടത്തിയ സര്‍വേ വെളിപ്പടുത്തുന്നു. ഇന്ത്യയുടെ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഡെക്‌സ് സ്‌കോര്‍ 64 ആണ്. 80ന് മുകളിലാണെങ്കില്‍ ഓപ്ഷണലായി കണക്കാക്കുന്നു. 50നും 79നും ഇടയില്‍ ആണെങ്കില്‍ സമ്മര്‍ദ്ദമുള്ളതായും അതില്‍ താഴെയാണങ്കില്‍ വിഷമാവസ്ഥയിലുമാണ്.
മാനസിക സൗഖ്യമില്ലായ്മൂലം എംപ്ലോയീ എന്‍ഗേജ്‌മെന്റ് കുറയുകയും അവധിയെടുക്കല്‍ കൂടുകയും പ്രസന്റേഷനിലും മറ്റും അലംഭാവം ഉണ്ടാവുകയും ചെയ്യുന്നു. സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ മൂലം ഉത്പാദന ക്ഷമതയില്‍ ആഗോള സമ്പദ് രംഗത്ത് പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിന്റെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
സാമ്പത്തിക സുരക്ഷിതമില്ലായ്മയും കാരണം
ജോലിയിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വവും ജീവനക്കാരെ ബാധിക്കുന്നുണ്ട്. ജീവിതചെലവിലുണ്ടാകുന്ന വര്‍ധന, വര്‍ധിക്കുന്ന ആരോഗ്യ ചെലവുകള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍, സാമൂഹ്യ-രാഷ്ട്രീയ അസ്ഥിരത, തൊഴിലിടത്തിന്റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം കോവിഡ് അനന്തര കാലത്തെ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം പേര്‍ക്കാണ് മൂന്ന് മാസത്തെ ചെലവുകള്‍ക്കുള്ള അടിയന്തര ഫണ്ട് കൈവശമുള്ളത്. 33 ശതമാനം പേര്‍ക്ക് 2 രണ്ട് മാസത്തേക്കുള്ള ഫണ്ടുണ്ട്. 21 ശതമാനം പേരും ഈ വര്‍ഷം എമര്‍ജന്‍സി ഫണ്ട് തുടങ്ങാനുള്ള ശ്രമത്തിലാണ്. എമര്‍ജന്‍സി സേവിംഗ് ഫണ്ടുള്ളവരെ അപേക്ഷിച്ച് ഇല്ലാത്തവര്‍ക്കാണ് ജോലിയില്‍ ശ്രദ്ധിക്കാനാകാതെ വരുന്നത്.
പ്രായമേറിയവര്‍ക്ക് ഉത്പാദനക്ഷമത കൂടുതല്‍
ഇതിനേക്കാളൊക്കെ ശ്രദ്ധേയമായ കാര്യം പ്രായമേറിയവരാണ് മാനസികാരോഗ്യത്തില്‍ മുന്നിലെന്നതാണ്. 40 വയസില്‍ താഴെയുള്ള ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലാണ്. 20-29 വയസുള്ളവര്‍ക്കും സ്‌കോര്‍ തീരെ കുറവാണ്. ചെറുപ്പക്കാരായ ജീവനക്കാരെ അപേക്ഷിച്ച് പ്രായം ചെന്നവരാണ് ജോലി മികച്ച രീതിയില്‍ ചെയ്യുന്നതെന്നും സര്‍വേ വെളിപ്പെടുത്തുന്നു.