5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; തുക 1.50 ലക്ഷം കോടിക്ക് മുകളില്‍

ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്

Update:2022-08-01 15:05 IST

5ജി സ്‌പെക്ട്രം ലേലം അവസാനിച്ചതായി പിടിഐയുടെ റിപ്പോര്‍ട്ട്. 1,50,173 കോടി രൂപയുടെ ബിഡുകള്‍ ലഭിച്ചെന്നാണ് വിവരം. ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്‌പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. ആറാം ദിവസമായിരുന്ന ഇന്നലെ ഏഴ് റൗണ്ടുകളിലായി 163 കോടി രൂപയുടെ ബിഡുകള്‍ ലഭിച്ചിരുന്നു.



ഓഗസ്റ്റ് 14ന് മുമ്പ് സ്‌പെക്ട്രം വിവതരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 4ജിയെക്കാള്‍ 10 മടങ്ങ് വേഗത പ്രതീക്ഷിക്കുന്ന 5ജി നെറ്റ്‌വര്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ പ്രധാന നഗരങ്ങളില്‍ എത്തിക്കാനാണ് ശ്രമമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. 

Tags:    

Similar News