വി കെ സിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇനി 'ബിഗ് ബി'

ഇതാദ്യമായാണ് അമിതാഭ് ബച്ചന്‍ ഒരു പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസിഡറാകുന്നത്

Update: 2021-09-17 10:57 GMT

വി കെ സി ബ്രാൻഡ് അംബാസിഡറായ അമിതാഭ് ബച്ചൻ വി കെ സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി കെ സി റസാഖ്, ഡയറക്റ്റർമാരായ വി റഫീഖ്, വേണുഗോപാൽ എന്നിവർക്കൊപ്പം

പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ വി കെ സിയുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരമായ 'ബിഗ് ബി' അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ ആദ്യമായാണ് ഒരു പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസിഡറാകുന്നത്.

ബച്ചനൊപ്പം 'കഠിനാധ്വാനം ആഘോഷിക്കൂ' (സെലിബ്രേറ്റ് ഹാര്‍ഡ് വര്‍ക്ക്) എന്ന ക്യാംപെയ്ന്‍ വി കെ സി ഗ്രൂപ്പ് ഇന്ത്യയൊട്ടാകെ ഉടന്‍ ആരംഭിക്കും.

പാദരക്ഷയിലെ പ്രശസ്തമായ പേരായ വി കെ സി എല്ലാ ഇന്ത്യക്കാര്‍ക്കും താങ്ങാനാവുന്ന വിലക്ക് പിയു പാദരക്ഷകള്‍ അവതരിപ്പിച്ചുകൊണ്ട് പാദരക്ഷാ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചത്. അതോടൊപ്പം തന്നെ ജനകീയ വിപണി വിഭാഗമടക്കം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പിയു പാദരക്ഷാ ബ്രാന്‍ഡായി മാറുകയും ചെയ്തു.

വികെസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും 'കഠിനാധ്വാനം ആഘോഷമാക്കു' എന്ന സന്ദേശത്തിലൂടെ നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി അമിതാഭ് ബച്ചന്‍ പറഞ്ഞു.

''ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ നോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വി കെ സി ഗ്രൂപ്പിന് അഭിമാനമുണ്ട്. ഗ്രൂപ്പിനെ സംഭവിച്ചടത്തോളം അമിതാഭ് ബച്ചന്‍ ഒരു ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമല്ല ഏറ്റുവും മികച്ച പ്രൊഡക്ടുകളും പുതിയ ഫാഷനുകളും നവീനതകളുമായി ചൈനക്കൊപ്പം മത്സരിച്ചു മുന്നേറി പാദരക്ഷ നിര്‍മാണമേഖലയിലെ നേതൃസ്ഥാനത്തേത്തി ഇന്ത്യയിലെ പാദരക്ഷ വ്യവസായത്തിനാകെ പ്രചോദനമേകുവാനുള്ള കരുത്തുകൂടി ആണ്'' ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു.

വി കെ സി െ്രെപഡിനായുള്ള തന്ത്രം ആവിഷ്‌കരിക്കുമ്പോള്‍, ദീര്‍ഘകാല ഈട് നില്‍പ്പ്, സത്യസന്ധമായ വില നിര്‍ണയം തുടങ്ങിയ ഘടകങ്ങളും, കഠിനാധ്വാനം, ആഘോഷം എന്നീ ബ്രാന്‍ഡ് നിര്‍വചനങ്ങളും മുന്‍നിര്‍ത്തി ആലോചിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ അല്ലാതെ മറ്റൊരു സെലിബ്രിറ്റിയും മുന്നിലുണ്ടായിരുന്നില്ലെന്ന് ബ്രേക്ക് ത്രൂ ബ്രാന്‍ഡ് & ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു.


Tags:    

Similar News