Banking, Finance & Insurance

ഗാന്ധി ജയന്തിയും വിജയദശമിയും മറ്റ് പൊതു അവധികളും; ഈ മാസം 14 ദിവസത്തോളം പല ബാങ്കുകളും അവധി

Dhanam News Desk

ഗാന്ധിജയന്തി, വിജയദശമി, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, ഞായറാഴ്ച തുടങ്ങി ഈ മാസം ബാങ്കുകള്‍ക്ക് 14 ദിവസം വരെ അവധി ദിനങ്ങളായേക്കും. എല്ലാ മാസത്തെയും ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഇന്ത്യയിലെ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ക്ക് അവധിയാണ്. ഇതോടൊപ്പം ഈ മാസത്തെ മറ്റ് പൊതു അവധികള്‍ കൂടിയാകുമ്പോള്‍ മിക്ക ബാങ്കുകളും ഒക്‌റ്റോബറില്‍ 14 ദിവസത്തോളം അടച്ചിടും. 14 ദിവസം അവധി ചിലപ്പോള്‍ റീജ്യന്‍, ബാങ്ക് എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.എങ്കിലും ഏഴ് ദിവസങ്ങള്‍ എല്ലാ സംസ്ഥാനത്തെയും എല്ലാ ബാങ്കിനും അവധിയാണ്. ബാങ്ക് അവധി ദിവസങ്ങള്‍ ചുവടെ:

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമായ അവധികള്‍
  • ഒക്‌റ്റോബര്‍ 2 വെള്ളിയാഴ്ച - ഗാന്ധി ജയന്തി
  • ഒക്‌റ്റോബര്‍ 4 ഞായര്‍ - പൊതു അവധി
  • ഒക്‌റ്റോബര്‍ 10 ശനിയാഴ്ച - രണ്ടാം ശനിയാഴ്ച
  • ഒക്‌റ്റോബര്‍ 11 ഞായര്‍ - പൊതു അവധി
  • ഒക്‌റ്റോബര്‍ 18 ഞായര്‍- പൊതു അവധി
  • ഒക്‌റ്റോബര്‍24 നാലാം ശനിയാഴ്ച - പൊതു അവധി
  • ഒക്‌റ്റോബര്‍ 25 ഞായര്‍ - പൊതു അവധി
ചില ബാങ്കുകള്‍ക്കും പ്രദേശങ്ങള്‍ക്കും ബാധകമായ മറ്റ് അവധികള്‍
  • ഒക്‌റ്റോബര്‍ 08- ചെല്ലം(പ്രാദേശിക അവധി)
  • ഒക്‌റ്റോബര്‍ 17- കതി ബിഹു(പ്രാദേശിക അവധി)
  • ഒക്‌റ്റോബര്‍ 23 വെള്ളിയാഴ്ച - ദസറ/ മഹാസപ്തമി പ്രാദേശിക അവധി (ചില സംസ്ഥാനങ്ങള്‍ക്ക് ബാധകം)
  • ഒക്‌റ്റോബര്‍ 26- തിങ്കളാഴ്ച- വിജയ ദശമി ദിനം (കേരളത്തിനും ചില സംസ്ഥാനങ്ങള്‍ക്ക് ബാധകം)
  • ഒക്‌റ്റോബര്‍ 29 വ്യാഴം- മിലാദ്-ഇ-ഷെരീഫ്, പ്രാദേശിക അവധി
  • ഒക്‌റ്റോബര്‍ 30 വെള്ളിയാഴ്ച - ഈദ്-ഇ-മിലാദ് (പല സംസ്ഥാനങ്ങള്‍ക്കും ബാധകം)
  • ഒക്‌റ്റോബര്‍ 31 ശനിയാഴ്ച - മഹര്‍ഷി വാല്‍മീകി ജന്മദിനം, സര്‍ദാര്‍ പട്ടേല്‍ ജയന്തി, പ്രാദേശിക അവധി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT