എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, ആപ്ലിക്കേഷന്‍ സേവന തകരാര്‍ മൂന്നാം ദിവസവും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ചില ഉപയോക്താക്കള്‍ക്ക് മാത്രം ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിച്ചു തടങ്ങി.
'സാങ്കേതിക തകരാറിന്റെ പരിഹാരം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ വിദഗ്ധര്‍ മുഴുവന്‍ സമയവും പ്രശ്‌നം മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുമെങ്കിലും കുറച്ചുപേര്‍ ഇപ്പോഴും ഇടയ്ക്കിടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. ഇതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു'- എച്ച്ഡിഎഫ്‌സി ബാങ്ക് ട്വിറ്ററില്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine