പ്രതിസന്ധിയില്‍ നട്ടം തിരിയണ്ട, സഹായത്തിനുണ്ട് കേരള ബാങ്കിന്റെ വായ്പാ പദ്ധതികള്‍

Update:2020-07-10 15:52 IST

നല്ലകാലത്ത് സഹായിക്കാന്‍ ഏറെ പേര്‍ കാണും. കഷ്ടകാലത്ത് ആരും തിരിഞ്ഞുനോക്കാനുണ്ടാവില്ല. തിരിച്ചുകിട്ടുമോയെന്ന ഉറപ്പില്ലെങ്കില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ മാത്രമല്ല ബാങ്കുകളും പണം തരില്ല. നമ്മുടെ നാട്ടിലെ ഭൂരിഭാഗം പേരുടെയും അവസ്ഥ ഏതാണ്ട് ഇതുപോലെയാണിപ്പോള്‍. കോവിഡ് വന്നതോടെ ചിലര്‍ക്ക് ജോലി നഷ്ടമായി. വരുമാനം കുറഞ്ഞു. ബിസിനസില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയായി. ഈ ഘട്ടത്തിലും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് സാമ്പത്തിക പിന്തുണ നല്‍കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരള ബാങ്ക്.

സാധാരണക്കാര്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും കൈത്താങ്ങായി ഒട്ടേറെ വായ്പകളാണ് കേരള ബാങ്ക് ആവിഷ്‌കരിച്ച് നല്‍കി വരുന്നത്.

ഇപ്പോഴും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത വലിയൊരു സമൂഹം നമുക്കിടയിലുണ്ട്. ജിഎസ്ടി രജിസ്‌ട്രേഷനോ പണത്തിന്റെ വരവ് പോക്ക് കൃത്യമായി കാണിക്കുന്ന ശക്തമായ ബാലന്‍സ് ഷീറ്റോ ഒന്നുമില്ലാത്ത, എന്നാല്‍ ഉപജീവനമാര്‍ഗത്തിനായി കച്ചവടവും ചെറിയ സംരംഭങ്ങളും നടത്തുന്ന ഒട്ടേറെ പേര്‍. പണത്തിന് ആവശ്യം വരുമ്പോള്‍ കഴുത്തറപ്പന്‍ പലിശയ്ക്കാണ് ഇവര്‍ കടമെടുക്കുന്നത്. കേരള ബാങ്ക് ഇത്തരം അസംഘടിത ജനവിഭാഗത്തിന് കൂടിയാണ് കൈത്താങ്ങാകുന്നത്.

സംസ്ഥാനത്തെ ഗ്രാമഗ്രാമാന്തരങ്ങളിലെ ജനങ്ങളിലേക്ക് കേരള ബാങ്കിന്റെ സേവനങ്ങള്‍ വേണ്ടവിധമെത്താനുള്ള ഘടനാപരമായ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. ''ഏഴ് മേഖലാ വായ്പ വിതരണ കേന്ദ്രങ്ങളും എറണാകുളത്ത് കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസും എല്ലാം സജ്ജമായിട്ടുണ്ട്. 1600 ലേറെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളിലേക്ക് കേരള ബാങ്ക് ഇറങ്ങിച്ചെല്ലുന്നു,'' ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എസ് രാജന്‍ പറയുന്നു.

എന്തെല്ലാം വായ്പയാണ് കേരള ബാങ്ക് നല്‍കുന്നത്?

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ സ്വന്തം ബാങ്കായി രൂപീകരിച്ചിരിക്കുന്ന കേരള ബാങ്ക് മുന്‍ഗണനാ മേഖലകള്‍ക്കും ദുര്‍ബല ജനവിഭാഗത്തിനും വേണ്ടി വിവിധ വായ്പകളാണ് ആവിഷ്‌കരിച്ചത് ?/ നല്‍കി വരുന്നത്?

അവ എന്തൊക്കെയാണെന്ന് നോക്കാം.

1. സ്‌പെഷല്‍ ലിക്വിഡിറ്റി ഫണ്ട് (എസ് എല്‍ എഫ് വായ്പ)

കോവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നബാര്‍ഡ് ധനസഹായത്തോടെ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 1500 കോടി രൂപയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തു.

ഇത് കൂടാതെ ബാങ്കിന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് 480 കോടി രൂപയും വായ്പയായി വിതരണം ചെയ്തു കഴിഞ്ഞു. മെയ് 1 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ സഹായ പദ്ധതി നിലവിലുണ്ടായിരുന്നത്.

2. മൈക്രോ ഫിനാന്‍സ് വായ്പ:

അയല്‍ക്കൂട്ടങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും നല്‍കുന്ന വായ്പയാണിത്. കുടുംബശ്രീ വഴിയും എസ് എച്ച് ജി വഴിയും 10 ലക്ഷം രൂപ വരെ വായ്പയായി നല്‍കുന്നതാണ്. 2020  2021 സാമ്പത്തിക വര്‍ഷം ജൂണ്‍ വരെ 95 കോടി രൂപ മൈക്രോഫിനാന്‍സ് സംവിധാനത്തിലൂടെ വിതരണം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയില്‍ മാത്രം ജൂണ്‍ മാസം വരെ എസ് എച്ച് ജികള്‍ക്ക് 146 കോടി രൂപ അനുവദിച്ചു.

3. കിസാന്‍ മിത്ര:

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്ക് പലിശ ഇളവോടു കൂടി, നാല് ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന വായ്പയാണിത്. പരമാവധി മൂന്ന് ലക്ഷം രൂപ വരെ നല്‍കുന്നു.

4. ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍:

കര്‍ഷകര്‍ക്ക് 60 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്ന വായ്പാ പദ്ധതിയാണിത്. നബാര്‍ഡ് ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

5. സാധാരണ സ്വര്‍ണപ്പണയ വായ്പ 40 ലക്ഷം രൂപ വരെ:

വെറും മൂന്ന് മിനിട്ടുകള്‍ കൊണ്ട് സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയുടെ 75 ശതമാനം വരെ വായ്പയായി നല്‍കുന്നു. അമിത സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇല്ല.

6. പ്രവാസികള്‍ക്കായി പ്രവാസി കിരണ്‍:

30 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകള്‍ക്ക് നല്‍കുന്ന വായ്പ. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് പ്രവാസികള്‍ക്ക് മൂലധന പലിശ സബ്‌സിഡി ഉള്‍പ്പടെ പുതിയ സംരംഭങ്ങള്‍ക്ക് പ്രവാസി കിരണ്‍ വായ്പ നല്‍കുന്നു.

7. എംഎസ്എംഇ വായ്പ:

ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ക്കായി ഒരു കോടി രൂപ വരെ 8.75 ശതമാനം പലിശ നിരക്കില്‍ ലളിതമായ ജാമ്യ വ്യവസ്ഥയില്‍ നല്‍കുന്ന വായ്പയാണിത്. യുവാക്കള്‍ക്കും നവസംരംഭകര്‍ക്കും സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കും.

8. എംഎസ്എംഇ സുവിധ പദ്ധതി:

ചെറുകിട വ്യാപാരികള്‍, ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 10 ലക്ഷം രൂപ വരെ നല്‍കുന്ന വായ്പയാണിത്. വസ്തു ജാമ്യത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നതാണ്.

9. ഭവന വായ്പ:

കൃഷികാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 10 ലക്ഷം രൂപയും സാധാരണക്കാര്‍ക്ക് 30 ലക്ഷം രൂപയും വായ്പയായി അനുവദിക്കും. ഭവന അറ്റകുറ്റ പണികള്‍,, കൂട്ടിച്ചേര്‍ക്കല്‍ ഇവയ്ക്കും പ്രത്യേക വായ്പ ലഭിക്കുന്നതാണ്.

10. വ്യക്തിഗത മോര്‍ട്ട്‌ഗേജ് വായ്പ:

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വസ്തു / സാലറി സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിന്മേല്‍ 60 ലക്ഷം രൂപ വരെ അനുവദിക്കുന്നു.

11. പെന്‍ഷണര്‍ വായ്പ:

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് (ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക്) ഒരു ലക്ഷം രൂപയുടെ പ്രത്യേക വായ്പാ പദ്ധതി

''ഗ്രാമീണ സമ്പാദ്യമുള്‍പ്പടെ സംസ്ഥാനത്ത വിഭവങ്ങള്‍ പൂര്‍ണമായും നമ്മുടെ സംസ്ഥാനത്ത് വിനിയോഗിക്കാന്‍ നമുക്ക് കഴിയും. കാര്‍ഷിക, വ്യാവസായിക രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തിപകരും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മൈക്രോഫിനാന്‍സ് രംഗത്ത് ഫലപ്രദമായി  ഇടപെടുന്നതിനും ബാങ്ക് ചാലക ശക്തിയാകും,'' പി എസ് രാജന്‍ വിശദീകരിക്കുന്നു.

Kerala Bank HO:
Thiruvanamthapuram0471 2547200

Thiruvananthapuram
R.O: 0471 2451596

Kottayam RO:
0481 2563603

Alappuzha RO :
0477 2251682

Thrissur RO:
0487 2325700, 2325709

Palakkad RO:
0491 2547325

Kozhikode RO:
0495 2701521, 2705400

Kannur RO:
0497 2714115

email: kscb@keralabank.com
www.keralacobank.com

Disclaimer: This is a sponsored feature

Similar News