അലൂമിനിയം, സോളാര്‍ മേഖലയിലേക്ക് കോള്‍ ഇന്ത്യ

കല്‍ക്കരി ഇതര മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

Update:2022-06-20 14:22 IST

Representation

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ (coal India) ബിസിനസ് മേഖല വ്യാപിപ്പിക്കുന്നു. അലൂമിനിയം നിര്‍മാണം, സോളാര്‍ ഊര്‍ജ്ജ ഉല്‍പ്പാദനം, കോള്‍ ഗ്യാസിഫിക്കേഷന്‍ എന്നിവ ആരംഭിക്കാനാണ് കോള്‍ ഇന്ത്യയുടെ ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന പ്രവര്‍ത്തന രീതി സ്വീകരിക്കാനാണ് ബിസിനസ് രംഗം വൈവിധ്യ വല്‍ക്കരിക്കുന്നത്.

ഒഡീഷയിലെ ഒരുങ്ങുന്ന ഇന്റഗ്രേറ്റഡ് ഗ്രീന്‍ഫീല്‍ഡ് അലൂമിനിയം പ്രോജക്റ്റിനായുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കോള്‍ ഇന്ത്യ. കൂടാതെ സംസ്ഥാനത്ത് ഒരു ബോക്‌സൈറ്റ് ബ്ലോക്കിനായും കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനായി നിക്ഷേപ പങ്കാളികളെയും കോള്‍ ഇന്ത്യ അന്വേഷിക്കുന്നുണ്ട്.

നേരത്തെ നാഷണല്‍ അലൂമിനിയം കോര്‍പറേഷനുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം കോള്‍ ഇന്ത്യ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. കല്‍ക്കരി ഇതര മേഖലകളിലേക്ക് കോള്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര കല്‍ക്കരി സെക്രട്ടറി അനില്‍ കുമാര്‍ ജെയിന്‍ അടുത്തിടെ പറഞ്ഞിരുന്നു.

2030ഓടെ 30,00 മെഗാവാട്ട് സോളാര്‍ ഊര്‍ജ്ജോത്പാദനം ആണ് കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 8.436 മെഗാവാട്ടിന്റെ റീനീവബില്‍ എന്‍ര്‍ജിയാണ് കോള്‍ ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. മൂലധന നിക്ഷേത്തിന് താല്‍പ്പര്യമുള്ള പങ്കാളികളെ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങളും ഭൂമിയും നല്‍കി റിനീവബില്‍ എന്‍ര്‍ജി ഉല്‍പ്പാദനം വിപുലീകരിക്കാനാണ് കോള്‍ ഇന്ത്യ പ്രധാനമായും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ നടക്കുന്ന സൗരോര്‍ജ്ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിന്റെ ടെന്‍ഡറുകളിലും കമ്പനി പങ്കെടുക്കും.

Tags:    

Similar News