പുതിയ സ്‌കില്ലുകള്‍ നേടിയില്ലെങ്കില്‍ ഇനി പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഇന്ത്യയിലെ 92 ശതമാനം പ്രൊഫഷണലുകളും വിശ്വസിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ഒരു സ്‌കില്‍ വിടവ് നിലനില്‍ക്കുന്നുണ്ടെന്നും തൊഴില്‍ വിപണിയിലെ കടുത്ത മല്‍സരത്തെ നേരിടാന്‍ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കേണ്ടത് (upskill) അവശ്യമായി വന്നിരിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിനായി യുഡെമി ആണ് സര്‍വേ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം പേരും തൊഴില്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തങ്ങള്‍ പുതിയ സ്‌കില്ലുകള്‍ നേടേണ്ടത് അവശ്യമാണെന്ന് പ്രതികരിച്ചു. ഓരോ ജോലിക്കും ആവശ്യമായ സ്‌കില്ലുകളില്‍ അതിവേഗം മാറ്റം വരുന്നതുകൊണ്ട് തങ്ങളുടെ ഇപ്പോഴുള്ള അറിവ് കാലഹരണപ്പെട്ടതായി 84 ശതമാനം പേര്‍ തുറന്നുസമ്മതിച്ചു.
പുതിയ കഴിവുകള്‍ നേടാനായില്ലെങ്കില്‍ ഓട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തങ്ങളുടെ തൊഴിലുകള്‍ കൊണ്ടുപോകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം പേര്‍ പറയുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് തങ്ങളുടെ ജോലി ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും ഓട്ടോമേഷനും സാധിക്കുമെന്ന് 76 ശതമാനം പേര്‍ വിശ്വസിക്കുന്നു.
കോളെജ് വിദ്യാഭ്യാസം കൊണ്ട് മാത്രം ഇപ്പോഴത്തെ തൊഴില്‍ വിപണിയില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് 82 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള മൂന്നില്‍ രണ്ട് പേരും ടെക്‌നിക്കല്‍, ഡിജിറ്റല്‍ സ്‌കില്ലുകള്‍ കഴിഞ്ഞാല്‍ ലീഡര്‍ഷിപ്പ്, മാനേജ്‌മെന്റ് സ്‌കില്ലുകളാണ് തങ്ങളുടെ തൊഴില്‍ദാതാക്കള്‍ക്ക് ഏറ്റവും ആവശ്യമെന്ന് പറഞ്ഞു.
അഞ്ച് രാജ്യങ്ങളിലാണ് യുഡെമി സര്‍വേ നടത്തിയത്. ബ്രസീല്‍, ഫ്രാന്‍സ്, മെക്‌സിക്കോ, സ്‌പെയ്ന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ 1000 പേരെ വീതമാണ് സര്‍വേക്കായി തെരഞ്ഞെടുത്തത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine