Image:dhanamfile 
Industry

എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ചെറിയ പാക്കറ്റുകള്‍ മതി

ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍, അതിനാല്‍ വലിയ പാക്കറ്റുകളുടെ വിതരണം കുറച്ചിട്ടുണ്ട്

Dhanam News Desk

എഫ് എം സി ജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍) ഉല്‍പ്പന്നങ്ങള്‍ളുടെ വിറ്റുവരവ് 2022-23 ഡിസംബര്‍ പാദത്തില്‍ 7.6% വര്‍ധിച്ചെങ്കിലും വില്‍പ്പന 0.3% കുറഞ്ഞു. പണപ്പെരുപ്പം കാരണം ഉപഭോക്തക്കള്‍ വാങ്ങുന്നത് കുറച്ചതാണ് കാരണമെന്ന് നീല്‍സെന്‍ റിസേര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയില്‍ 2.8% വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ ഒന്നര കൊല്ലമായി ഗ്രാമീണ മേഖലയില്‍ എഫ് എം സി ജി ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഇടിയുകയാണ്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ 1.6% ചില്ലറ കച്ചവട കടകളില്‍ വില്‍പ്പന ഇടിയുകയാണ്. 1.5 % ഡിസംബര്‍ പാദത്തില്‍ വില്‍പ്പന കുറഞ്ഞു.

എഫ് എം സി ജികള്‍ പ്രചാരണ ചെലവുകള്‍ വെട്ടി കുറക്കുന്നു. ഉപഭോക്താക്കള്‍ ചെറിയ പാക്കറ്റുകള്‍ കൂടുതല്‍ വാങ്ങുന്നത് കൊണ്ട് വലിയ പാക്കറ്റുകളുടെ വിതരണം കുറച്ചിട്ടുണ്ട്. തുടര്‍ന്നും കമ്പനികള്‍ക്ക് ചെറിയ പാക്കറ്റുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വരും. വാഷിങ് പൗഡര്‍, കുളിക്കുന്ന സോപ്പ്, ഷാംപൂ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പ്രചാരണ ചെലവുകള്‍ കുറച്ചിട്ടുണ്ട്. ദക്ഷിണ, പശ്ചിമ മേഖലകളിലാണ് ഡിമാന്‍ഡ് കുറവ് കൂടുതല്‍ രേഖപ്പെടുത്തിയത്. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളില്‍ ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്.

കമ്പനി ഫലങ്ങള്‍

എന്നാല്‍ ഐ ടി സി ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ എഫ് എം സി ജി വിഭാഗത്തില്‍ 18.4% വളര്‍ച്ച നേടി. നൂഡില്‍സ്, ബിസ്‌കറ്റ്, ഗോതമ്പ്, ലഘു ഭക്ഷണങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ ആദായം നേടിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിറ്റുവരവ് 16% വര്‍ധിച്ചു, വില്‍പ്പന 5% കൂടി. അറ്റാദായം 13% വര്‍ധിച്ച് 2505 കോടി രൂപയായി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് വിറ്റുവരവ് 16% വര്‍ധിച്ച് 4101 കോടി രൂപയായി. അറ്റാദായം 55% വര്‍ധിച്ച് 760 കോടി രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT