ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ ചെലവഴിച്ചത് 8700 കോടി മണിക്കൂറുകള്‍ !!

ഫോണ്‍പേ ആണ് ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍ഷ്യല്‍ ആപ്ലിക്കേഷന്‍

Update: 2023-01-22 05:30 GMT

ഇ-കൊമേഴ്‌സ് ആപ്പുകളിൽ (E-Commerce Apps) കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി  മണിക്കൂറുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെലവഴിച്ച മണിക്കൂറുകളില്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2021ല്‍ രാജ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ചെലവാക്കിയത് 7500 കോടി മണിക്കൂറുകളായിരുന്നു. ഡാറ്റ.എഐ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കോവിഡിന് ശേഷം ഇ-കൊമേഴ്‌സ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയര്‍ന്നിരുന്നു. ആഗോളതലത്തില്‍ ഇത്തരം ആപ്പുകളില്‍ ഉപഭോക്താക്കള്‍ 110 ശതകോടി മണിക്കൂറാണ് 2022ല്‍ ചെലവഴിച്ചത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഇന്ത്യ ലോകത്ത് രണ്ടാമതാണ്. കഴിഞ്ഞ വര്‍ഷം ആകെ 28 ശതകോടി ഡൗണ്‍ലോഡുകളാണ് ആപ്പുകള്‍ക്കുണ്ടായത്. അതില്‍ 5 ശതമാനം ഡൗണ്‍ലോഡിംഗും ഇന്ത്യയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം.

ആപ്പുകളുടെ ശരാശരി ഉപഭോഗത്തില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനമാണ്. ഇന്ത്യക്കാര്‍ ശരാശിരി 4.9 മണിക്കൂറാണ് ആപ്പുകളില്‍ ചെലവാക്കുന്നത്. ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍ഷ്യല്‍ ആപ്ലിക്കേഷന്‍ ഫോണ്‍പേ ആണ്. രണ്ടും മൂന്നും സ്ഥാനം പേടിഎമ്മിനും ഗൂഗിള്‍പേയ്ക്കും ആണ്. ബജാജ് ഫിന്‍സെര്‍വ് (6), എസ്ബിഐ യോനോ (9) എന്നിവയും ആദ്യ 10ല്‍ ഉണ്ട്.

ടിക്ക്‌ടോക് ആണ് ലോകത്ത് ഏറ്റവും അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍. 67.2 കോടി ഡൗണ്‍ലോഡുകളാണ് കഴിഞ്ഞ വര്‍ഷം ടിക്ക്‌ടോക്കിന് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം (54.8 കോടി), വാട്‌സാപ്പ് (42.4 കോടി), ക്യാപ്കട്ട് (35.7 കോടി), സ്‌നാപ്ചാറ്റ് (33 കോടി) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ആപ്പുകള്‍.

Tags:    

Similar News