ജൂബിലന്റ് ഫുഡ് വര്‍ക്സിന്റെ തലപ്പത്തേക്ക് സമീര്‍ ഖേതര്‍പാല്‍
ആമസോണിലെ 6.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഖേതര്‍പാല്‍ ജൂബിലന്റ് ഫുഡ് വര്‍ക്‌സില്‍ ചേര്‍ന്നത്
ജൂബിലന്റ് ഫുഡ് വര്‍ക്സിന്റെ തലപ്പത്തേക്ക് സമീര്‍ ഖേതര്‍പാലെത്തുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സമീര്‍ ഖേതര്‍പാലിനെ നിയമിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഓഗസ്റ്റ് 30-ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ ഖേതര്‍പാലിനെ നിയമിക്കുന്നതിന് അനുമതി നല്‍കി.
ആമസോണിലെ 6.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഖേതര്‍പാല്‍ ജൂബിലന്റ് ഫുഡ് വര്‍ക്‌സില്‍ ചേര്‍ന്നത്. ആമസോണ്‍ ഫ്രെഷ്, ആമസോണ്‍ ഫുഡ്, ആമസോണ്‍ ഫാര്‍മസി തുടങ്ങിയ നിരവധി ബിസിനസുകള്‍ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും ഇദ്ദേഹമായിരുന്നു. 25 വര്‍ഷത്തെ തന്റെ കരിയറില്‍ ഇ-കൊമേഴ്സ്, മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് എന്നീ രംഗങ്ങളില്‍ ഖേതര്‍പാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മക്കിന്‍സി ആന്‍ഡ് കമ്പനി, ജിഇ ക്യാപിറ്റല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.